---
title: "യുവതി കിണറില്‍ വീണ് മരിച്ചു "
english_title: "haseena"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/88701/haseena"
published_at: "2023-01-04T16:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b55e866ab81_Untitled-2_web-Recovered.jpg"
keywords: []
---

# യുവതി കിണറില്‍ വീണ് മരിച്ചു 

> **Lead Summary:** **പാവന്നൂർമൊട്ട: **കിണറിൽ വീണ സ്ത്രീയെ പുറത്തെടുത്ത് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാവന്നൂർമൊട്ട ഹസീന മനസിലിൽ ഹസീന ആണ് രാവിലെ കിണറിൽ വീണത്. ഉടൻ തന്നെ മട്ടന്നൂർ അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയും സേന സ്ഥലത്തെത്തി ബാസെറ്റിന്റെ സഹായത്തോടെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ റിജിത്ത് കിണറിൽ ഇറങ്ങി റെസ്ക്യൂ നെറ്റ് ഉപയോഗിച്ചു ആളെ പുറത്തെടുത്തു. ആംബുലൻസിൽ ഹോസ്പിറ്റലിൽ കൊണ്ടുപോയി അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ലിഷാദിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വിനോദ് കുമാർ, ഫയർ റെസ്ക്യൂ ഓഫീസർ ഡ്രൈവർ പ്രവീൺകുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ വിജീഷ്, റിജിത്ത്, ആദർശ്, ജ്യോതിഷ് ഹോംഗാർഡ് രാധകൃഷ്ണൻ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

## Article Content

**പാവന്നൂർമൊട്ട: **കിണറിൽ വീണ സ്ത്രീയെ പുറത്തെടുത്ത് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാവന്നൂർമൊട്ട ഹസീന മനസിലിൽ ഹസീന ആണ് രാവിലെ കിണറിൽ വീണത്. ഉടൻ തന്നെ മട്ടന്നൂർ അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയും സേന സ്ഥലത്തെത്തി ബാസെറ്റിന്റെ സഹായത്തോടെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ റിജിത്ത് കിണറിൽ ഇറങ്ങി റെസ്ക്യൂ നെറ്റ് ഉപയോഗിച്ചു ആളെ പുറത്തെടുത്തു. ആംബുലൻസിൽ ഹോസ്പിറ്റലിൽ കൊണ്ടുപോയി അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ലിഷാദിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വിനോദ് കുമാർ, ഫയർ റെസ്ക്യൂ ഓഫീസർ ഡ്രൈവർ പ്രവീൺകുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ വിജീഷ്, റിജിത്ത്, ആദർശ്, ജ്യോതിഷ് ഹോംഗാർഡ് രാധകൃഷ്ണൻ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/88701/haseena)