---
title: "സഫ്ദർ ഹാശ്മി ഗ്രന്ഥാലയം ഏർപ്പെടുത്തിയ എൻ ഉണ്ണിക്കൃഷ്ണൻ സ്മാരക പുരസ്കാരം കെ ആർ കുഞ്ഞിരാമന്"
english_title: "k r kunjiraman"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/88562/k-r-kunjiraman"
published_at: "2023-01-03T11:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b3c6a3b59ce_news-card.jpg"
keywords: []
---

# സഫ്ദർ ഹാശ്മി ഗ്രന്ഥാലയം ഏർപ്പെടുത്തിയ എൻ ഉണ്ണിക്കൃഷ്ണൻ സ്മാരക പുരസ്കാരം കെ ആർ കുഞ്ഞിരാമന്

> **Lead Summary:** മയ്യിൽ തായംപൊയിൽ സഫ്‌ദർ ഹാശ്‌മി സ്‌മാരക ഗ്രന്ഥാലയം ഏർപ്പെടുത്തിയ ഏഴാമത്‌ എൻ ഉണ്ണികൃഷ്‌ണൻ സ്‌മാരക പുരസ്‌കാരം പ്രഖ്യാപിക്കുന്നു. കെ ആർ എന്ന് നാട് സ്നേഹപൂർവം വിളിക്കുന്ന മലപ്പട്ടം കൊളന്തയിലെ ശ്രീ കെ ആർ കുഞ്ഞിരാമനാണ് ഈ വർഷത്തെ പുരസ്കാരം. പതിനായിരം രൂപയും പ്രശസ്‌തിപത്രവും അടങ്ങുന്ന പുരസ്‌കാരം 2023 ജനുവരി 14 ന് ശനിയാഴ്ച തായംപൊയിലിൽ ചേരുന്ന വിപുലമായ ചടങ്ങിൽ ഡോ.ജെ.അരുൺകുമാർ (മുൻ എക്‌സിക്യൂട്ടീവ്‌ എഡിറ്റർ 24 News, കേരള യൂണിവേഴ്‌സിറ്റി അസി. പ്രഫസർ ) സമ്മാനിക്കും. അന്തരിച്ച സാമൂഹ്യപ്രവർത്തകനായ എൻ ഉണ്ണികൃഷ്‌ണന്റെ സ്‌മരണക്കായി ഏർപ്പെടുത്തിയ പുരസ്‌കാരം നിർണയിച്ചത്‌ കൊടുവള്ളി ബാലൻ അധ്യക്ഷനായ സമിതിയാണ്‌. സമാനപാതകളിലൂടെ സഞ്ചരിക്കുന്ന മനുഷ്യരാൽ ഉണ്ണിയേട്ടൻ പുനസൃഷ്ടിക്കപ്പെടണമെന്ന ചിന്തയിൽ നിന്നാണ് കെ ആറിനെ പുരസ്‌കാരത്തിനായി തെരഞ്ഞെടുക്കുന്നത്‌. ചുറ്റുമുള്ള അനേകം മനുഷ്യർക്കായി ഒരു മനുഷ്യായുസിലെ നല്ല കാലമത്രയും സമർപ്പിച്ച കെ ആറിൽ ഞങ്ങൾ ഉണ്ണിയേട്ടനെ കാണുന്നു. കെ ആർ, നേരത്തെ ഉണ്ണികൃഷ്ണൻ പുരസ്കാരം നേടിയ മലയൻകുനി ദാമോദരേട്ടൻ, കൈപ്രത്ത് ചന്ദ്രൻ, സഖാവ് എവി, മലയൻപറമ്പിൽ നാണി, വള്ളിയോട്ടുവയൽ പാടശേഖരം എന്നിവർക്ക് ഉണ്ണികൃഷ്‌ണൻ പുരസ്‌കാരം കൈമാറുമ്പോൾ ആദരിക്കപ്പെടുന്നത്‌ അനേകം പച്ചമനുഷ്യരാണ്. അതിനുമപ്പുറം അവരുടെ ദേശങ്ങൾ കൂടിയാണ്‌... മലപ്പട്ടം കൊളന്ത എൽപി സ്കൂളിന് ചേർന്ന ഓടുമേഞ്ഞ വീട്ടിൽ വിശ്രമജീവിതം നയിക്കുകയാണ് കെ ആർ.