---
title: "ലീവ് സറണ്ടർ; പ്രതിഷേധ കഞ്ഞി വെച്ച് എൻജിഒ അസോസിയേഷൻ"
english_title: "leave surrender"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/88840/leave-surrender"
published_at: "2023-01-05T20:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b6e9996da23_Untitled-2_web-Recovered.jpg"
keywords: []
---

# ലീവ് സറണ്ടർ; പ്രതിഷേധ കഞ്ഞി വെച്ച് എൻജിഒ അസോസിയേഷൻ

> **Lead Summary:** **തളിപ്പറമ്പ: **വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിൽ ലീവ് സറണ്ടറും നൽകാതെ ജീവനക്കാരെ കബളിപ്പിക്കുന്ന സർക്കാർ നടപടിക്കെതിരെ എൻ.ജി.ഒ. അ സോസിയേഷൻ തളിപ്പറമ്പ ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ കഞ്ഞി വെച്ചു. ഈ സാമ്പത്തിക വർഷത്തെ ലീവ് സറണ്ടർ ഏപ്രിൽ 1 മുതൽ വിതരണം ചെയ്യേണ്ടത് ഇതുവരെയായി നല്കാതെ തടഞ്ഞ് വച്ചിരുന്നു. ആയത് കഴിഞ്ഞ ദിവസത്തെ സർക്കാർ ഉത്തരവ് പ്രകാരം 20-03-2023 മുതൽ പി.എഫിൽ ലയിപ്പിക്കുമെന്നും 4 വർഷത്തിനു ശേഷം പി എഫ് താൽക്കാലിക വായ്പയായി ലഭിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്.ജീവനക്കാർക്ക് പണമായി നൽകേണ്ട സറണ്ടർ നല്കാതെ 2027 ലേക്ക് മാറ്റിവെക്കുന്നത് പ്രതിഷേധാർഹമാണ്. കോവി ഡിൻ്റ പേരിൽ ധനസ്ഥിതി മോശമാണെന്ന് പറഞ്ഞ് ജീവനക്കാരുടെ അവകാശങ്ങൾ നിഷേധിക്കുകയും മറുവശത്ത് ധൂർത്തും സ്വജനപക്ഷപാതവും നടത്തുന്ന സർക്കാർ നടപടി ജീവനക്കാരോടുള്ള വെല്ലുവിളിയാണെന്ന് കേരള എൻജിഒ അസോസിയേഷൻ തളിപ്പറമ്പ ബ്രാഞ്ച് കമ്മറ്റി കുറ്റപ്പെടുത്തി ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിൽ ജീവനക്കാരുടെ ഇടയിൽ പിച്ചയെടുത്ത തുക ഉപയോഗിച്ച് മിനി സിവിൽ സ്റ്റേഷനു മുന്നിൽ പ്രതിഷേധ കഞ്ഞി വെച്ചു. പരിപാടിയുടെ ഉദ്ഘാടനം ബ്രാഞ്ച് പ്രസിഡണ്ട് എം.സനീഷിൻ്റെ അധ്യക്ഷതയിൽ ജില്ല പ്രസിഡണ്ട് കെ.വി.മഹേഷ് നിർവ്വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ടുമാരായ പി.വി.വിനോദ് , ടി.നാരായണൻ, ബ്രാഞ്ച് സെക്രട്ടറി ജസ്റ്റിൻ വർഗ്ഗീസ്, വൈസ് പ്രസിഡണ്ട്‌ കെ.പി.പോൾ തുടങ്ങിയവർ സംസാരിച്ചു. അനീഷ് ഓടക്കാട്, കെ.പി.സി ഹാരിസ്, എം. സി കൃഷ്ണകുമാർ, ഒ.സി പ്രദീപ് കുമാർ, കെ.വി പ്രശാന്തൻ, ടി.ജി ഷാജി, കെ.ഗായത്രി, കെ. കെ സത്യചന്ദ്രൻ, കെ.അബ്ദുൾ ജബ്ബാർ ., പി.വി. സജീവൻ, എം. അജീഷ്, വി. ശ്രീരാജ്,തുടങ്ങിയവർ നേതൃത്വം നൽകി

