---
title: "ചിന്താ ജെറോമിന്റെ ശമ്പളം ഒരു ലക്ഷമാക്കി വർദ്ധിപ്പിച്ച സർക്കാർ ഉത്തരവ് ധൂർത്തും ആഡംബരവും: യൂത്ത് കോൺഗ്രസ്"
english_title: "youth congress"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/88900/youth-congress"
published_at: "2023-01-06T12:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b7c348eb976_Untitled-2_web-Recovered.jpg"
keywords: []
---

# ചിന്താ ജെറോമിന്റെ ശമ്പളം ഒരു ലക്ഷമാക്കി വർദ്ധിപ്പിച്ച സർക്കാർ ഉത്തരവ് ധൂർത്തും ആഡംബരവും: യൂത്ത് കോൺഗ്രസ്

> **Lead Summary:** സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്താ ജെറോമിന്റെ പ്രതിമാസ ശമ്പളം 50000 ത്തിൽ നിന്നു 1 ലക്ഷമാക്കി വർധിപ്പിച്ച സർക്കാർ ഉത്തരവ് ധൂർത്തും, ആഡംബരവും : യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ സുദീപ് ജെയിംസ്. കേരളം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോൾ സാമ്പത്തിക ചിലവ് കുറച്ചു കൊണ്ട് നടപടി സ്വീകരിക്കുന്നതിന് പകരം സിപിഐഎം, DYFi നേതാക്കളുടെ ഭാര്യമാർക്ക് പിൻവാതിൽ നിയമനങ്ങളിലൂടെ ജോലി നൽകിയും, യുവജന കമ്മീഷൻ ചെയർപേഴ്സൺ ഉൾപ്പെടെയുള്ള നേതാക്കൾ അധികാരത്തിന്റെ തണലിൽ ധൂർത്തും, ആഡംബര ജീവിതവുമായി മുന്നോട്ടു പോകുമ്പോൾ ഇതിനെതിരെ DYFI എന്ന യുവജന പ്രസ്ഥാനം മൗനം പാലിക്കുകയാണ്. അധികാരത്തിന്റെ അപ്പക്കഷ്ണത്തിനു ഓടി നടക്കുന്ന DYFI എന്ന യുവജന പ്രസ്ഥാനം പ്രതികരണ ശേഷി ഇല്ലാത്ത അടിമകൂട്ടമായി മാറിയെന്ന് യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ സുദീപ് ജെയിംസ് പറഞ്ഞു. തളിപ്പറമ്പ യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുയായിരുന്നു അദ്ദേഹം. ധീര രക്ത സാക്ഷി ശുഹൈബിന്റെ രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ഫെബ്രുവരി 12 നു തിയ്യതി കൂത്തുപറമ്പിൽ വെച്ച് നടക്കുന്ന ജില്ലാ യുവജന റാലിയും, അനുസ്മരണം സമ്മേളനവും വിജയിപ്പിക്കുവാൻ യോഗം തീരുമാനിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ്‌ സി.കെ. സായൂജ് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന കമ്മിറ്റി അംഗം രാഹുൽ ദാമോദരൻ, യൂത്ത് കോൺഗ്രസ്‌ ജില്ലാ ഭാരവാഹികളായ വി. രാഹുൽ, ദിലീപ് മാത്യു, വി.വി. ലിഷ, ശ്രീജേഷ് കൊയിലേരിയൻ, നമിത സുരേന്ദ്രൻ, ജില്ലാ കമ്മിറ്റി അംഗം യഹിയ പള്ളിപറമ്പ, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്‌ പ്രജീഷ് കൊട്ടക്കാനം എന്നിവർ സംസാരിച്ചു. നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്‌ സി.വി. വരുൺ സ്വാഗതവും, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കുമാരി. നവ്യ പ്രേം കുമാർ നന്ദിയും പറഞ്ഞു

## Article Content

സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്താ ജെറോമിന്റെ പ്രതിമാസ ശമ്പളം 50000 ത്തിൽ നിന്നു 1 ലക്ഷമാക്കി വർധിപ്പിച്ച സർക്കാർ ഉത്തരവ് ധൂർത്തും, ആഡംബരവും : യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ സുദീപ് ജെയിംസ്. കേരളം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോൾ സാമ്പത്തിക ചിലവ് കുറച്ചു കൊണ്ട് നടപടി സ്വീകരിക്കുന്നതിന് പകരം സിപിഐഎം, DYFi നേതാക്കളുടെ ഭാര്യമാർക്ക് പിൻവാതിൽ നിയമനങ്ങളിലൂടെ ജോലി നൽകിയും, യുവജന കമ്മീഷൻ ചെയർപേഴ്സൺ ഉൾപ്പെടെയുള്ള നേതാക്കൾ അധികാരത്തിന്റെ തണലിൽ ധൂർത്തും, ആഡംബര ജീവിതവുമായി മുന്നോട്ടു പോകുമ്പോൾ ഇതിനെതിരെ DYFI എന്ന യുവജന പ്രസ്ഥാനം മൗനം പാലിക്കുകയാണ്. അധികാരത്തിന്റെ അപ്പക്കഷ്ണത്തിനു ഓടി നടക്കുന്ന DYFI എന്ന യുവജന പ്രസ്ഥാനം പ്രതികരണ ശേഷി ഇല്ലാത്ത അടിമകൂട്ടമായി മാറിയെന്ന് യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ സുദീപ് ജെയിംസ് പറഞ്ഞു. തളിപ്പറമ്പ യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുയായിരുന്നു അദ്ദേഹം. ധീര രക്ത സാക്ഷി ശുഹൈബിന്റെ രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ഫെബ്രുവരി 12 നു തിയ്യതി കൂത്തുപറമ്പിൽ വെച്ച് നടക്കുന്ന ജില്ലാ യുവജന റാലിയും, അനുസ്മരണം സമ്മേളനവും വിജയിപ്പിക്കുവാൻ യോഗം തീരുമാനിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ്‌ സി.കെ. സായൂജ് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന കമ്മിറ്റി അംഗം രാഹുൽ ദാമോദരൻ, യൂത്ത് കോൺഗ്രസ്‌ ജില്ലാ ഭാരവാഹികളായ വി. രാഹുൽ, ദിലീപ് മാത്യു, വി.വി. ലിഷ, ശ്രീജേഷ് കൊയിലേരിയൻ, നമിത സുരേന്ദ്രൻ, ജില്ലാ കമ്മിറ്റി അംഗം യഹിയ പള്ളിപറമ്പ, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്‌ പ്രജീഷ് കൊട്ടക്കാനം എന്നിവർ സംസാരിച്ചു. നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്‌ സി.വി. വരുൺ സ്വാഗതവും, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കുമാരി. നവ്യ പ്രേം കുമാർ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/88900/youth-congress)