---
title: "തളിപ്പറമ്പിൽ വയോധികയുടെ സ്വർണ്ണമാല പൊട്ടിച്ചെടുത്ത് രക്ഷപ്പെട്ട പ്രതി പിടിയിൽ"
english_title: "deyin jomon arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/88839/deyin-jomon-arrested"
published_at: "2023-01-05T20:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b6e766163d3_news-card-Recovered.jpg"
keywords: []
---

# തളിപ്പറമ്പിൽ വയോധികയുടെ സ്വർണ്ണമാല പൊട്ടിച്ചെടുത്ത് രക്ഷപ്പെട്ട പ്രതി പിടിയിൽ

> **Lead Summary:** **തളിപ്പറമ്പ്: **വയോധികയുടെ സ്വര്‍ണമാല പിടിച്ചുപറിച്ച സംഭവത്തില്‍ പ്രതി പിടിയിൽ.മാട്ടൂല്‍ ജസീന്തയിലെ കൊയിലേരിയന്‍ ഡെയിന്‍ ജോമോന്‍നെയാണ് തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തിൽ പിടികൂടിയത്. കഴിഞ്ഞ ഡിസംബർ 7ന് പൂക്കോത്ത്‌നടക്ക് സമീപം വെച്ച് പച്ച ഹൗസില്‍ കമലയുടെ ഒന്നരപവന്‍ സ്വര്‍ണമാലയാണ് എതിരേ നടന്നുവന്ന യുവാവ് പൊട്ടിച്ചെടുത്തത്. വീട്ടുജോലിക്കാരിയായ ഇവര്‍ പണി കഴിഞ്ഞ് തിരികെ സ്വന്തം വീട്ടിലേക്ക് വരികയായിരുന്നു. പിന്നാലെ ബൈക്കില്‍ വരികയായിരുന്ന യുവാവ് കവര്‍ച്ചക്കാരനെ പിന്തുടര്‍ന്നുവെങ്കിലും കറുത്ത വസ്ത്രം ധിരിച്ച ഈ യുവാവ് ക്ലാസിക്ക് തിയേറ്റര്‍ പരിസരത്തേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു.സി.സി.ടി.വികളില്‍ നിന്ന് ലഭിച്ച അവ്യക്തമായ ദൃശ്യങ്ങളുടെ സഹായത്തോടെ പോലീസ് സൈബര്‍സെല്ലുമായി സഹകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. പ്രതിയെ പരാതിക്കാരി സ്റ്റേഷനിൽ വച്ച് തിരിച്ചറിയുകയായിരുന്നു.

## Article Content

**തളിപ്പറമ്പ്: **വയോധികയുടെ സ്വര്‍ണമാല പിടിച്ചുപറിച്ച സംഭവത്തില്‍ പ്രതി പിടിയിൽ.മാട്ടൂല്‍ ജസീന്തയിലെ കൊയിലേരിയന്‍ ഡെയിന്‍ ജോമോന്‍നെയാണ് തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തിൽ പിടികൂടിയത്. കഴിഞ്ഞ ഡിസംബർ 7ന് പൂക്കോത്ത്‌നടക്ക് സമീപം വെച്ച് പച്ച ഹൗസില്‍ കമലയുടെ ഒന്നരപവന്‍ സ്വര്‍ണമാലയാണ് എതിരേ നടന്നുവന്ന യുവാവ് പൊട്ടിച്ചെടുത്തത്. വീട്ടുജോലിക്കാരിയായ ഇവര്‍ പണി കഴിഞ്ഞ് തിരികെ സ്വന്തം വീട്ടിലേക്ക് വരികയായിരുന്നു. പിന്നാലെ ബൈക്കില്‍ വരികയായിരുന്ന യുവാവ് കവര്‍ച്ചക്കാരനെ പിന്തുടര്‍ന്നുവെങ്കിലും കറുത്ത വസ്ത്രം ധിരിച്ച ഈ യുവാവ് ക്ലാസിക്ക് തിയേറ്റര്‍ പരിസരത്തേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു.സി.സി.ടി.വികളില്‍ നിന്ന് ലഭിച്ച അവ്യക്തമായ ദൃശ്യങ്ങളുടെ സഹായത്തോടെ പോലീസ് സൈബര്‍സെല്ലുമായി സഹകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. പ്രതിയെ പരാതിക്കാരി സ്റ്റേഷനിൽ വച്ച് തിരിച്ചറിയുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/88839/deyin-jomon-arrested)