ആറ് പതിറ്റാണ്ടിലധികം നീണ്ട രാഷ്ട്രീയ ജീവിതവും കാർഷിക ജീവിതവുമുണ്ട് കെ ആറിന്. സാസ്കാരിക രംഗത്തും പ്രാദേശികഭരണത്തിലും കാലത്തിന് വഴിവിളക്കായ എണ്ണമറ്റ മനുഷ്യരുടെ കൂടെ പ്രദേശത്തിന്റെ സർവതോന്മുഖമായ വികസനത്തിന് നേതൃത്വം കൊടുത്തതിനാണ് പുരസ്കാരം. പുഴയാൽ ചുറ്റപ്പെട്ടുപോയ ദേശത്ത് വികസനത്തിൻ്റെ വെളിച്ചം കൊളുത്തിയ ആത്മാർപ്പണത്തേയും സാഹസികതയേയും പിൻതലമുറ ആദരിക്കുകയാണ് ഈ പുരസ്കാരത്തിലൂടെ.. 85 വയസാണ് പ്രായം. കെ ആറിനോട് സംസാരിക്കുമ്പോൾ ചൂട്ടുകൾ മിന്നിച്ച് ഒഴുകി വരുന്ന ഒരു രാത്രിജാഥയെന്ന പോലാണ് ഓർമ്മകൾ ദൂരത്ത് നിന്ന് നടന്നുവരിക. മലപ്പട്ടം ഉപദ്വീപാണ്. പഴയ മലപ്പട്ടത്തെ ഇന്ന് വിദൂര സ്വപ്നങ്ങളിൽ നിന്ന് പോലും മനസ്സിലേക്ക് പകർത്തൽ എളുപ്പമല്ലെന്ന് കെ ആർ പറയുന്നു. മൂന്നുഭാഗവും വളപട്ടണം പുഴയിൽ ചുറ്റപ്പെട്ട അവികസിത ദേശമായിരുന്നു അടുത്തകാലം വരേയും മലപ്പട്ടം. വേനലിൽ ശാന്തമായും വർഷകാലത്ത് ക്ഷോഭിച്ചും പുഴ കാലത്തിന് സാക്ഷിയായ് നിറഞ്ഞൊഴുകുന്നു. മലപ്പട്ടത്തിൻ്റെ ഭൂതകാലത്തിൽ സമരങ്ങൾ ഇരമ്പുന്നുണ്ട്. ജന്മിത്വത്തിനെതിരെ പഴയ തലമുറ നടത്തിയ സമരങ്ങൾ കെ ആർ ഓർമ്മിച്ചു.അക്കൂട്ടത്തിൽ കുട്ടിക്കാലത്ത് കേട്ടറിഞ്ഞ നെല്ലെടുപ്പ് സമരത്തിൻ്റെ മുദ്രാവാക്യം ഇരമ്പുന്നുണ്ട്. മുൻ എംഎൽഎ കുഞ്ഞിക്കണ്ണൻ, എൻ കെ കുമാരൻ മാസ്റ്റർ, എ കുഞ്ഞികൃഷ്ണൻ , പുളുക്കൂൽ കൃഷ്ണൻ, സി വി ചാത്തുകുട്ടി മാസ്റ്റർ, കെ വി ഗോവിന്ദൻ മാസ്റ്റർ,ചക്രവാണി വാരിയർ, കെ പി പള്ളിക്കുട്ടി, എ കുഞ്ഞിക്കണ്ണന്റെ അമ്മാവനായ അളവൂർ ഗോവിന്ദൻ നമ്പ്യാർ, വി വി കുഞ്ഞിരാമൻ മാസ്റ്റർ, കെ കെ രാമർ , കല്ല്യാടൻ കൃഷ്ണൻ നമ്പ്യാർ, ഇ.വി.