---
title: "കല്യാശ്ശേരി മണ്ഡലം ഔഷധ ഗ്രാമം പദ്ധതി മെയ് മാസം അരംഭിക്കും, കർഷകർക്കുള്ള പരിശീലനത്തിന് തുടക്കം"
english_title: "oushadha gramam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/89070/oushadha-gramam"
published_at: "2023-01-07T19:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b97844b7bdf_news-card.jpg"
keywords: []
---

# കല്യാശ്ശേരി മണ്ഡലം ഔഷധ ഗ്രാമം പദ്ധതി മെയ് മാസം അരംഭിക്കും, കർഷകർക്കുള്ള പരിശീലനത്തിന് തുടക്കം

> **Lead Summary:** കല്യാശ്ശേരി മണ്ഡലത്തിൽ ഔഷധ ഗ്രാമം പദ്ധതി നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി കർഷകർക്കുള്ള പരിശീലന പരിപാടി എം വിജിൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടത്തിൽ കുറുന്തോട്ടിയാണ് കൃഷി ചെയ്യുക. മെയ് മാസം പദ്ധതി ആരംഭിക്കും. ഇതിൻ്റെ ഭാഗമായാണ് കർഷകർക്ക് പരിശീലനം നൽകിയത്. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിൽ നടന്ന ശിൽപശാലയിൽ ഏഴോം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. തൃശൂർ മറ്റത്തൂർ ലേബർ കോൺട്രാക്ട് കോ ഓപ്പ് സൊസൈറ്റി സെക്രട്ടറി പ്രശാന്ത് കെ.പി കർഷകർക്ക് പരിശീലന ക്ലാസ് നൽകി. കൃഷി ഡെപ്യൂട്ടി ഡയറക്ടർ അജിമോൾ ഇ കെ പദ്ധതി വിശദീകരിച്ചു നേരത്തെ ജനപ്രതിനിധികളും, കാർഷിക മേഖലയിലെ വിദഗ്ധരും പങ്കെടുത്ത ശിൽപശാല നടത്തിയിരുന്നു. ഇതിന് തുടർച്ചയായിട്ടാണ് കർഷകർക്കുള്ള പരിശീലന പരിപാടി ഏഴോം, കടന്നപ്പള്ളി - പാണപ്പുഴ, കണ്ണപുരം എന്നീ മൂന്ന് പഞ്ചായത്തുകളിൽ പ്രാഥമിക ഘട്ടത്തിൽ 25 ഏക്കറിൽ ഔഷധ സസ്യകൃഷി ആരംഭിക്കുന്നത്. കടന്നപ്പള്ളി പണപ്പുഴ പഞ്ചായത്തിൽ 10 ഏക്കറിലും, കണ്ണപുരം, ഏഴോം പഞ്ചായത്തുകളിൽ 7.5 ഏക്കർ വീതവും ഔഷധസസ്യ കൃഷി ആരംഭിക്കും. ഘട്ടം ഘട്ടമായി മണ്ഡലത്തിലെ മറ്റ് പഞ്ചായത്തുകളിൽ കൂടി 100 ഏക്കറിൽ ഔഷധ കൃഷി വ്യാപിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 16.75 ലക്ഷം രൂപയാണ് സർക്കാർ ഇതിനായി അനുവദിച്ചത്. നിലം ഒരുക്കലിനും മറ്റുമായി തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം പ്രയോജനപ്പെടുത്തും പഞ്ചായത്തടിസ്ഥാനത്തിൽ കർഷകരുടെ ഗ്രൂപ്പുകൾ രൂപീകരിക്കും. നിരവധി പേർക്ക് തൊഴിൽ സാധ്യത ലഭിക്കുന്നതോടൊപ്പം കർഷകർക്ക് വിപണനത്തിലുള്ള സഹായവും ഉറപ്പുവരുത്തുന്നതിന് സൊസൈറ്റിയും രൂപീകരിക്കും. കൃഷി വകുപ്പ്, ഔഷധി, മെഡിസിനൽ പ്ലാൻ്റ് ബോർഡ്, തദ്ദേശ സ്വയംഭരണ വകുപ്പ്, കർഷകർ എന്നിവരുടെ സഹകരണത്തോടെയാകും പദ്ധതി നടപ്പിലാക്കുക ശിൽപ്പശാലയിൽ ഡോ പി.കെ രതീഷ് (നോഡൽ ഓഫീസർ ബി എൽ എ കെ സി ), കൃഷി ഡെപ്യൂട്ടി ഡയറക്ടർ സുരേന്ദ്രൻ എ എന്നിവർ സംസാരിച്ചു. കല്യാശ്ശേരി അസിസ്ൻറ് കൃഷി ഓഫീസർ സുഷ ബി സ്വാഗതവും, കൃഷി ഓഫീസർ നിഷ ജോസ് നന്ദിയും പറഞ്ഞു.

