---
title: "റോഡിൽ മീൻവണ്ടിയിൽനിന്ന്‌ മലിനജലം ഒഴുക്കിവിടുന്ന ലോറി നാട്ടുകാർ പിടികൂടി"
english_title: "waste lorry"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/88874/waste-lorry"
published_at: "2023-01-06T09:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b7a20aa22e1_Untitled-2_web-Recovered.jpg"
keywords: []
---

# റോഡിൽ മീൻവണ്ടിയിൽനിന്ന്‌ മലിനജലം ഒഴുക്കിവിടുന്ന ലോറി നാട്ടുകാർ പിടികൂടി

> **Lead Summary:** **പാപ്പിനിശ്ശേരി: **പാപ്പിനിശ്ശേരി-പിലാത്തറ കെ.എസ്.ടി.പി. റോഡിൽ മീൻവണ്ടിയിൽനിന്ന്‌ മലിനജലം ഒഴുക്കിവിടുന്ന ലോറി നാട്ടുകാർ പിടികൂടി. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. തുടർന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. പ്രദീപ്‌കുമാർ അടക്കമുള്ളവർ എത്തി വാഹനം വളപട്ടണം പോലീസിന് കൈമാറി. മാലിന്യം തള്ളൽ മൂലം പൊറുതിമുട്ടുന്ന പാപ്പിനിശ്ശേരി-പിലാത്തറ കെ.എസ്.ടി.പി. റോഡ് ദുർഗന്ധമയമാണ്. പതിവായി പാപ്പിനിശ്ശേരി-പഴയങ്ങാടി റോഡ് കവലയിൽനിന്ന്‌ കണ്ടൽക്കാടുകൾക്കിടയിലെ 300 മീറ്റർ ദൂരത്തിൽ മീൻലോറികളും ചരക്കുലോറികളും നിർത്തിയിട്ട് പലതരത്തിലുള്ള മാലിന്യമാണ് റോഡരികിലേക്ക് തള്ളുന്നത്.

## Article Content

**പാപ്പിനിശ്ശേരി: **പാപ്പിനിശ്ശേരി-പിലാത്തറ കെ.എസ്.ടി.പി. റോഡിൽ മീൻവണ്ടിയിൽനിന്ന്‌ മലിനജലം ഒഴുക്കിവിടുന്ന ലോറി നാട്ടുകാർ പിടികൂടി. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. തുടർന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. പ്രദീപ്‌കുമാർ അടക്കമുള്ളവർ എത്തി വാഹനം വളപട്ടണം പോലീസിന് കൈമാറി. മാലിന്യം തള്ളൽ മൂലം പൊറുതിമുട്ടുന്ന പാപ്പിനിശ്ശേരി-പിലാത്തറ കെ.എസ്.ടി.പി. റോഡ് ദുർഗന്ധമയമാണ്. പതിവായി പാപ്പിനിശ്ശേരി-പഴയങ്ങാടി റോഡ് കവലയിൽനിന്ന്‌ കണ്ടൽക്കാടുകൾക്കിടയിലെ 300 മീറ്റർ ദൂരത്തിൽ മീൻലോറികളും ചരക്കുലോറികളും നിർത്തിയിട്ട് പലതരത്തിലുള്ള മാലിന്യമാണ് റോഡരികിലേക്ക് തള്ളുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/88874/waste-lorry)