കൃഷ്ണമാരാർ, കെ ടി ശിവദാസൻ എന്ന നിരവധി നേതാക്കളെയും തന്റെ സമകാലികാരായി ഓർമിക്കുന്നു. ടി കെ ഗോവിന്ദൻ മാസ്റ്റർ, കെ കെ ഗോപാലൻ, കെ സി ചന്ദ്രൻ തുടങ്ങി പിൻതലമുറയിലെ നിരവധി പ്രവർത്തകരെയും കെ ആർ നിരവധി പ്രവർത്തനങ്ങളുടെ, പോരാട്ടങ്ങളുടെ കൂടെ ഹൃദയത്തോട് ചേർത്തുവെക്കുന്നു. പാവങ്ങളുടെ പടത്തലവൻ എ കെ ജി, കൃഷ്ണപ്പിള്ള, എ വി കുഞ്ഞമ്പു, ചടയൻ ഗോവിന്ദൻ, സുബ്രഹ്മണ്യൻ തിരുമുമ്പ്, അഴീക്കോടൻ രാഘവൻ, പുത്തലത്ത് നാരായണൻ, കെ കെ. എൻ പരിയാരം, പാച്ചേനി കുഞ്ഞിരാമൻ എന്നിവർ പലപ്പോഴായി മലപ്പട്ടത്ത് ഒളിവിൽ കഴിഞ്ഞത് കെ.ആർ ഓർക്കുന്നു. മലപ്പട്ടത്തെ കാർഷിക സമരങ്ങളിൽ ഭരണകൂടം ഈ ജനതയെ അടിച്ചമർത്താൻ ഇറക്കി വിട്ട എംഎസ്പി ക്യാമ്പുകൾ. പോലീസിന്റെ വിസിലൊച്ചകൾ കെ ആർ ഓർക്കുന്നു. പുരുഷൻമാർ ഒളിവിൽ പോയപ്പോൾ സ്ത്രീകൾ ഒറ്റപ്പെട്ട തുരുത്തുകളിൽ അകപ്പെട്ട കാലവും മങ്ങാത്ത ഓർമയായുണ്ട്‌. വികസനത്തിന് മലപ്പട്ടത്തിന് ഒരു കാലത്ത് തടസം റോഡായിരുന്നു. എവിടെ പോകാനും നടന്ന് പോകണം. കടത്തുകടക്കണം. നഗരത്തിൽ എത്താൻ മണിക്കൂറുകൾ വേണം. സ്കൂൾ , ആശുപത്രി, ഓഫീസുകൾ എല്ലാം വളരെ വിദൂരം. പഴയ മലപ്പട്ടത്തുകാർ ബോട്ടിന് പറശ്ശിനിക്കടവിൽ പോയി പത്താം ക്ലാസ് പരീക്ഷ എഴുതിയവരാണ്. കോളജ് പഠനം വിദൂരമായ സ്വപ്നം. കൂട്ടയ്മയുടെ ചരിത്രമാണ് മലപ്പട്ടത്തിന്റെ ഇന്നത്തെ വികസനം. അതിൽ ഇങ്ങേയറ്റത്തെ കണ്ണി മാത്രമാണ് താനെന്ന് കെ ആർ സ്വയം അടയാളപ്പെടുത്തുന്നുണ്ട്. ചരിത്രത്തിലെ അപനിർമിതികളുടെ കാലത്ത്, അപാരമായ സത്യസന്ധതയോടെ കെ ആർ നിലകൊള്ളുന്നു. ജീവിതകാലം മുഴുവൻ അത്രമേൽ സത്യസന്ധ്യമായി പൊതു ജീവിതം നയിച്ച ഒരാൾക്ക് മാത്രമാണ് അത്രയും ആത്മവിശ്വാസത്തോടെ അതു പറയാനാവുക. വീട്ടിൽ അല്ലലില്ലാതെ കഴിയാനുള്ള ഉപാധികളും ധാരാളം ഭൂസ്വത്തും ഉണ്ടായിരുന്നു കെ ആറിൻ്റെ തറവാട്ടിൽ.ആ സ്വസ്ഥതയിൽ നിന്നാണ് നൂറുകണക്കിന് മനുഷ്യരുടെ ജീവിത പ്രയാസങ്ങൾക്ക് നടുവിലേക്ക് കെ ആർ ഓരോ ദിവസവും സഞ്ചരിച്ചത്. കണിയാർ വയലിൽ നിന്ന് മുനമ്പിലേക്കുള്ള റോഡ്, മലപ്പട്ടം പറമ്പിൽ നിന്ന് അടൂര് വഴി കോട്ടൂർ - ശ്രീകണ്ഠപുരം റോഡ്, മലപ്പട്ടം മുനമ്പുകടവ് പാലം അങ്ങിനെ പലതിന് പിന്നിലും ഈ മനുഷ്യനുണ്ട്.