---
title: "സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യവിഷബാധ; കുഴിമന്തി കഴിച്ച പെണ്‍കുട്ടി മരിച്ചു"
english_title: "food poson at kasargod"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/89002/food-poson-at-kasargod"
published_at: "2023-01-07T09:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b8f7a0cb052_Untitled-2_web-Recovered.jpg"
keywords: []
---

# സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യവിഷബാധ; കുഴിമന്തി കഴിച്ച പെണ്‍കുട്ടി മരിച്ചു

> **Lead Summary:** **കാസര്‍ഗോഡ്:** സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യവിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ചു. കാസര്‍ഗോഡ് തലക്ലായി സ്വദേശി അഞ്ജുശ്രീ പാര്‍വതി ആണ് മരിച്ചത്. ഭക്ഷ്യവിഷബാധയെതുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഈ മാസം ഒന്നാം തീയതിയാണ് ഹോട്ടലില്‍ നിന്ന് ഓണ്‍ലൈനായി വാങ്ങിയ കുഴിമന്തി കഴിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. ഇതിനു പിന്നാലെ പെണ്‍കുട്ടിയെ കാസര്‍ഗോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

## Article Content

**കാസര്‍ഗോഡ്:** സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യവിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ചു. കാസര്‍ഗോഡ് തലക്ലായി സ്വദേശി അഞ്ജുശ്രീ പാര്‍വതി ആണ് മരിച്ചത്. ഭക്ഷ്യവിഷബാധയെതുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഈ മാസം ഒന്നാം തീയതിയാണ് ഹോട്ടലില്‍ നിന്ന് ഓണ്‍ലൈനായി വാങ്ങിയ കുഴിമന്തി കഴിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. ഇതിനു പിന്നാലെ പെണ്‍കുട്ടിയെ കാസര്‍ഗോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/89002/food-poson-at-kasargod)