---
title: "ഇരിട്ടിയിൽ വീണ്ടും പുലിയെ കണ്ടു, ടാപ്പിങ് തൊഴിലാളി അത്ഭുതകരമായി രക്ഷപ്പെട്ടു"
english_title: "leo pard"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/88661/leo-pard"
published_at: "2023-01-04T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b5134c69f35_Untitled-2_web-Recovered.jpg"
keywords: []
---

# ഇരിട്ടിയിൽ വീണ്ടും പുലിയെ കണ്ടു, ടാപ്പിങ് തൊഴിലാളി അത്ഭുതകരമായി രക്ഷപ്പെട്ടു

> **Lead Summary:** ഇരിട്ടി അയ്യൻകുന്ന് പഞ്ചായത്തിലെ അട്ടയോലിയിൽ വീണ്ടും പുലിയുടെ സാന്നിധ്യം. പുലിയുടെ മുന്നിൽപ്പെട്ട ടാപ്പിങ് തൊഴിലാളി അത്ഭുതകരമായി രക്ഷപ്പെട്ടു. ജനവാസ മേഖല ആയതിനാൽ വനം വകുപ്പ് മേഖലയിൽ പരിശോധന നടത്തി. പാറക്കെട്ടുകൾ നിറഞ്ഞ പ്രദേശമായതിനാൽ പുലിയുടെ കാൽപ്പാടുകൾ തിരിച്ചറിയാനായില്ല. പ്രദേശത്തെ ടാപ്പിങ് തൊഴിലാളിയായ പാലാട്ടിൽ ബൈജു പോളിന്റെ കൃഷിയിടത്തിലാണ് പുലിയെത്തിയത്. മൂന്ന് ദിവസത്തിനിടയിൽ രണ്ടാം തവണയും പുലിയെ കണ്ടതോടെ ബൈജു ടാപ്പിങ് നിർത്തി വീട്ടിലേക്ക് മടങ്ങി. ഒരു വർഷം മുൻപ് ഇതേ പ്രദേശത്ത് പുലിയിറങ്ങി ആടുകളെ പിടിച്ചിരുന്നു. കേരള വനാതിർത്തിയോട് ചേർന്നുള്ള പ്രദേശമാണിത്. കാട്ടാനയും കാട്ടുപന്നി ശല്യവും മേഖലയിൽ രൂക്ഷമാണെങ്കിലും ഇപ്പോൾ പുലിയുടെ സാന്നിധ്യം കൂടി ആയതോടെ പ്രദേശവാസികൾ ഭീതിയിലാണ്. മേഖലയിലെ ഏക്കർ കണക്കിന് കൃഷിഭൂമി കാടുപിടിച്ചു കിടക്കുകയാണ്. ഇവ വെട്ടിത്തെളിക്കാത്തതിനാൽ വനമേഖലയിൽ നിന്ന്‌ വന്യമൃഗങ്ങൾ കൂട്ടമായി ഇവിടങ്ങളിലേക്ക് ഇറങ്ങുകയാണ്. ഒരു വർഷം മുൻപ് വനാതിർത്തിയിൽ സോളാർ വേലി സ്ഥാപിച്ചിരുന്നു. ഇതോടെ കാട്ടാനശല്യത്തിന് അല്പം പരിഹാരമായിട്ടുണ്ടെങ്കിലും തുടർച്ചയായ ദിവസങ്ങളിൽ പുലിയുടെ സാന്നിധ്യം മേഖലയിലെ ടാപ്പിങ് തൊഴിലിനെയും കശുവണ്ടി വിളവെടുപ്പിനെയും ബാധിച്ചിരിക്കുകയാണ്. നേരത്തേ തുരുത്തിപ്പള്ളി ഗോപാലൻ, വള്ളിക്കവ്വത്തിൽ ചിന്നമ്മ എന്നിവരുടെ ആടുകളെ പുലി പിടിച്ചിരുന്നു. ബൈജു ഒപ്പണ്ടായിരുന്ന വളർത്തു നായയുടെ കരച്ചിൽ കേട്ടാണ് പുലിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. നായയുടെ കുരയും ടോർച്ചിന്റെ വെട്ടവും കാരണം പുലി കാട്ടിനുള്ളിലേക്ക് മാറുകയായിരുന്നു ഇരിട്ടി സെക്‌ഷൻ ഫോറസ്റ്റർ എ.കെ. ബാലൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ഷിജിൽ, വാച്ചർ അജിൽ എന്നിവരുടെ നേതൃത്വത്തിൽ മേഖലയിൽ പരിശോധന നടത്തി. മേഖലയിൽ നിരീക്ഷണം തുടരുമെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു.

