---
title: "തളിപ്പറമ്പ നഗരസഭയുടെ നേതൃത്വത്തിൽ പാലിയേറ്റിവ് ദിനസന്ദേശറാലി 9ന് "
english_title: "Paliative day "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/88983/paliative-day"
published_at: "2023-01-06T22:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b84f6d1c275_Screenshot_20230106_220834_Google.jpg"
keywords: []
---

# തളിപ്പറമ്പ നഗരസഭയുടെ നേതൃത്വത്തിൽ പാലിയേറ്റിവ് ദിനസന്ദേശറാലി 9ന് 

> **Lead Summary:** തളിപ്പറമ്പ നഗരസഭയുടെയും താലൂക്ക് ആശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ പാലിയേറ്റ് ദിനത്തിന്റ പ്രചാരർത്ഥം 09/07/2023 ന് പാലിയേറ്റിവ് ദിനസന്ദേശറാലി നടത്തുന്നതിന് 06/01/2023 ന് ചേർന്ന പാലിയേറ്റിവ് മാനേജിങ് കമ്മിറ്റി യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി വൈകുന്നേരം മൂന്ന് മണിക്ക് മൂത്തേടത്ത് ഹൈ സ്കൂൾ പരിസരത്ത് നിന്നും ആശ വർക്കർമാർ, ജൂനിയർ പബ്ലിക് ഹെൽത്ത്‌ നേഴ്സ്മാർ, മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂളിലെ സ്കൂൾ സ്കൗട്ട് &ഗെയ്ഡ്സ്, കൗൺസിലർമാർ മുതലായവരെ ഉൾപ്പെടുത്തി റാലി നടത്താൻ തീരുമാനിച്ചു. യോഗത്തിൽ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി അധ്യക്ഷ വഹിച്ചു. നഗര സഭ സെക്രട്ടറി സുബൈർ കെ പി, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ നബീസ ബീവി,പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുഹമ്മദ്‌ നിസാർ പി പി,കൗൺസിലർ കൊടിയിൽ സലിം,ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. രേഖ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ അബ്ദുൾ സത്താർ, സി. ഡി. എസ് ചെയർപേഴ്സൺ രാജി നന്ദകുമാർ പാലിയേറ്റിവ് നേഴ്സ് ചിത്ര, പാലിയേറ്റിവ് വോളന്റീർ റഫീഖ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.

## Article Content

തളിപ്പറമ്പ നഗരസഭയുടെയും താലൂക്ക് ആശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ പാലിയേറ്റ് ദിനത്തിന്റ പ്രചാരർത്ഥം 09/07/2023 ന് പാലിയേറ്റിവ് ദിനസന്ദേശറാലി നടത്തുന്നതിന് 06/01/2023 ന് ചേർന്ന പാലിയേറ്റിവ് മാനേജിങ് കമ്മിറ്റി യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി വൈകുന്നേരം മൂന്ന് മണിക്ക് മൂത്തേടത്ത് ഹൈ സ്കൂൾ പരിസരത്ത് നിന്നും ആശ വർക്കർമാർ, ജൂനിയർ പബ്ലിക് ഹെൽത്ത്‌ നേഴ്സ്മാർ, മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂളിലെ സ്കൂൾ സ്കൗട്ട് &ഗെയ്ഡ്സ്, കൗൺസിലർമാർ മുതലായവരെ ഉൾപ്പെടുത്തി റാലി നടത്താൻ തീരുമാനിച്ചു. യോഗത്തിൽ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി അധ്യക്ഷ വഹിച്ചു. നഗര സഭ സെക്രട്ടറി സുബൈർ കെ പി, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ നബീസ ബീവി,പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുഹമ്മദ്‌ നിസാർ പി പി,കൗൺസിലർ കൊടിയിൽ സലിം,ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. രേഖ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ അബ്ദുൾ സത്താർ, സി. ഡി. എസ് ചെയർപേഴ്സൺ രാജി നന്ദകുമാർ പാലിയേറ്റിവ് നേഴ്സ് ചിത്ര, പാലിയേറ്റിവ് വോളന്റീർ റഫീഖ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.

                  

        

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/88983/paliative-day)