---
title: "മാതമംഗലത്ത് ശ്രീപോർക്കലി സ്റ്റീൽസിൽ ലോഡിറക്കുന്നത് തടഞ്ഞ് സിഐടിയു ചുമട്ടുതൊഴിലാളികൾ"
english_title: "sreeporkali store issue mathamangalam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/88609/sreeporkali-store-issue-mathamangalam"
published_at: "2023-01-03T18:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b42be087426_news-card.jpg"
keywords: []
---

# മാതമംഗലത്ത് ശ്രീപോർക്കലി സ്റ്റീൽസിൽ ലോഡിറക്കുന്നത് തടഞ്ഞ് സിഐടിയു ചുമട്ടുതൊഴിലാളികൾ

> **Lead Summary:** മാതമംഗലത്ത് ശ്രീപോർക്കലി സ്റ്റീൽസിൽ ലോഡിറക്കുന്നത് തടഞ്ഞ് സിഐടിയു ചുമട്ടുതൊഴിലാളികൾ. ഹൈക്കോടതി ഉത്തരവുമായി സ്വന്തം തൊഴിലാളികളെ വച്ച് ചരക്ക് ഇറക്കാനുള്ള നീക്കമാണ് തടഞ്ഞത്. നിലവിൽ ലോറി ചരക്കിറക്കാതെ നിർത്തിയിട്ടിരിക്കുകയാണ്. ലോഡ് ഇറക്കാൻ ഉടമ പോലീസ് സുരക്ഷ ആവശ്യപ്പെട്ടെങ്കിലും പോലീസ് ഇതിന് തയ്യാറായില്ലെന്ന് ഉടമ പറയുന്നു.അതേസമയം തൊഴിൽ നിഷേധം അംഗീകരിക്കാൻ ആകില്ലെന്ന് സിഐടിയു ജില്ലാ സെക്രട്ടറി പി വി കുഞ്ഞപ്പൻ പറഞ്ഞു. സ്ഥലത്ത് സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ പോലീസ് കാവലുണ്ട്. പോലീസിന്റെ ഭാഗത്തുനിന്ന് യാതൊരു സഹായവും തരുന്നില്ലെന്ന് സ്ഥാപന ഉടമ ആരോപിക്കുന്നു.

## Article Content

മാതമംഗലത്ത് ശ്രീപോർക്കലി സ്റ്റീൽസിൽ ലോഡിറക്കുന്നത് തടഞ്ഞ് സിഐടിയു ചുമട്ടുതൊഴിലാളികൾ. ഹൈക്കോടതി ഉത്തരവുമായി സ്വന്തം തൊഴിലാളികളെ വച്ച് ചരക്ക് ഇറക്കാനുള്ള നീക്കമാണ് തടഞ്ഞത്. നിലവിൽ ലോറി ചരക്കിറക്കാതെ നിർത്തിയിട്ടിരിക്കുകയാണ്. ലോഡ് ഇറക്കാൻ ഉടമ പോലീസ് സുരക്ഷ ആവശ്യപ്പെട്ടെങ്കിലും പോലീസ് ഇതിന് തയ്യാറായില്ലെന്ന് ഉടമ പറയുന്നു.അതേസമയം തൊഴിൽ നിഷേധം അംഗീകരിക്കാൻ ആകില്ലെന്ന് സിഐടിയു ജില്ലാ സെക്രട്ടറി പി വി കുഞ്ഞപ്പൻ പറഞ്ഞു. സ്ഥലത്ത് സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ പോലീസ് കാവലുണ്ട്. പോലീസിന്റെ ഭാഗത്തുനിന്ന് യാതൊരു സഹായവും തരുന്നില്ലെന്ന് സ്ഥാപന ഉടമ ആരോപിക്കുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/88609/sreeporkali-store-issue-mathamangalam)