---
title: "അൽഫാം കഴിച്ച് യുവതി മരിച്ച സംഭവം: ജില്ലയിൽ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധന  ശക്തമാക്കി"
english_title: "raid of food and safety"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/88657/raid-of-food-and-safety"
published_at: "2023-01-04T11:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b5110883ed0_news-card.jpg"
keywords: []
---

# അൽഫാം കഴിച്ച് യുവതി മരിച്ച സംഭവം: ജില്ലയിൽ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധന  ശക്തമാക്കി

> **Lead Summary:** **കണ്ണൂർ: **കോട്ടയത്ത് അൽഫാം കഴിച്ച് സ്ത്രീ മരിച്ച പശ്ചാത്തലത്തിൽ ഭക്ഷ്യസുരക്ഷാവിഭാഗത്തിന്റെ പരിശോധന ജില്ലയിലും ശക്തമാക്കി. കണ്ണൂർ, തലശ്ശേരി, കൂത്തുപറമ്പ് നഗരങ്ങളിലെ 39 ഭക്ഷ്യസാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളിൽ ചൊവ്വാഴ്ച പരിശോധന നടത്തി. മൂന്ന് സ്‌ക്വാഡുകളായി നടത്തിയ പരിശോധനയിൽ പേരാവൂർ ടൗണിൽ ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന ഒരു തട്ടുകട പൂട്ടിച്ചു. വൃത്തിഹീനമായും ചട്ടങ്ങൾ പാലിക്കാതെയും പ്രവർത്തിച്ച കണ്ണൂർ പുതിയ ബസ്‌സ്റ്റാൻഡ് പരിസരത്തെയും തലശ്ശേരി നഗരത്തിലെയും രണ്ട് വീതം സ്ഥാപനങ്ങൾക്കും കൂത്തുപറമ്പിലെ ഒരു സ്ഥാപനത്തിനും പിഴയിട്ടു. തലശ്ശേരിയിലെ നാലും കണ്ണൂരിലെ രണ്ടും സ്ഥാപനങ്ങൾക്ക് ശുചിത്വം പാലിക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകി. ഭക്ഷ്യസുരക്ഷാ വിഭാഗത്തിലെ കുറേ ഉദ്യോഗസ്ഥർ ശബരിമല ഡ്യൂട്ടിയിലായതിനാൽ കൂടുതൽ സ്ഥലങ്ങളിൽ പരിശോധന നടത്താൻ സാധിച്ചില്ലെന്നും പരിശോധന തുടരുമെന്നും ഫുഡ് സേഫ്റ്റി അസി. കമ്മിഷണർ കെ.പി. മുസ്തഫ പറഞ്ഞു

## Article Content

**കണ്ണൂർ: **കോട്ടയത്ത് അൽഫാം കഴിച്ച് സ്ത്രീ മരിച്ച പശ്ചാത്തലത്തിൽ ഭക്ഷ്യസുരക്ഷാവിഭാഗത്തിന്റെ പരിശോധന ജില്ലയിലും ശക്തമാക്കി. കണ്ണൂർ, തലശ്ശേരി, കൂത്തുപറമ്പ് നഗരങ്ങളിലെ 39 ഭക്ഷ്യസാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളിൽ ചൊവ്വാഴ്ച പരിശോധന നടത്തി. മൂന്ന് സ്‌ക്വാഡുകളായി നടത്തിയ പരിശോധനയിൽ പേരാവൂർ ടൗണിൽ ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന ഒരു തട്ടുകട പൂട്ടിച്ചു. വൃത്തിഹീനമായും ചട്ടങ്ങൾ പാലിക്കാതെയും പ്രവർത്തിച്ച കണ്ണൂർ പുതിയ ബസ്‌സ്റ്റാൻഡ് പരിസരത്തെയും തലശ്ശേരി നഗരത്തിലെയും രണ്ട് വീതം സ്ഥാപനങ്ങൾക്കും കൂത്തുപറമ്പിലെ ഒരു സ്ഥാപനത്തിനും പിഴയിട്ടു. തലശ്ശേരിയിലെ നാലും കണ്ണൂരിലെ രണ്ടും സ്ഥാപനങ്ങൾക്ക് ശുചിത്വം പാലിക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകി. ഭക്ഷ്യസുരക്ഷാ വിഭാഗത്തിലെ കുറേ ഉദ്യോഗസ്ഥർ ശബരിമല ഡ്യൂട്ടിയിലായതിനാൽ കൂടുതൽ സ്ഥലങ്ങളിൽ പരിശോധന നടത്താൻ സാധിച്ചില്ലെന്നും പരിശോധന തുടരുമെന്നും ഫുഡ് സേഫ്റ്റി അസി. കമ്മിഷണർ കെ.പി. മുസ്തഫ പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/88657/raid-of-food-and-safety)