---
title: "വിസ വാഗ്ദാനം നൽകി കോടികൾ തട്ടിയെടുത്ത തളിപ്പറമ്പിലെ സ്ഥാപനമേധാവിക്കെതിരെ പയ്യന്നൂരിലും വഞ്ചന കേസ്"
english_title: "visa fraud at thalipparamb"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/88707/visa-fraud-at-thalipparamb"
published_at: "2023-01-04T17:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b563fe039b8_,.jpg"
keywords: []
---

# വിസ വാഗ്ദാനം നൽകി കോടികൾ തട്ടിയെടുത്ത തളിപ്പറമ്പിലെ സ്ഥാപനമേധാവിക്കെതിരെ പയ്യന്നൂരിലും വഞ്ചന കേസ്

> **Lead Summary:** **പയ്യന്നൂര്‍: **യു.കെ.യിലേക്ക് ജോലിക്കുള്ള വിസ വാഗ്ദാനം നൽകി 100 പേരിൽ നിന്നായി കോടികൾ തട്ടിയെടുത്ത ശേഷം സ്ഥാപനം പൂട്ടി മുങ്ങിയ നടത്തിപ്പുകാരനെതിരെ പയ്യന്നൂരിലും വിസ തട്ടിപ്പ് കേസ്. തളിപ്പറമ്പ് ചിറവക്കിൽ പ്രവർത്തിക്കുന്ന സ്റ്റാർ ഹൈറ്റ്സ് കൺസൾട്ടൻസി ഉടമ പുളിമ്പറമ്പിലെ പി പി.കിഷോറിനെതിരെയാണ് പരാതിയിൽപയ്യന്നൂർ പോലീസ് കേസെടുത്തത്. രാമന്തളി കുന്നരു കാരന്താട്ടെ താത്രാടന്‍ വീട്ടില്‍ ശശിയുടെ പരാതിയിലാണ് പയ്യന്നൂര്‍ പോലീസ് കേസെടുത്തത്. യുകെയിലേക്ക് വിസ വാഗ്ദാനം നൽകി സ്ഥാപന ഉടമ പരാതിക്കാരനില്‍നിന്നും 13 ലക്ഷം രൂപയാണ് തട്ടിയെടുത്തത്.20 21 ആഗസ്റ്റ് അവസാന ആഴ്ച മുതൽകനാറ ബാങ്ക് അക്കൗണ്ടുവഴികഴിഞ്ഞ വര്‍ഷം ജൂലൈവരെയുള്ള കാലയളവിലാണ് പരാതിക്കാരന്‍ പണം നല്‍കിയത്. മാസങ്ങള്‍ കഴിഞ്ഞിട്ടും പരാതിക്കാരന് വിസയോ കൊടുത്ത പണമോതിരിച്ചു നൽകാതെ വഞ്ചിക്കുകയായിരുന്നു. ആറ് ലക്ഷം രൂപ നല്‍കി വിസ തട്ടിപ്പിനിരയായ വയനാട് പുല്‍പ്പള്ളിയിലെ ടോമി-വിന്‍സി ദമ്പതികളുടെ മകന്‍ മുത്തേടത്ത് അനൂപ് ടോമി കഴിഞ്ഞ ദിവസം ജീവനൊടുക്കിയ സംഭവമുണ്ടായിരുന്നു.യുകെയിലേക്കുള്ള വിസ വാഗ്ദാനത്തില്‍ കുടുങ്ങി അഞ്ച് ലക്ഷം മുതല്‍ ആറരലക്ഷം രൂപ വരെയാണ് പലര്‍ക്കും നഷ്ടമായത്.കാലാവധി കഴിഞ്ഞിട്ടും വിസയോ കൊടുത്ത പണമോ ലഭിക്കാതായതോടെ ഉദ്യോഗാര്‍ത്ഥികള്‍ ഇയാളെ തേടിയെത്തിയപ്പോഴേക്കും തളിപ്പറമ്പിലെ ഓഫീസും ഏറണാകുളത്തെ ഓഫീസും അടച്ചിട്ട നിലയിലായിരുന്നു.ആലക്കോട് സ്വദേശിയുള്‍പ്പെടെ ഏഴുപേരുടെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് ദിവസങ്ങൾക്ക് മുമ്പ് വിശ്വാസ വഞ്ചനക്ക് കേസെടുത്ത് അന്വേഷണം തുടരുന്നുണ്ട്. സ്ഥാപന നടത്തിപ്പുകാരൻ ഒളിവിലാണ്.