## Article Content

ഇരിട്ടി അയ്യൻകുന്ന് പഞ്ചായത്തിലെ അട്ടയോലിയിൽ വീണ്ടും പുലിയുടെ സാന്നിധ്യം. പുലിയുടെ മുന്നിൽപ്പെട്ട ടാപ്പിങ് തൊഴിലാളി അത്ഭുതകരമായി രക്ഷപ്പെട്ടു. ജനവാസ മേഖല ആയതിനാൽ വനം വകുപ്പ് മേഖലയിൽ പരിശോധന നടത്തി. പാറക്കെട്ടുകൾ നിറഞ്ഞ പ്രദേശമായതിനാൽ പുലിയുടെ കാൽപ്പാടുകൾ തിരിച്ചറിയാനായില്ല. പ്രദേശത്തെ ടാപ്പിങ് തൊഴിലാളിയായ പാലാട്ടിൽ ബൈജു പോളിന്റെ കൃഷിയിടത്തിലാണ് പുലിയെത്തിയത്. മൂന്ന് ദിവസത്തിനിടയിൽ രണ്ടാം തവണയും പുലിയെ കണ്ടതോടെ ബൈജു ടാപ്പിങ് നിർത്തി വീട്ടിലേക്ക് മടങ്ങി. ഒരു വർഷം മുൻപ് ഇതേ പ്രദേശത്ത് പുലിയിറങ്ങി ആടുകളെ പിടിച്ചിരുന്നു. കേരള വനാതിർത്തിയോട് ചേർന്നുള്ള പ്രദേശമാണിത്. കാട്ടാനയും കാട്ടുപന്നി ശല്യവും മേഖലയിൽ രൂക്ഷമാണെങ്കിലും ഇപ്പോൾ പുലിയുടെ സാന്നിധ്യം കൂടി ആയതോടെ പ്രദേശവാസികൾ ഭീതിയിലാണ്. മേഖലയിലെ ഏക്കർ കണക്കിന് കൃഷിഭൂമി കാടുപിടിച്ചു കിടക്കുകയാണ്. ഇവ വെട്ടിത്തെളിക്കാത്തതിനാൽ വനമേഖലയിൽ നിന്ന്‌ വന്യമൃഗങ്ങൾ കൂട്ടമായി ഇവിടങ്ങളിലേക്ക് ഇറങ്ങുകയാണ്. ഒരു വർഷം മുൻപ് വനാതിർത്തിയിൽ സോളാർ വേലി സ്ഥാപിച്ചിരുന്നു. ഇതോടെ കാട്ടാനശല്യത്തിന് അല്പം പരിഹാരമായിട്ടുണ്ടെങ്കിലും തുടർച്ചയായ ദിവസങ്ങളിൽ പുലിയുടെ സാന്നിധ്യം മേഖലയിലെ ടാപ്പിങ് തൊഴിലിനെയും കശുവണ്ടി വിളവെടുപ്പിനെയും ബാധിച്ചിരിക്കുകയാണ്. നേരത്തേ തുരുത്തിപ്പള്ളി ഗോപാലൻ, വള്ളിക്കവ്വത്തിൽ ചിന്നമ്മ എന്നിവരുടെ ആടുകളെ പുലി പിടിച്ചിരുന്നു. ബൈജു ഒപ്പണ്ടായിരുന്ന വളർത്തു നായയുടെ കരച്ചിൽ കേട്ടാണ് പുലിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. നായയുടെ കുരയും ടോർച്ചിന്റെ വെട്ടവും കാരണം പുലി കാട്ടിനുള്ളിലേക്ക് മാറുകയായിരുന്നു ഇരിട്ടി സെക്‌ഷൻ ഫോറസ്റ്റർ എ.കെ. ബാലൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ഷിജിൽ, വാച്ചർ അജിൽ എന്നിവരുടെ നേതൃത്വത്തിൽ മേഖലയിൽ പരിശോധന നടത്തി. മേഖലയിൽ നിരീക്ഷണം തുടരുമെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/88661/leo-pard)