---
title: "ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യവിഷബാധ; മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു"
english_title: "food poison diue to shawarma"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/89049/food-poison-diue-to-shawarma"
published_at: "2023-01-07T14:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b936ff3767c_Untitled-2_web-Recovered.jpg"
keywords: []
---

# ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യവിഷബാധ; മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

> **Lead Summary:** **ഇടുക്കി:** ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യവിഷബാധ. ഇടുക്കി നെടുങ്കണ്ടത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ മാസം ഒന്നാം തീയതിയാണ് സംഭവം. ഏഴു വയസുള്ള കുട്ടിക്കും ഗൃഹനാഥനും പ്രായമായ സ്ത്രീക്കുമാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് വയറിളക്കവും ശര്‍ദ്ദിലും കടുത്ത പനിയും ഉണ്ടായതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മൂന്നുപേരുടെയും ആരോഗ്യ നില തൃപ്തികരമാണ്. ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ ഹോട്ടല്‍ വൃത്തി ഹീനമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഹോട്ടല്‍ അടച്ചുപൂട്ടാന്‍ ആരോഗ്യവകുപ്പ് നോട്ടീസ് നല്‍കി.

## Article Content

**ഇടുക്കി:** ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യവിഷബാധ. ഇടുക്കി നെടുങ്കണ്ടത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ മാസം ഒന്നാം തീയതിയാണ് സംഭവം. ഏഴു വയസുള്ള കുട്ടിക്കും ഗൃഹനാഥനും പ്രായമായ സ്ത്രീക്കുമാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് വയറിളക്കവും ശര്‍ദ്ദിലും കടുത്ത പനിയും ഉണ്ടായതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മൂന്നുപേരുടെയും ആരോഗ്യ നില തൃപ്തികരമാണ്. ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ ഹോട്ടല്‍ വൃത്തി ഹീനമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഹോട്ടല്‍ അടച്ചുപൂട്ടാന്‍ ആരോഗ്യവകുപ്പ് നോട്ടീസ് നല്‍കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/89049/food-poison-diue-to-shawarma)