---
title: "തളിപ്പറമ്പ ദാറുല്‍ ഫലാഹ് ഇസ്ലാമിക് അക്കാദമി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ഫെസ്റ്റ് മഹാറ'21 ന് തുടക്കമായി"
english_title: "DARUL_FALAH_TALIPARAMBA"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/8900/darul_falah_taliparamba"
published_at: "2021-11-04T16:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6183b72395f81_MAHARA.jpg"
keywords: []
---

# തളിപ്പറമ്പ ദാറുല്‍ ഫലാഹ് ഇസ്ലാമിക് അക്കാദമി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ഫെസ്റ്റ് മഹാറ'21 ന് തുടക്കമായി

> **Lead Summary:** തളിപ്പറമ്പ ദാറുല്‍ ഫലാഹ് ഇസ്ലാമിക് അക്കാദമി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ഫെസ്റ്റ് മഹാറ'21 ന് തുടക്കമായി. വിദ്യാര്‍ത്ഥികളുടെ കഴിവുകളെ പരിപോഷിപ്പിക്കാന്‍ വേണ്ടി നടത്തുന്ന പരിപാടിയുടെ പതാക കൈമാറ്റം ദാറുല്‍ ഫലാഹ് പ്രസിഡന്റ് ഗഫൂര്‍ ഹാജി നിര്‍വഹിച്ചു.

## Article Content

തളിപ്പറമ്പ ദാറുല്‍ ഫലാഹ് ഇസ്ലാമിക് അക്കാദമി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ഫെസ്റ്റ് മഹാറ'21 ന് തുടക്കമായി. വിദ്യാര്‍ത്ഥികളുടെ കഴിവുകളെ പരിപോഷിപ്പിക്കാന്‍ വേണ്ടി നടത്തുന്ന പരിപാടിയുടെ പതാക കൈമാറ്റം ദാറുല്‍ ഫലാഹ് പ്രസിഡന്റ് ഗഫൂര്‍ ഹാജി നിര്‍വഹിച്ചു.

നാല് ടീമുകളാണ് ഫെസ്റ്റില്‍ മാറ്റുരക്കുന്നത്. ടീമുകളുടെ പതാക കൈമാറ്റവും പരിപാടി വിശദീകരണവും നടന്നു. ഒരു മാസത്തോളം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ 250 ഓളം വിദ്യാര്‍ത്ഥികളും 300 ഓളം മത്സരങ്ങളുമാണുള്ളത്.

പരിപാടിയില്‍ ദാറുല്‍ ഫലാഹ് പ്രിന്‍സിപ്പാള്‍ ഉസ്താദ് ഉമര്‍ ഹുദവി പൂളപ്പാട്, കെ. കെ അബ്ദുള്ള ഹാജി, ജാഫർ ബദരിയ, ഉസ്താദ് മുഹ്യുദ്ധീൻ ഹുദവി, ഉസ്താദ് സ്വാദിഖ് ഹുദവി, സിയാദ് അലി ഹുദവി തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/8900/darul_falah_taliparamba)