---
title: "പൈതല്‍മലയില്‍ ഭീതി പരത്തുന്നത് പുലി തന്നെ, താറാവിനെ പിടിക്കുന്ന ദൃശ്യങ്ങള്‍ ക്യാമറയില്‍"
english_title: "leopard at paithalmala"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/88906/leopard-at-paithalmala"
published_at: "2023-01-06T12:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b7c667edffd_Untitled-2_web-Recovered.jpg"
keywords: []
---

# പൈതല്‍മലയില്‍ ഭീതി പരത്തുന്നത് പുലി തന്നെ, താറാവിനെ പിടിക്കുന്ന ദൃശ്യങ്ങള്‍ ക്യാമറയില്‍

> **Lead Summary:** **ആലക്കോട്: **ഒരു മാസത്തോളമായി അജ്ഞാത ജീവി ഭീതി പരത്തുന്ന പൈതൽ മലയടിവാരത്ത്‌ കനകക്കുന്ന്‌ മേഖലയിൽ ജനപ്രതിനിധികളും വനം വകുപ്പ് ഉദ്യോഗസ്ഥരും ബുധനാഴ്ച സന്ദർശിച്ചു. കനകക്കുന്നിൽ കഴിഞ്ഞ ദിവസങ്ങളിൽ കണ്ട ജീവി പുലിയാണെന്ന നിഗമനത്തിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ. കൂട്ടിൽ വളർത്തിയിരുന്ന താറാവിനെ ജീവി കടിച്ചു കൊണ്ടു പോകുന്നത് സി.സി.ടി.വി ദൃശ്യത്തിൽ തെളിഞ്ഞത് പരിശോധിച്ചു. മണ്ഡപത്തിൽ പീറ്ററിന്റെ വീട്ടിലെ ക്യാമറയിലാണ് ജീവി താറാവിനെ കടിച്ചു പിടിച്ചു കൊണ്ടുപോകുന്നത് തെളിഞ്ഞ് കണ്ടത്. ജനങ്ങൾ സ്വീകരിക്കേണ്ട മുൻകരുതൽ സംബന്ധി ച്ച് ഉദ്യോഗസ്ഥർ നിർദേശങ്ങൾ നൽകി. നടുവിൽ പഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടമ്പള്ളിൽ, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ പി രതീശൻ, പഞ്ചായത്ത്‌ ജനപ്രതിനിധികളായ വൈസ് പ്രസിഡന്റ് സി.എച്ച് സീനത്ത്, സാജു ജോസഫ്, സെബാസ്റ്റ്യൻ വിലങ്ങോലി, രേഖ രഞ്ചിത്ത്, ഷീബ ജയരാജൻ എന്നിവരും കർഷക പ്രതിനിധികളും പുലിഭീഷണിയുള്ള സ്ഥലങ്ങൾ സന്ദർശിച്ചു. പൈതൽ മലയടിവാരത്ത് കനകക്കുന്നിൽ പുലിയിറങ്ങിയതായി സംശയിക്കപ്പെടുന്ന ഭാഗത്ത് പഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടമ്പള്ളിൽ, റെയ്‌ഞ്ച് ഫോറസ്റ്റ് ഓഫീസർ പി രതീശൻ എന്നിവരുടെ നേതൃത്വത്തിൽ സന്ദർശിക്കുന്നു.

## Article Content

**ആലക്കോട്: **ഒരു മാസത്തോളമായി അജ്ഞാത ജീവി ഭീതി പരത്തുന്ന പൈതൽ മലയടിവാരത്ത്‌ കനകക്കുന്ന്‌ മേഖലയിൽ ജനപ്രതിനിധികളും വനം വകുപ്പ് ഉദ്യോഗസ്ഥരും ബുധനാഴ്ച സന്ദർശിച്ചു. കനകക്കുന്നിൽ കഴിഞ്ഞ ദിവസങ്ങളിൽ കണ്ട ജീവി പുലിയാണെന്ന നിഗമനത്തിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ. കൂട്ടിൽ വളർത്തിയിരുന്ന താറാവിനെ ജീവി കടിച്ചു കൊണ്ടു പോകുന്നത് സി.സി.ടി.വി ദൃശ്യത്തിൽ തെളിഞ്ഞത് പരിശോധിച്ചു. മണ്ഡപത്തിൽ പീറ്ററിന്റെ വീട്ടിലെ ക്യാമറയിലാണ് ജീവി താറാവിനെ കടിച്ചു പിടിച്ചു കൊണ്ടുപോകുന്നത് തെളിഞ്ഞ് കണ്ടത്. ജനങ്ങൾ സ്വീകരിക്കേണ്ട മുൻകരുതൽ സംബന്ധി ച്ച് ഉദ്യോഗസ്ഥർ നിർദേശങ്ങൾ നൽകി. നടുവിൽ പഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടമ്പള്ളിൽ, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ പി രതീശൻ, പഞ്ചായത്ത്‌ ജനപ്രതിനിധികളായ വൈസ് പ്രസിഡന്റ് സി.എച്ച് സീനത്ത്, സാജു ജോസഫ്, സെബാസ്റ്റ്യൻ വിലങ്ങോലി, രേഖ രഞ്ചിത്ത്, ഷീബ ജയരാജൻ എന്നിവരും കർഷക പ്രതിനിധികളും പുലിഭീഷണിയുള്ള സ്ഥലങ്ങൾ സന്ദർശിച്ചു. പൈതൽ മലയടിവാരത്ത് കനകക്കുന്നിൽ പുലിയിറങ്ങിയതായി സംശയിക്കപ്പെടുന്ന ഭാഗത്ത് പഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടമ്പള്ളിൽ, റെയ്‌ഞ്ച് ഫോറസ്റ്റ് ഓഫീസർ പി രതീശൻ എന്നിവരുടെ നേതൃത്വത്തിൽ സന്ദർശിക്കുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/88906/leopard-at-paithalmala)