---
title: "തണലിന് സീതി സാഹിബ്‌ സ്കൂൾ 2003- 04 എസ്എസ്എൽസി ബാച്ചിന്റെ സ്നേഹസമ്മാനമായി ഒരു ലക്ഷം രൂപ നൽകി"
english_title: "help for thanal"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/88957/help-for-thanal"
published_at: "2023-01-06T18:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b81fb6ead5f_news-card.jpg"
keywords: []
---

# തണലിന് സീതി സാഹിബ്‌ സ്കൂൾ 2003- 04 എസ്എസ്എൽസി ബാച്ചിന്റെ സ്നേഹസമ്മാനമായി ഒരു ലക്ഷം രൂപ നൽകി

> **Lead Summary:** തളിപ്പറമ്പ് സീതീ സാഹിബ് സ്കൂൾ 2003-2004 SSLC ബാച്ചിന്റെ സ്നേഹ സമ്മാനമായി സ്കൂൾ അദ്ധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന തണൽ എന്ന സംവിധാനത്തിന് ഒരു ലക്ഷം രൂപ നൽകി. സ്കൂളിലെ നിർദ്ധനരായ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായുള്ള ഒരു ചാരിറ്റി സംവിധാനമാണ് തണൽ. 2023 ജനുവരി 1 ന് സ്കൂൾ അങ്കണത്തിൽ വച്ച് നടന്ന 2003-04 SSLC ബാച്ചിന്റെ മെഗാ സംഗമത്തിന്റെ ഉപഹാരമായാണ് സ്നേഹസമ്മാനം നൽകിയത്. ഓട്ടോഗ്രാഫ് എന്ന് പേരിട്ട് നടത്തിയ പരിപാടിയിൽ ഏതാണ്ട് 300 ന് അടുത്ത് പൂർവ്വ വിദ്യാർഥികൾ പങ്കെടുത്തു. സീനിയർ അദ്ധ്യാപകൻ മുനീർ മാസ്റ്റർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ വിശിഷ്ഠാതിഥിയായി മുൻ പ്രധാന അധ്യാപകൻ ഫസൽ മാസ്റ്ററും സന്നിഹിദനായിരുന്നു. മുജീബ് മാസ്റ്റർ, മൊയ്തു മാസ്റ്റർ, റിയാസ് മാസ്റ്റർ, ജാഫർ മാസ്റ്റർ, സലാം മാസ്റ്റർ, മൻസൂർ മാസ്റ്റർ, സാഹിദടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഈ ബാച്ചിലെ തന്നെ വിദ്യാർത്ഥികളായിരുന്ന ഫ്ലവേർസ് ചാനലിന്റെ കോമഡി ഉത്സവം ഫെയിമും പ്രശസ്ത കലാകാരൻമാരുമായ ഉസ്മാൻ തളിപറമ്പിനെയും സാലിം വായാടിനെയും ഫസൽ മാസ്റ്റർ ആദരിച്ചു. അന്നത്തെക്ലാസ് ടീച്ചർമാർക്കുള്ള ഉപഹാരം അതാത് ഡിവിഷൻ ഹെഡ് നൽകി. പ്രോഗ്രാം കമ്മറ്റി കൺവീനർ മുസ്വദ്ധിഖ് അദ്ധ്യക്ഷം വഹിച്ച പരിപാടിയിൽ ട്രഷറർ ശമ്മാസ് സ്വാഗതവും ചെയർമാൻ സഹീദ് ഇച്ചൂട്ടി നന്ദിയും പറഞ്ഞു. 19 വർഷങ്ങൾക്ക് പിറകോട്ട് സഞ്ചരിച്ച് മധുരിക്കുന്ന ഓർമ്മകൾ പങ്ക് വെച്ച് പഴയകാല സൗഹൃദങ്ങൾ വീണ്ടും പൊടി തട്ടിയെടുത്ത് നടന്ന പരിപാടി വിവിധങ്ങളായ കലാ പരിപാടികൾക്ക് ശേഷം വൈകിട്ട് 5.30 ന് സമാപിച്ചു.

## Article Content

തളിപ്പറമ്പ് സീതീ സാഹിബ് സ്കൂൾ 2003-2004 SSLC ബാച്ചിന്റെ സ്നേഹ സമ്മാനമായി സ്കൂൾ അദ്ധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന തണൽ എന്ന സംവിധാനത്തിന് ഒരു ലക്ഷം രൂപ നൽകി. സ്കൂളിലെ നിർദ്ധനരായ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായുള്ള ഒരു ചാരിറ്റി സംവിധാനമാണ് തണൽ. 2023 ജനുവരി 1 ന് സ്കൂൾ അങ്കണത്തിൽ വച്ച് നടന്ന 2003-04 SSLC ബാച്ചിന്റെ മെഗാ സംഗമത്തിന്റെ ഉപഹാരമായാണ് സ്നേഹസമ്മാനം നൽകിയത്. ഓട്ടോഗ്രാഫ് എന്ന് പേരിട്ട് നടത്തിയ പരിപാടിയിൽ ഏതാണ്ട് 300 ന് അടുത്ത് പൂർവ്വ വിദ്യാർഥികൾ പങ്കെടുത്തു. സീനിയർ അദ്ധ്യാപകൻ മുനീർ മാസ്റ്റർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ വിശിഷ്ഠാതിഥിയായി മുൻ പ്രധാന അധ്യാപകൻ ഫസൽ മാസ്റ്ററും സന്നിഹിദനായിരുന്നു. മുജീബ് മാസ്റ്റർ, മൊയ്തു മാസ്റ്റർ, റിയാസ് മാസ്റ്റർ, ജാഫർ മാസ്റ്റർ, സലാം മാസ്റ്റർ, മൻസൂർ മാസ്റ്റർ, സാഹിദടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഈ ബാച്ചിലെ തന്നെ വിദ്യാർത്ഥികളായിരുന്ന ഫ്ലവേർസ് ചാനലിന്റെ കോമഡി ഉത്സവം ഫെയിമും പ്രശസ്ത കലാകാരൻമാരുമായ ഉസ്മാൻ തളിപറമ്പിനെയും സാലിം വായാടിനെയും ഫസൽ മാസ്റ്റർ ആദരിച്ചു. അന്നത്തെക്ലാസ് ടീച്ചർമാർക്കുള്ള ഉപഹാരം അതാത് ഡിവിഷൻ ഹെഡ് നൽകി. പ്രോഗ്രാം കമ്മറ്റി കൺവീനർ മുസ്വദ്ധിഖ് അദ്ധ്യക്ഷം വഹിച്ച പരിപാടിയിൽ ട്രഷറർ ശമ്മാസ് സ്വാഗതവും ചെയർമാൻ സഹീദ് ഇച്ചൂട്ടി നന്ദിയും പറഞ്ഞു. 19 വർഷങ്ങൾക്ക് പിറകോട്ട് സഞ്ചരിച്ച് മധുരിക്കുന്ന ഓർമ്മകൾ പങ്ക് വെച്ച് പഴയകാല സൗഹൃദങ്ങൾ വീണ്ടും പൊടി തട്ടിയെടുത്ത് നടന്ന പരിപാടി വിവിധങ്ങളായ കലാ പരിപാടികൾക്ക് ശേഷം വൈകിട്ട് 5.30 ന് സമാപിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/88957/help-for-thanal)