---
title: "കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ 40 ലക്ഷം രൂപയുടെ എംഡി എം എയുമായി യുവാവ് പിടിയിൽ"
english_title: "arrested with mdma"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/88973/arrested-with-mdma"
published_at: "2023-01-06T20:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b83cdbd648d_news-card.jpg"
keywords: []
---

# കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ 40 ലക്ഷം രൂപയുടെ എംഡി എം എയുമായി യുവാവ് പിടിയിൽ

> **Lead Summary:** കണ്ണൂർ എക്സൈസ് റെയ്ഞ്ച് പാർട്ടിയും കണ്ണൂർ ആർ പി എഫും കണ്ണൂർ എക്സൈസ് ഐ ബിയും ചേർന്ന് കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തു നടത്തിയ സംയുക്ത പരിശോധനയിൽ 204 ഗ്രാം മാരക മയക്കുമരുന്നായ എം ഡി എം എയുമായി കാസറഗോഡ് ബധിയടുക്ക സ്വദേശി മുഹമ്മദ്‌ ഹാരിഫ് (27വയസ്സ് )എന്നയാൾ അറസ്റ്റിലായി. കണ്ണൂർ എക്സൈസ് റെയ്ഞ്ച് ഇൻസ്‌പെക്ടർ സിനു കോയില്ല്യത്ത് ആണ് പ്രതിയെ അറസ്റ്റ് ചെയ്ത് കേസെടുത്തത്. പ്രതി ബാംഗ്ലൂരിൽ നിന്നും വില്പനക്കായി കണ്ണൂർ കാസറഗോഡ് ഭാഗങ്ങളിൽ MDMA കടത്തുന്നതിനിടയിലാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് പിടിയിലായത്.10 ഗ്രാമിന് മുകളിൽ കൈവശം വച്ചാൽ പത്തു വർഷം മുതൽ ഇരുപത് വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന NDPS കുറ്റ കൃത്യമാണിത്.ഇയാൾ ഇതിനു മുമ്പും മയക്കുമരുന്ന് കടത്തി കൊണ്ട് വന്നതയാണ് ചോദ്യം ചെയ്തതിൽ നിന്നും മനസ്സിലാക്കിയിട്ടുള്ളത്. കഴിഞ്ഞമാസവും വലിയ രീതിയിലുള്ള മയക്കു മരുന്ന് വേട്ടയാണ് കണ്ണൂരിൽ എക്സൈസ് നടത്തിയിട്ടുള്ളത്. കേസ് കണ്ടെടുക്കുന്നതിന് RPF സർക്കിൾ ഇൻസ്‌പെക്ടർ ബിനോയ്‌ ആന്റണി പി സി, എക്സൈസ് റെയ്ഞ്ച് ഇൻസ്‌പെക്ടർ സിനു കോയില്ല്യത്ത് RPF സബ് ഇൻസ്‌പെക്ടർ എൻ കെ ശശി,ASIവി വി സഞ്ജയ് കുമാർ ഹെഡ് കോൺസ്റ്റബിൾ രതീഷ് കുമാർ എക്സൈസ് പ്രീ വെന്റിവ്‌ ഓഫീസർ മാരായ ബിജു സി കെ, സർവജ്ഞൻ എം പി, പ്രിവെന്റിവ്‌ ഓഫിസർ ഗ്രേഡ് ദിനേശൻ പി കെ, സിവിൽ എക്സൈസ് ഓഫിസർ മാരായ രജിത് കുമാർ എൻ, സജിത്ത് എം, നിഖിൽ പി, സീനിയർ ഡ്രൈവർ അജിത്ത് സി, എക്സൈസ് ഐ ബി പ്രിവെന്റിവ്‌ ഓഫിസർമാരായ സുധീർ കെ ടി, ഷാജി സി പി, ദിലീപ് സി വി, വിനോദ് വി കെ എന്നിവരും പാർട്ടിയിൽ ഉണ്ടായിരുന്നു.

## Article Content

കണ്ണൂർ എക്സൈസ് റെയ്ഞ്ച് പാർട്ടിയും കണ്ണൂർ ആർ പി എഫും കണ്ണൂർ എക്സൈസ് ഐ ബിയും ചേർന്ന് കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തു നടത്തിയ സംയുക്ത പരിശോധനയിൽ 204 ഗ്രാം മാരക മയക്കുമരുന്നായ എം ഡി എം എയുമായി കാസറഗോഡ് ബധിയടുക്ക സ്വദേശി മുഹമ്മദ്‌ ഹാരിഫ് (27വയസ്സ് )എന്നയാൾ അറസ്റ്റിലായി. കണ്ണൂർ എക്സൈസ് റെയ്ഞ്ച് ഇൻസ്‌പെക്ടർ സിനു കോയില്ല്യത്ത് ആണ് പ്രതിയെ അറസ്റ്റ് ചെയ്ത് കേസെടുത്തത്. പ്രതി ബാംഗ്ലൂരിൽ നിന്നും വില്പനക്കായി കണ്ണൂർ കാസറഗോഡ് ഭാഗങ്ങളിൽ MDMA കടത്തുന്നതിനിടയിലാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് പിടിയിലായത്.10 ഗ്രാമിന് മുകളിൽ കൈവശം വച്ചാൽ പത്തു വർഷം മുതൽ ഇരുപത് വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന NDPS കുറ്റ കൃത്യമാണിത്.ഇയാൾ ഇതിനു മുമ്പും മയക്കുമരുന്ന് കടത്തി കൊണ്ട് വന്നതയാണ് ചോദ്യം ചെയ്തതിൽ നിന്നും മനസ്സിലാക്കിയിട്ടുള്ളത്. കഴിഞ്ഞമാസവും വലിയ രീതിയിലുള്ള മയക്കു മരുന്ന് വേട്ടയാണ് കണ്ണൂരിൽ എക്സൈസ് നടത്തിയിട്ടുള്ളത്. കേസ് കണ്ടെടുക്കുന്നതിന് RPF സർക്കിൾ ഇൻസ്‌പെക്ടർ ബിനോയ്‌ ആന്റണി പി സി, എക്സൈസ് റെയ്ഞ്ച് ഇൻസ്‌പെക്ടർ സിനു കോയില്ല്യത്ത് RPF സബ് ഇൻസ്‌പെക്ടർ എൻ കെ ശശി,ASIവി വി സഞ്ജയ് കുമാർ ഹെഡ് കോൺസ്റ്റബിൾ രതീഷ് കുമാർ എക്സൈസ് പ്രീ വെന്റിവ്‌ ഓഫീസർ മാരായ ബിജു സി കെ, സർവജ്ഞൻ എം പി, പ്രിവെന്റിവ്‌ ഓഫിസർ ഗ്രേഡ് ദിനേശൻ പി കെ, സിവിൽ എക്സൈസ് ഓഫിസർ മാരായ രജിത് കുമാർ എൻ, സജിത്ത് എം, നിഖിൽ പി, സീനിയർ ഡ്രൈവർ അജിത്ത് സി, എക്സൈസ് ഐ ബി പ്രിവെന്റിവ്‌ ഓഫിസർമാരായ സുധീർ കെ ടി, ഷാജി സി പി, ദിലീപ് സി വി, വിനോദ് വി കെ എന്നിവരും പാർട്ടിയിൽ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/88973/arrested-with-mdma)