---
title: "വിൽപ്പനക്കായി കൊണ്ടുപോവുകയായിരുന്ന 5 ലിറ്റർ വിദേശ മദ്യവുമായി യുവാവ് പിടിയിൽ"
english_title: "arrested with liquer"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/88814/arrested-with-liquer"
published_at: "2023-01-05T16:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b6ad3e1584e_news-card.jpg"
keywords: []
---

# വിൽപ്പനക്കായി കൊണ്ടുപോവുകയായിരുന്ന 5 ലിറ്റർ വിദേശ മദ്യവുമായി യുവാവ് പിടിയിൽ

> **Lead Summary:** **ആലക്കോട്; **വിൽപനക്കായി കൊണ്ടു പോകുകയായിരുന്ന അഞ്ച് ലിറ്റർ വിദേശമദ്യവുമായി യുവാവ് പിടിയിൽ. ഉദയഗിരി അരങ്ങം മുക്കട സ്വദേശി പടിഞ്ഞാറേ മറിയിൽ സന്തോഷ് പി.സാബു വിനെയാണ് റേഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ ഷാബു.സി യുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കാർത്തികപുരം മണക്കടവ്, മുക്കട ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ മുക്കടയിൽ വെച്ചാണ് 5 ലിറ്റർ വിദേശ മദ്യവുമായി പ്രതി പിടിയിലായത്.റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ തോമസ് .ടി.കെ, അഹമ്മദ്‌ കെ,പ്രിവന്റീവ് ഓഫീസർ ഗ്രേഡ് രാജേഷ്‌ ടി. ആർ ,സിവിൽ എക്സൈസ് ഓഫീസർമാരായ ,രാജീവ് പി കെ, പെൻസ് പി , എന്നിവരും ഉണ്ടായിരുന്നു

## Article Content

**ആലക്കോട്; **വിൽപനക്കായി കൊണ്ടു പോകുകയായിരുന്ന അഞ്ച് ലിറ്റർ വിദേശമദ്യവുമായി യുവാവ് പിടിയിൽ. ഉദയഗിരി അരങ്ങം മുക്കട സ്വദേശി പടിഞ്ഞാറേ മറിയിൽ സന്തോഷ് പി.സാബു വിനെയാണ് റേഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ ഷാബു.സി യുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കാർത്തികപുരം മണക്കടവ്, മുക്കട ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ മുക്കടയിൽ വെച്ചാണ് 5 ലിറ്റർ വിദേശ മദ്യവുമായി പ്രതി പിടിയിലായത്.റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ തോമസ് .ടി.കെ, അഹമ്മദ്‌ കെ,പ്രിവന്റീവ് ഓഫീസർ ഗ്രേഡ് രാജേഷ്‌ ടി. ആർ ,സിവിൽ എക്സൈസ് ഓഫീസർമാരായ ,രാജീവ് പി കെ, പെൻസ് പി , എന്നിവരും ഉണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/88814/arrested-with-liquer)