---
title: "തളിപ്പറമ്പ് നഗരസഭയുടെ നേതൃത്വത്തിൽ തൊഴിൽ സഭ ചേർന്നു"
english_title: "labour camp"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/89067/labour-camp"
published_at: "2023-01-07T19:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b976b36d576_news-card.jpg"
keywords: []
---

# തളിപ്പറമ്പ് നഗരസഭയുടെ നേതൃത്വത്തിൽ തൊഴിൽ സഭ ചേർന്നു

> **Lead Summary:** തളിപ്പറമ്പ് നഗരസഭയിലെ 1,2,3,17,32,33,34 വാർഡുകളുടെ തൊഴിൽ സഭ ചിറവക്കുള്ള ഹോട്ടൽ ഹൈവേ ഇൻ കോൺഫറൻസ് ഹാളിൽ വെച്ചു നടന്നു.കൗൺസിലർ ശ്രീ കെ എം ലത്തീഫി ന്റെ അധ്യക്ഷതയിൽ നടന്ന തൊഴിൽ സഭ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ ശ്രീ പി പി മുഹമ്മദ്‌ നിസാർ ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ കെ മുഹമ്മദ്‌ കുഞ്ഞി, ഗോപിനാഥ്, വാസന്തി, സി ഡി എസ് ചെയർപേഴ്സൺ രാജി നന്ദകുമാർ എന്നിവർ പ്രസംഗിച്ചു. കില റിസോഴ്‌സ് പേഴ്സൺ ശ്രീ രാമചന്ദ്രൻ പദ്ധതി വിശദീകരിച്ചു.ശ്രീമതി രശ്മി എ വി സ്വാഗതവും സി ഡി എസ് മെമ്പർ സെക്രട്ടറി സൂരജ് എം വി നന്ദിയും പറഞ്ഞു.

## Article Content

തളിപ്പറമ്പ് നഗരസഭയിലെ 1,2,3,17,32,33,34 വാർഡുകളുടെ തൊഴിൽ സഭ ചിറവക്കുള്ള ഹോട്ടൽ ഹൈവേ ഇൻ കോൺഫറൻസ് ഹാളിൽ വെച്ചു നടന്നു.കൗൺസിലർ ശ്രീ കെ എം ലത്തീഫി ന്റെ അധ്യക്ഷതയിൽ നടന്ന തൊഴിൽ സഭ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ ശ്രീ പി പി മുഹമ്മദ്‌ നിസാർ ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ കെ മുഹമ്മദ്‌ കുഞ്ഞി, ഗോപിനാഥ്, വാസന്തി, സി ഡി എസ് ചെയർപേഴ്സൺ രാജി നന്ദകുമാർ എന്നിവർ പ്രസംഗിച്ചു. കില റിസോഴ്‌സ് പേഴ്സൺ ശ്രീ രാമചന്ദ്രൻ പദ്ധതി വിശദീകരിച്ചു.ശ്രീമതി രശ്മി എ വി സ്വാഗതവും സി ഡി എസ് മെമ്പർ സെക്രട്ടറി സൂരജ് എം വി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/89067/labour-camp)