---
title: "വ്യാജ രേഖകൾ ചമച്ച് പാസ്പോർട്ട് കൈക്കലാക്കിയ പ്രതിക്ക് തടവും പിഴയും: കൂട്ടുനിന്ന പോലീസ് ഉദ്യോഗസ്ഥനെതിരെ വാറന്റും കേസും"
english_title: "fake passport case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/88944/fake-passport-case"
published_at: "2023-01-06T16:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b7fdb7bfca8_anju.jpg"
keywords: []
---

# വ്യാജ രേഖകൾ ചമച്ച് പാസ്പോർട്ട് കൈക്കലാക്കിയ പ്രതിക്ക് തടവും പിഴയും: കൂട്ടുനിന്ന പോലീസ് ഉദ്യോഗസ്ഥനെതിരെ വാറന്റും കേസും

> **Lead Summary:** **പയ്യന്നൂര്‍: **വ്യാജരേഖകൾ ചമച്ച് പാസ്പോർട്ട് കൈക്കലാക്കിയ പ്രതിയെ കോടതി ശിക്ഷിച്ചു. പാസ്പോര്‍ട്ട് സമ്പാദിക്കാന്‍ കൂട്ടുനിന്ന പോലീസുദ്യോഗസ്ഥനെതിരെ വാറൻ്റും കേസും. പഴയങ്ങാടി മാടായി വെങ്ങര പോസ്റ്റോഫീസിന് സമീപത്തെ താഹിറ മന്‍സിലില്‍ ഇ.മുഹമ്മദ് ഫാറൂഖിനെ യാണ് പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് വി.ഷീജ ശിക്ഷിച്ചത് ഒരു വര്‍ഷം തടവും 17,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്.യഥാര്‍ഥ പേരും വിലാസവും മറച്ചുവെച്ച് വ്യാജരേഖകളുടെ പിന്‍ബലത്തില്‍ തിരുവനന്തപുരം പാസ്പോര്‍ട്ട് ഓഫീസില്‍ നിന്നും കൊല്ലത്തെ ഷക്കീല മന്‍സില്‍ ഫാറൂഖ് എന്ന പേരില്‍ 4344690 നമ്പര്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് സമ്പാദിച്ച് അത് യഥാര്‍ഥരേഖയായി ഉപയോഗപ്പെടുത്തി അധികാരികളേയും ഗവർമെൻ്റിനേയും വഞ്ചിച്ചതായ പഴയങ്ങാടി പോലീസ് 2011-ൽ റജിസ്റ്റര്‍ ചെയ്തിരുന്ന കേസിലാണ് വിധി പ്രസ്താവിച്ചത്.ഇതിനായി റേഷന്‍കാര്‍ഡ്, ഡ്രൈവിംങ്ങ് ലൈസന്‍സ്,സ്‌കൂളിലെ അഡ്മിഷന്‍ റജിസ്റ്റര്‍ എന്നിവ വ്യാജമായി നിര്‍മ്മിച്ചതാണെന്നും പോലീസ് കണ്ടെത്തിയിരുന്നു.ഇതേതുടര്‍ന്നാണ് ഇയാളെ ഒന്നാം പ്രതിയാക്കി കേസെടുത്തിരുന്നത്. വഞ്ചനാകുറ്റത്തിനും വ്യാജരേഖയുണ്ടാക്കി തെറ്റിദ്ധരിപ്പിച്ചതിനും ഇന്ത്യന്‍ പാസ്പോര്‍ട്ട് ആക്ട് പ്രകാരം കുറ്റം ചെയ്തതിനുമാണ് ഇയാള്‍ക്ക് ശിക്ഷ വിധിച്ചത്. കൂടാതെ ഇയാളുടെ പാസ്പോര്‍ട്ടിനായുള്ള അപേക്ഷയില്‍ അന്വേഷണം നടത്തിയ ചവറ പോലീസ് സ്റ്റേഷനിലെ സ്പെഷ്യല്‍ ബ്രാഞ്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന കരുനാഗപ്പള്ളിയിലെ രാധാകൃഷ്ണപിള്ള കേസിലെ രണ്ടാം പ്രതിയാണ്. 2009ല്‍ നല്‍കിയ അപേക്ഷയിലെ വിവരങ്ങള്‍ വ്യാജമാണെന്നറിഞ്ഞിട്ടും പ്രതിയുടെ പ്രവര്‍ത്തി നിയമ വിരുദ്ധമാണെന്നറിഞ്ഞിട്ടും പ്രതിക്ക് സഹായകമായി കൂട്ടുനിന്നുവെന്നായിരുന്നു രണ്ടാം പ്രതിക്കെതിരെയുണ്ടായിരുന്ന പരാതി.കോടതിയില്‍ ഹാജരാകാതിരുന്നതിനാല്‍ ഇയാള്‍ക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച കോടതി ഇയാളെ പ്രതിയാക്കി പുതിയ കേസെടുക്കാനും ഉത്തരവിട്ടു. അന്ന് പഴയങ്ങാടി എസ്ഐ ആയിരുന്ന ജി.അനൂപ് റജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രോസിക്യൂഷന് വേണ്ടി എപിപി നാസര്‍ കോടതിയില്‍ ഹാജരായി.