## Article Content

**തളിപ്പറമ്പ: **വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിൽ ലീവ് സറണ്ടറും നൽകാതെ ജീവനക്കാരെ കബളിപ്പിക്കുന്ന സർക്കാർ നടപടിക്കെതിരെ എൻ.ജി.ഒ. അ സോസിയേഷൻ തളിപ്പറമ്പ ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ കഞ്ഞി വെച്ചു. ഈ സാമ്പത്തിക വർഷത്തെ ലീവ് സറണ്ടർ ഏപ്രിൽ 1 മുതൽ വിതരണം ചെയ്യേണ്ടത് ഇതുവരെയായി നല്കാതെ തടഞ്ഞ് വച്ചിരുന്നു. ആയത് കഴിഞ്ഞ ദിവസത്തെ സർക്കാർ ഉത്തരവ് പ്രകാരം 20-03-2023 മുതൽ പി.എഫിൽ ലയിപ്പിക്കുമെന്നും 4 വർഷത്തിനു ശേഷം പി എഫ് താൽക്കാലിക വായ്പയായി ലഭിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്.ജീവനക്കാർക്ക് പണമായി നൽകേണ്ട സറണ്ടർ നല്കാതെ 2027 ലേക്ക് മാറ്റിവെക്കുന്നത് പ്രതിഷേധാർഹമാണ്. കോവി ഡിൻ്റ പേരിൽ ധനസ്ഥിതി മോശമാണെന്ന് പറഞ്ഞ് ജീവനക്കാരുടെ അവകാശങ്ങൾ നിഷേധിക്കുകയും മറുവശത്ത് ധൂർത്തും സ്വജനപക്ഷപാതവും നടത്തുന്ന സർക്കാർ നടപടി ജീവനക്കാരോടുള്ള വെല്ലുവിളിയാണെന്ന് കേരള എൻജിഒ അസോസിയേഷൻ തളിപ്പറമ്പ ബ്രാഞ്ച് കമ്മറ്റി കുറ്റപ്പെടുത്തി ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിൽ ജീവനക്കാരുടെ ഇടയിൽ പിച്ചയെടുത്ത തുക ഉപയോഗിച്ച് മിനി സിവിൽ സ്റ്റേഷനു മുന്നിൽ പ്രതിഷേധ കഞ്ഞി വെച്ചു. പരിപാടിയുടെ ഉദ്ഘാടനം ബ്രാഞ്ച് പ്രസിഡണ്ട് എം.സനീഷിൻ്റെ അധ്യക്ഷതയിൽ ജില്ല പ്രസിഡണ്ട് കെ.വി.മഹേഷ് നിർവ്വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ടുമാരായ പി.വി.വിനോദ് , ടി.നാരായണൻ, ബ്രാഞ്ച് സെക്രട്ടറി ജസ്റ്റിൻ വർഗ്ഗീസ്, വൈസ് പ്രസിഡണ്ട്‌ കെ.പി.പോൾ തുടങ്ങിയവർ സംസാരിച്ചു. അനീഷ് ഓടക്കാട്, കെ.പി.സി ഹാരിസ്, എം. സി കൃഷ്ണകുമാർ, ഒ.സി പ്രദീപ് കുമാർ, കെ.വി പ്രശാന്തൻ, ടി.ജി ഷാജി, കെ.ഗായത്രി, കെ. കെ സത്യചന്ദ്രൻ, കെ.അബ്ദുൾ ജബ്ബാർ ., പി.വി. സജീവൻ, എം. അജീഷ്, വി. ശ്രീരാജ്,തുടങ്ങിയവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/88840/leave-surrender)