---
title: "വീട്ടുമുറ്റത്ത് ഉണക്കാനിട്ട അടക്കാശേഖരം മോഷണം പോയി"
english_title: " collection of rice dried was stolen"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/88578/collection-of-rice-dried-was-stolen"
published_at: "2023-01-03T13:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b3e6194ba3e_,.jpg"
keywords: []
---

# വീട്ടുമുറ്റത്ത് ഉണക്കാനിട്ട അടക്കാശേഖരം മോഷണം പോയി

> **Lead Summary:** **പയ്യന്നൂർ: **വീടുമുറ്റത്ത് ഉണക്കാനിട്ട അയ്യായിരം അടക്കാശേഖരം മോഷണം പോയി. ഇന്നലെ രാത്രിയാണ് സംഭവം. അന്നൂർ ഈസ്റ്റ് കിസാൻ ഗ്രൗണ്ട് മിനി സ്റ്റേഡിയത്തിന് സമീപം താമസിക്കുന്ന മണക്കാട്ട് വീട്ടിൽ സരള യുടെ വീട്ടിൽ നിന്നുമാണ് മോഷണം പോയത്.ഇന്ന് രാവിലെ വീട്ടുകാർ ഉണർന്നപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്. വീടിൻ്റെ മുൻവശത്തെ ബൾബ് നീക്കം ചെയ്ത ശേഷമാണ് മോഷ്ടാവ് അടക്കാശേഖരം മോഷ്ടിച്ചത്.സമീപത്ത് ചകിരി നിറച്ച ചാക്കിൽ നിന്നും ചകിരി നീക്കം ചെയ്ത ശേഷമാണ് അടക്ക ചാക്കിൽ നിറച്ച് കടത്തികൊണ്ടു പോയത്.വീടിന്സമീപത്തെ തെരുവ് വിളക്ക് കുറച്ച് ദിവസമായി അണഞ്ഞു കിടക്കുന്നത് മോഷ്ടാവിന് സൗകര്യമായി. 

## Article Content

**പയ്യന്നൂർ: **വീടുമുറ്റത്ത് ഉണക്കാനിട്ട അയ്യായിരം അടക്കാശേഖരം മോഷണം പോയി. ഇന്നലെ രാത്രിയാണ് സംഭവം. അന്നൂർ ഈസ്റ്റ് കിസാൻ ഗ്രൗണ്ട് മിനി സ്റ്റേഡിയത്തിന് സമീപം താമസിക്കുന്ന മണക്കാട്ട് വീട്ടിൽ സരള യുടെ വീട്ടിൽ നിന്നുമാണ് മോഷണം പോയത്.ഇന്ന് രാവിലെ വീട്ടുകാർ ഉണർന്നപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്. വീടിൻ്റെ മുൻവശത്തെ ബൾബ് നീക്കം ചെയ്ത ശേഷമാണ് മോഷ്ടാവ് അടക്കാശേഖരം മോഷ്ടിച്ചത്.സമീപത്ത് ചകിരി നിറച്ച ചാക്കിൽ നിന്നും ചകിരി നീക്കം ചെയ്ത ശേഷമാണ് അടക്ക ചാക്കിൽ നിറച്ച് കടത്തികൊണ്ടു പോയത്.വീടിന്സമീപത്തെ തെരുവ് വിളക്ക് കുറച്ച് ദിവസമായി അണഞ്ഞു കിടക്കുന്നത് മോഷ്ടാവിന് സൗകര്യമായി. 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/88578/collection-of-rice-dried-was-stolen)