---
title: "മടക്കരയിൽ വീണ്ടും മണൽ വേട്ട; പോലീസ് വാഹനത്തിനു മുന്നിൽ മണൽ തട്ടി കടത്തുകാർ രക്ഷപ്പെട്ടു"
english_title: "sand collection at madakkara"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/89047/sand-collection-at-madakkara"
published_at: "2023-01-07T14:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b9341f98289_news-card.jpg"
keywords: []
---

# മടക്കരയിൽ വീണ്ടും മണൽ വേട്ട; പോലീസ് വാഹനത്തിനു മുന്നിൽ മണൽ തട്ടി കടത്തുകാർ രക്ഷപ്പെട്ടു

> **Lead Summary:** മടക്കരയിൽ വീണ്ടും മണൽ വേട്ട. പോലീസ് വാഹനത്തിനു മുന്നിൽ മണൽ തട്ടി കടത്തുകാർ രക്ഷപ്പെട്ടു. ഇന്നലെ രാത്രി ഇരിണാവ് ഗെയ്റ്റിന് സമീപത്തെ ഇടുങ്ങിയ റോഡിലാണ് സംഭവം. മടക്കരയിൽ നിന്ന് പൂഴി കടത്തിക്കൊണ്ടുവന്ന ലോറിയെ കണ്ണപുരം എസ് ഐ സി ജി സാംസണിന്റെ നേതൃത്വത്തിൽ പോലീസ് പിന്തുടർന്നിരുന്നു. ഇരിണാവിൽ റെയിൽവേ ഗേറ്റ് റോഡിൽ എത്തിയപ്പോൾ പൂഴി റോഡിൽ തട്ടി ഗതാഗതം തടസ്സപ്പെടുത്തി പ്രതികൾ രക്ഷപ്പെടുകയായിരുന്നു. കൂടാതെ ലോറിയിൽ നിന്ന് ഒരു പലക തെറിച്ചു വീണപ്പോൾ സമീപത്ത് ആൾക്കാർ ഉണ്ടായിരുന്നു. അവർ ഭാഗ്യവശാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. എ എസ് ഐ അനിൽ സിപിഓ അനൂപ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു

## Article Content

മടക്കരയിൽ വീണ്ടും മണൽ വേട്ട. പോലീസ് വാഹനത്തിനു മുന്നിൽ മണൽ തട്ടി കടത്തുകാർ രക്ഷപ്പെട്ടു. ഇന്നലെ രാത്രി ഇരിണാവ് ഗെയ്റ്റിന് സമീപത്തെ ഇടുങ്ങിയ റോഡിലാണ് സംഭവം. മടക്കരയിൽ നിന്ന് പൂഴി കടത്തിക്കൊണ്ടുവന്ന ലോറിയെ കണ്ണപുരം എസ് ഐ സി ജി സാംസണിന്റെ നേതൃത്വത്തിൽ പോലീസ് പിന്തുടർന്നിരുന്നു. ഇരിണാവിൽ റെയിൽവേ ഗേറ്റ് റോഡിൽ എത്തിയപ്പോൾ പൂഴി റോഡിൽ തട്ടി ഗതാഗതം തടസ്സപ്പെടുത്തി പ്രതികൾ രക്ഷപ്പെടുകയായിരുന്നു. കൂടാതെ ലോറിയിൽ നിന്ന് ഒരു പലക തെറിച്ചു വീണപ്പോൾ സമീപത്ത് ആൾക്കാർ ഉണ്ടായിരുന്നു. അവർ ഭാഗ്യവശാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. എ എസ് ഐ അനിൽ സിപിഓ അനൂപ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/89047/sand-collection-at-madakkara)