## Article Content

കല്യാശ്ശേരി മണ്ഡലത്തിൽ ഔഷധ ഗ്രാമം പദ്ധതി നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി കർഷകർക്കുള്ള പരിശീലന പരിപാടി എം വിജിൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടത്തിൽ കുറുന്തോട്ടിയാണ് കൃഷി ചെയ്യുക. മെയ് മാസം പദ്ധതി ആരംഭിക്കും. ഇതിൻ്റെ ഭാഗമായാണ് കർഷകർക്ക് പരിശീലനം നൽകിയത്. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിൽ നടന്ന ശിൽപശാലയിൽ ഏഴോം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. തൃശൂർ മറ്റത്തൂർ ലേബർ കോൺട്രാക്ട് കോ ഓപ്പ് സൊസൈറ്റി സെക്രട്ടറി പ്രശാന്ത് കെ.പി കർഷകർക്ക് പരിശീലന ക്ലാസ് നൽകി. കൃഷി ഡെപ്യൂട്ടി ഡയറക്ടർ അജിമോൾ ഇ കെ പദ്ധതി വിശദീകരിച്ചു നേരത്തെ ജനപ്രതിനിധികളും, കാർഷിക മേഖലയിലെ വിദഗ്ധരും പങ്കെടുത്ത ശിൽപശാല നടത്തിയിരുന്നു. ഇതിന് തുടർച്ചയായിട്ടാണ് കർഷകർക്കുള്ള പരിശീലന പരിപാടി ഏഴോം, കടന്നപ്പള്ളി - പാണപ്പുഴ, കണ്ണപുരം എന്നീ മൂന്ന് പഞ്ചായത്തുകളിൽ പ്രാഥമിക ഘട്ടത്തിൽ 25 ഏക്കറിൽ ഔഷധ സസ്യകൃഷി ആരംഭിക്കുന്നത്. കടന്നപ്പള്ളി പണപ്പുഴ പഞ്ചായത്തിൽ 10 ഏക്കറിലും, കണ്ണപുരം, ഏഴോം പഞ്ചായത്തുകളിൽ 7.5 ഏക്കർ വീതവും ഔഷധസസ്യ കൃഷി ആരംഭിക്കും. ഘട്ടം ഘട്ടമായി മണ്ഡലത്തിലെ മറ്റ് പഞ്ചായത്തുകളിൽ കൂടി 100 ഏക്കറിൽ ഔഷധ കൃഷി വ്യാപിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 16.75 ലക്ഷം രൂപയാണ് സർക്കാർ ഇതിനായി അനുവദിച്ചത്. നിലം ഒരുക്കലിനും മറ്റുമായി തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം പ്രയോജനപ്പെടുത്തും പഞ്ചായത്തടിസ്ഥാനത്തിൽ കർഷകരുടെ ഗ്രൂപ്പുകൾ രൂപീകരിക്കും. നിരവധി പേർക്ക് തൊഴിൽ സാധ്യത ലഭിക്കുന്നതോടൊപ്പം കർഷകർക്ക് വിപണനത്തിലുള്ള സഹായവും ഉറപ്പുവരുത്തുന്നതിന് സൊസൈറ്റിയും രൂപീകരിക്കും. കൃഷി വകുപ്പ്, ഔഷധി, മെഡിസിനൽ പ്ലാൻ്റ് ബോർഡ്, തദ്ദേശ സ്വയംഭരണ വകുപ്പ്, കർഷകർ എന്നിവരുടെ സഹകരണത്തോടെയാകും പദ്ധതി നടപ്പിലാക്കുക ശിൽപ്പശാലയിൽ ഡോ പി.കെ രതീഷ് (നോഡൽ ഓഫീസർ ബി എൽ എ കെ സി ), കൃഷി ഡെപ്യൂട്ടി ഡയറക്ടർ സുരേന്ദ്രൻ എ എന്നിവർ സംസാരിച്ചു. കല്യാശ്ശേരി അസിസ്ൻറ് കൃഷി ഓഫീസർ സുഷ ബി സ്വാഗതവും, കൃഷി ഓഫീസർ നിഷ ജോസ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/89070/oushadha-gramam)