## Article Content

**പയ്യന്നൂര്‍: **വ്യാജരേഖകൾ ചമച്ച് പാസ്പോർട്ട് കൈക്കലാക്കിയ പ്രതിയെ കോടതി ശിക്ഷിച്ചു. പാസ്പോര്‍ട്ട് സമ്പാദിക്കാന്‍ കൂട്ടുനിന്ന പോലീസുദ്യോഗസ്ഥനെതിരെ വാറൻ്റും കേസും. പഴയങ്ങാടി മാടായി വെങ്ങര പോസ്റ്റോഫീസിന് സമീപത്തെ താഹിറ മന്‍സിലില്‍ ഇ.മുഹമ്മദ് ഫാറൂഖിനെ യാണ് പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് വി.ഷീജ ശിക്ഷിച്ചത് ഒരു വര്‍ഷം തടവും 17,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്.യഥാര്‍ഥ പേരും വിലാസവും മറച്ചുവെച്ച് വ്യാജരേഖകളുടെ പിന്‍ബലത്തില്‍ തിരുവനന്തപുരം പാസ്പോര്‍ട്ട് ഓഫീസില്‍ നിന്നും കൊല്ലത്തെ ഷക്കീല മന്‍സില്‍ ഫാറൂഖ് എന്ന പേരില്‍ 4344690 നമ്പര്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് സമ്പാദിച്ച് അത് യഥാര്‍ഥരേഖയായി ഉപയോഗപ്പെടുത്തി അധികാരികളേയും ഗവർമെൻ്റിനേയും വഞ്ചിച്ചതായ പഴയങ്ങാടി പോലീസ് 2011-ൽ റജിസ്റ്റര്‍ ചെയ്തിരുന്ന കേസിലാണ് വിധി പ്രസ്താവിച്ചത്.ഇതിനായി റേഷന്‍കാര്‍ഡ്, ഡ്രൈവിംങ്ങ് ലൈസന്‍സ്,സ്‌കൂളിലെ അഡ്മിഷന്‍ റജിസ്റ്റര്‍ എന്നിവ വ്യാജമായി നിര്‍മ്മിച്ചതാണെന്നും പോലീസ് കണ്ടെത്തിയിരുന്നു.ഇതേതുടര്‍ന്നാണ് ഇയാളെ ഒന്നാം പ്രതിയാക്കി കേസെടുത്തിരുന്നത്. വഞ്ചനാകുറ്റത്തിനും വ്യാജരേഖയുണ്ടാക്കി തെറ്റിദ്ധരിപ്പിച്ചതിനും ഇന്ത്യന്‍ പാസ്പോര്‍ട്ട് ആക്ട് പ്രകാരം കുറ്റം ചെയ്തതിനുമാണ് ഇയാള്‍ക്ക് ശിക്ഷ വിധിച്ചത്. കൂടാതെ ഇയാളുടെ പാസ്പോര്‍ട്ടിനായുള്ള അപേക്ഷയില്‍ അന്വേഷണം നടത്തിയ ചവറ പോലീസ് സ്റ്റേഷനിലെ സ്പെഷ്യല്‍ ബ്രാഞ്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന കരുനാഗപ്പള്ളിയിലെ രാധാകൃഷ്ണപിള്ള കേസിലെ രണ്ടാം പ്രതിയാണ്. 2009ല്‍ നല്‍കിയ അപേക്ഷയിലെ വിവരങ്ങള്‍ വ്യാജമാണെന്നറിഞ്ഞിട്ടും പ്രതിയുടെ പ്രവര്‍ത്തി നിയമ വിരുദ്ധമാണെന്നറിഞ്ഞിട്ടും പ്രതിക്ക് സഹായകമായി കൂട്ടുനിന്നുവെന്നായിരുന്നു രണ്ടാം പ്രതിക്കെതിരെയുണ്ടായിരുന്ന പരാതി.കോടതിയില്‍ ഹാജരാകാതിരുന്നതിനാല്‍ ഇയാള്‍ക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച കോടതി ഇയാളെ പ്രതിയാക്കി പുതിയ കേസെടുക്കാനും ഉത്തരവിട്ടു. അന്ന് പഴയങ്ങാടി എസ്ഐ ആയിരുന്ന ജി.അനൂപ് റജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രോസിക്യൂഷന് വേണ്ടി എപിപി നാസര്‍ കോടതിയില്‍ ഹാജരായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/88944/fake-passport-case)