---
title: "തളിപ്പറമ്പിൽ ഹോട്ടലുകളിൽ ആരോഗ്യവകുപ്പിന്റെ പരിശോധന: പഴകിയ കോഴിയിറച്ചിയും നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും പിടികൂടി"
english_title: "health authority raid at thalipparamb"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/88794/health-authority-raid-at-thalipparamb"
published_at: "2023-01-05T13:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b689333d342_news-card.jpg"
keywords: []
---

# തളിപ്പറമ്പിൽ ഹോട്ടലുകളിൽ ആരോഗ്യവകുപ്പിന്റെ പരിശോധന: പഴകിയ കോഴിയിറച്ചിയും നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും പിടികൂടി

> **Lead Summary:** **തളിപ്പറമ്പ്: **തളിപ്പറമ്പ് ടൗൺ, മന്ന, കുപ്പം ഭാഗങ്ങളിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയ കോഴിയിറച്ചിയും നിരോധിച്ച പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും പിടികൂടി. തളിപ്പറമ്പ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ സത്താറിന്റെ നേതൃത്വത്തില്‍ 18ഓളം ഹോട്ടലുകളിലും തട്ടുകടകളിലും നടത്തിയ റെയ്ഡിൽ കാക്കാത്തോട് ബസ്റ്റാന്റിന് സമീപത്തെ കരീംസ് ഹോട്ടലില്‍ നിന്നാണ് ഫ്രിഡ്ജില്‍ സൂക്ഷിച്ച പഴകിയ 15 കിലോ കോഴിയിറച്ചി പിടിച്ചെടുത്തത്. കൂടാതെ അനുഷ ടീ സ്റ്റാൾ, കുപ്പത്തെ ഒരു തട്ടുകട എന്നിവിടങ്ങളിൽ നിന്നും 2 കിലോ നിരോധിച്ച പ്ലാസ്റ്റിക് പിടികൂടി. റെയ്ഡിൽ ജെ എച്ച് ഐമാരായ ബിജോ പി ജോസഫ്, അർച്ചന മൂർക്കോത്ത്, ദീപവല്ലി എം ജി, റെയ്‌ഹ എം വി എന്നിവർ പങ്കെടുത്തു****

## Article Content

**തളിപ്പറമ്പ്: **തളിപ്പറമ്പ് ടൗൺ, മന്ന, കുപ്പം ഭാഗങ്ങളിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയ കോഴിയിറച്ചിയും നിരോധിച്ച പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും പിടികൂടി. തളിപ്പറമ്പ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ സത്താറിന്റെ നേതൃത്വത്തില്‍ 18ഓളം ഹോട്ടലുകളിലും തട്ടുകടകളിലും നടത്തിയ റെയ്ഡിൽ കാക്കാത്തോട് ബസ്റ്റാന്റിന് സമീപത്തെ കരീംസ് ഹോട്ടലില്‍ നിന്നാണ് ഫ്രിഡ്ജില്‍ സൂക്ഷിച്ച പഴകിയ 15 കിലോ കോഴിയിറച്ചി പിടിച്ചെടുത്തത്. കൂടാതെ അനുഷ ടീ സ്റ്റാൾ, കുപ്പത്തെ ഒരു തട്ടുകട എന്നിവിടങ്ങളിൽ നിന്നും 2 കിലോ നിരോധിച്ച പ്ലാസ്റ്റിക് പിടികൂടി. റെയ്ഡിൽ ജെ എച്ച് ഐമാരായ ബിജോ പി ജോസഫ്, അർച്ചന മൂർക്കോത്ത്, ദീപവല്ലി എം ജി, റെയ്‌ഹ എം വി എന്നിവർ പങ്കെടുത്തു****

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/88794/health-authority-raid-at-thalipparamb)