---
title: "കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ ഏറ്റുമുട്ടി"
english_title: "clash in central jail"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/88660/clash-in-central-jail"
published_at: "2023-01-04T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b5126ccd4d2_Untitled-2_web-Recovered.jpg"
keywords: []
---

# കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ ഏറ്റുമുട്ടി

> **Lead Summary:** **കണ്ണൂർ: **സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ തമ്മിൽ ഏറ്റുമുട്ടി. വിയ്യൂരിൽ നിന്ന് കണ്ണൂരിലെത്തിച്ച തടവുകാരാണ് സംഘർഷത്തിന് തുടക്കമിട്ടത്. രാത്രിയാണ് വിയ്യൂരിൽ നിന്ന് ഒൻപത് തടവുകാരെ കണ്ണൂരിലെത്തിച്ചത്. തൃശൂർ, എറണാകുളം ജില്ലകളിലെ കാപ്പ തടവുകാരായ ലാലു, ബിജു, അമൽ, അനൂപ് എന്നിവർ ചേർന്ന് കണ്ണൂർ ജയിലിലുള്ള തൃശൂർ സ്വദേശിയായ പ്രമോദ് എന്ന തടവുകാരനെ ആക്രമിക്കുകയായിരുന്നു. മുൻ വൈരാ​ഗ്യമാണ് അക്രമത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. ആറ് മാസം മുൻപ് ഇവർ കണ്ണൂർ ജയലിലെ പത്താം ബ്ലാക്കിലുണ്ടായിരുന്നു. അന്നും ഇവർ തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. ഇതാണ് കണ്ണൂരിൽ എത്തിച്ചതിന് തൊട്ടു പിന്നാലെ വീണ്ടും ഇവർ തമ്മിൽ ഏറ്റുമുട്ടാൻ ഇടയാക്കിയത്. ജയിൽ ഉദ്യോ​ഗസ്ഥർ എത്തി ഇവരെ പിടിച്ചു മാറ്റിയതിനാൽ അക്രമത്തിൽ ആർക്കും പരിക്കേറ്റില്ല

## Article Content

**കണ്ണൂർ: **സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ തമ്മിൽ ഏറ്റുമുട്ടി. വിയ്യൂരിൽ നിന്ന് കണ്ണൂരിലെത്തിച്ച തടവുകാരാണ് സംഘർഷത്തിന് തുടക്കമിട്ടത്. രാത്രിയാണ് വിയ്യൂരിൽ നിന്ന് ഒൻപത് തടവുകാരെ കണ്ണൂരിലെത്തിച്ചത്. തൃശൂർ, എറണാകുളം ജില്ലകളിലെ കാപ്പ തടവുകാരായ ലാലു, ബിജു, അമൽ, അനൂപ് എന്നിവർ ചേർന്ന് കണ്ണൂർ ജയിലിലുള്ള തൃശൂർ സ്വദേശിയായ പ്രമോദ് എന്ന തടവുകാരനെ ആക്രമിക്കുകയായിരുന്നു. മുൻ വൈരാ​ഗ്യമാണ് അക്രമത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. ആറ് മാസം മുൻപ് ഇവർ കണ്ണൂർ ജയലിലെ പത്താം ബ്ലാക്കിലുണ്ടായിരുന്നു. അന്നും ഇവർ തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. ഇതാണ് കണ്ണൂരിൽ എത്തിച്ചതിന് തൊട്ടു പിന്നാലെ വീണ്ടും ഇവർ തമ്മിൽ ഏറ്റുമുട്ടാൻ ഇടയാക്കിയത്. ജയിൽ ഉദ്യോ​ഗസ്ഥർ എത്തി ഇവരെ പിടിച്ചു മാറ്റിയതിനാൽ അക്രമത്തിൽ ആർക്കും പരിക്കേറ്റില്ല

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/88660/clash-in-central-jail)