## Article Content

**പയ്യന്നൂര്‍: **യു.കെ.യിലേക്ക് ജോലിക്കുള്ള വിസ വാഗ്ദാനം നൽകി 100 പേരിൽ നിന്നായി കോടികൾ തട്ടിയെടുത്ത ശേഷം സ്ഥാപനം പൂട്ടി മുങ്ങിയ നടത്തിപ്പുകാരനെതിരെ പയ്യന്നൂരിലും വിസ തട്ടിപ്പ് കേസ്. തളിപ്പറമ്പ് ചിറവക്കിൽ പ്രവർത്തിക്കുന്ന സ്റ്റാർ ഹൈറ്റ്സ് കൺസൾട്ടൻസി ഉടമ പുളിമ്പറമ്പിലെ പി പി.കിഷോറിനെതിരെയാണ് പരാതിയിൽപയ്യന്നൂർ പോലീസ് കേസെടുത്തത്. രാമന്തളി കുന്നരു കാരന്താട്ടെ താത്രാടന്‍ വീട്ടില്‍ ശശിയുടെ പരാതിയിലാണ് പയ്യന്നൂര്‍ പോലീസ് കേസെടുത്തത്. യുകെയിലേക്ക് വിസ വാഗ്ദാനം നൽകി സ്ഥാപന ഉടമ പരാതിക്കാരനില്‍നിന്നും 13 ലക്ഷം രൂപയാണ് തട്ടിയെടുത്തത്.20 21 ആഗസ്റ്റ് അവസാന ആഴ്ച മുതൽകനാറ ബാങ്ക് അക്കൗണ്ടുവഴികഴിഞ്ഞ വര്‍ഷം ജൂലൈവരെയുള്ള കാലയളവിലാണ് പരാതിക്കാരന്‍ പണം നല്‍കിയത്. മാസങ്ങള്‍ കഴിഞ്ഞിട്ടും പരാതിക്കാരന് വിസയോ കൊടുത്ത പണമോതിരിച്ചു നൽകാതെ വഞ്ചിക്കുകയായിരുന്നു. ആറ് ലക്ഷം രൂപ നല്‍കി വിസ തട്ടിപ്പിനിരയായ വയനാട് പുല്‍പ്പള്ളിയിലെ ടോമി-വിന്‍സി ദമ്പതികളുടെ മകന്‍ മുത്തേടത്ത് അനൂപ് ടോമി കഴിഞ്ഞ ദിവസം ജീവനൊടുക്കിയ സംഭവമുണ്ടായിരുന്നു.യുകെയിലേക്കുള്ള വിസ വാഗ്ദാനത്തില്‍ കുടുങ്ങി അഞ്ച് ലക്ഷം മുതല്‍ ആറരലക്ഷം രൂപ വരെയാണ് പലര്‍ക്കും നഷ്ടമായത്.കാലാവധി കഴിഞ്ഞിട്ടും വിസയോ കൊടുത്ത പണമോ ലഭിക്കാതായതോടെ ഉദ്യോഗാര്‍ത്ഥികള്‍ ഇയാളെ തേടിയെത്തിയപ്പോഴേക്കും തളിപ്പറമ്പിലെ ഓഫീസും ഏറണാകുളത്തെ ഓഫീസും അടച്ചിട്ട നിലയിലായിരുന്നു.ആലക്കോട് സ്വദേശിയുള്‍പ്പെടെ ഏഴുപേരുടെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് ദിവസങ്ങൾക്ക് മുമ്പ് വിശ്വാസ വഞ്ചനക്ക് കേസെടുത്ത് അന്വേഷണം തുടരുന്നുണ്ട്. സ്ഥാപന നടത്തിപ്പുകാരൻ ഒളിവിലാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/88707/visa-fraud-at-thalipparamb)