---
title: "ക്രഷറിൽ പങ്കാളിത്തം നൽകി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത നാലുപേർക്കെതിരെ കേസ്"
english_title: "case against four"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/88943/case-against-four"
published_at: "2023-01-06T16:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b7fbc5c9050_,.jpg"
keywords: []
---

# ക്രഷറിൽ പങ്കാളിത്തം നൽകി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത നാലുപേർക്കെതിരെ കേസ്

> **Lead Summary:** **തളിപ്പറമ്പ്;** കർണ്ണാടകയിൽ പ്രവർത്തിക്കുന്ന സ്റ്റോൺ ക്രഷറിൽ പങ്കാളിത്തം നൽകി ലാഭവിഹിതം നൽകാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത നാലു പേർക്കെതിരെ പരാതിയിൽ കോടതി നിർദേശ പ്രകാരം പോലീസ് കേസെടുത്തു തളിപ്പറമ്പ് കൂവേരി പടപ്പേങ്ങാട് സ്വദേശി അജി .എം.ജോസിൻ്റെ പരാതിയിലാണ് തൃശൂർ ചാലക്കുടിയിലെ സി.ലിജു ജോസഫ് , തിരുവല്ല കണ്ണന്താനത്തെ പി.തോമസ് സെബാസ്റ്റ്യൻ , കോട്ടയം മണ്ണാർക്കാട് സ്വദേശി കെ.ജോൺ ജോസഫ് , കോട്ടയം സ്വദേശി ജോർജ് വെട്ടുക്കാട്ടിൽ എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്. കർണ്ണാടകയിലെ ഗാഡ് ഗാഡ് ജില്ലയിലെ ചിക്കൻവർണ്ണ എന്ന സ്ഥലത്ത് സ്‌റ്റോൺ ക്രഷർ ബിസിനസ്സ് ചെയ്യുന്നതിന് 10% ഓഹരി വില്ക്കാൻ തയ്യാറാണന്ന് വിശ്വസിപ്പിച്ച് ഇല്ലാത്ത സ്ഥാപനത്തിന്റെ പേരിൽ വ്യാജ രേഖകൾ ഉണ്ടാക്കി പരാതിക്കാരനിൽ നിന്നും പ്രതികൾ 27, 26, 587 രൂപ കൈപ്പറ്റിയ ശേഷം നാളിതുവരെ ഓഹരിയോ കൊടുത്ത പണമോതിരിച്ചു നൽകാതെ വിശ്വാസ വഞ്ചന ചെയ്തുവെന്ന പരാതിയിലാണ് കേസെടുത്തത്.

## Article Content

**തളിപ്പറമ്പ്;** കർണ്ണാടകയിൽ പ്രവർത്തിക്കുന്ന സ്റ്റോൺ ക്രഷറിൽ പങ്കാളിത്തം നൽകി ലാഭവിഹിതം നൽകാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത നാലു പേർക്കെതിരെ പരാതിയിൽ കോടതി നിർദേശ പ്രകാരം പോലീസ് കേസെടുത്തു തളിപ്പറമ്പ് കൂവേരി പടപ്പേങ്ങാട് സ്വദേശി അജി .എം.ജോസിൻ്റെ പരാതിയിലാണ് തൃശൂർ ചാലക്കുടിയിലെ സി.ലിജു ജോസഫ് , തിരുവല്ല കണ്ണന്താനത്തെ പി.തോമസ് സെബാസ്റ്റ്യൻ , കോട്ടയം മണ്ണാർക്കാട് സ്വദേശി കെ.ജോൺ ജോസഫ് , കോട്ടയം സ്വദേശി ജോർജ് വെട്ടുക്കാട്ടിൽ എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്. കർണ്ണാടകയിലെ ഗാഡ് ഗാഡ് ജില്ലയിലെ ചിക്കൻവർണ്ണ എന്ന സ്ഥലത്ത് സ്‌റ്റോൺ ക്രഷർ ബിസിനസ്സ് ചെയ്യുന്നതിന് 10% ഓഹരി വില്ക്കാൻ തയ്യാറാണന്ന് വിശ്വസിപ്പിച്ച് ഇല്ലാത്ത സ്ഥാപനത്തിന്റെ പേരിൽ വ്യാജ രേഖകൾ ഉണ്ടാക്കി പരാതിക്കാരനിൽ നിന്നും പ്രതികൾ 27, 26, 587 രൂപ കൈപ്പറ്റിയ ശേഷം നാളിതുവരെ ഓഹരിയോ കൊടുത്ത പണമോതിരിച്ചു നൽകാതെ വിശ്വാസ വഞ്ചന ചെയ്തുവെന്ന പരാതിയിലാണ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/88943/case-against-four)