കെ ആർ ഒരിക്കലും ഒറ്റയാനായി നിന്ന നേതാവായിരുന്നില്ല. ആൾക്കൂട്ടത്തിൻ്റെ സംഘാടകനായിരുന്നു ആ വിപ്ലവകാരി. മലപ്പട്ടം പാലത്തിനായി 1980 ലെ ജില്ലാ വികസന സമിതി യോഗത്തിലേക്ക് നടത്തിയ ലോങ്ങ് മാർച്ച് ഈ നാട് ഓർത്തുവെക്കുന്നുണ്ട്. ഡൽഹിയിൽ കർഷകർ നടത്തിയ ലോങ്ങ്മാർച്ചിൻ്റെ ചെറുപതിപ്പായിരുന്നു അത്.മലപ്പട്ടത്ത് പാലമോ എന്ന് നെറ്റിചുളിച്ചവരായിരുന്നു നാട്ടിലധികവും. ലോങ്ങ് മാർച്ചിന് മയ്യിൽ, നാറാത്ത് എന്നിവിടങ്ങളിൽ ലഭിച്ച സ്വീകരണങ്ങൾ, ഐക്യനാണയ സംഘം മലപ്പട്ടം സഹകരണ ബാങ്കായി വികസിച്ച സങ്കീർണ്ണമായ രാഷ്ട്രീയ ഇടപെടലുകൾ, മലപ്പട്ടം ഹൈസ്കൂൾ രൂപപ്പെടുത്തിയ രാഷ്ടീയ നേതൃത്വം, മലപ്പട്ടത്ത് ഇത്രമേൽ തഴച്ചു വളർന്ന ഗ്രന്ഥശാലാ പ്രസ്ഥാനം എന്നിങ്ങനെ നിരവധി തലങ്ങളിലൂടെയാണ് മലപ്പട്ടം വികസിച്ചത്. അവയിലെല്ലാം ഈ മനുഷ്യൻ്റെ വിയർപ്പും അധ്വാനവുമുണ്ട്. ഇത്രയും ദൂരത്തിലൂടെ കടന്നുപോകുന്ന റോഡിന് ഭൂവുടമകളിൽ നിന്ന് അനുമതി പത്രം വാങ്ങാനുള്ള ഇച്ഛാശക്തിയുള്ള നേതൃത്വമായി കെ ആർ ഉണ്ടായിരുന്നു. തടസം നിന്നവരെ പ്രതിരോധിച്ച് കൊണ്ടുള്ള റോഡ് നിർമ്മാണ പ്രവൃത്തികളുടെ സാഹസികമായ ഓർമകൾ ഏറെയുണ്ട് കെ ആറിന്. മുന്നൂറ് മീറ്ററോളം ദൂരത്തിൽ കവുങ്ങിൽ തോട്ടം രായ്ക്ക് രാമാനം മുറിച്ചുമാറ്റുകയും കുറ്റിവേരോടെ പിഴുതെടുത്ത് പുലരും മുമ്പ് നാടുകടത്തുകയും ചെയ്ത കഥയാണ് അതിലൊന്ന്.കേസിന് തുമ്പില്ലാതാക്കാനായിരുന്നു കുറ്റിപിഴുതത്. ഇരുപതോളം തോണികളും അനേകം നാട്ടുകാരേയും സംഘടിപ്പിച്ചുള്ള സാഹസികതയെ എന്ത് പേരിട്ടാണ് വിളിക്കുക! മണ്ണുമാന്തിയന്ത്രവും ലോറിയും വുഡ് കട്ടറുമില്ലാതിരുന്ന കാലത്ത് എത്ര മനുഷ്യാധ്വാനമാണ് അസാമാന്യ ധീരതയുള്ള ഈ പ്രവൃത്തിക്കായി ചെലവഴിച്ചിട്ടുണ്ടാവുക. ഏത് ജാഥയോ യോഗമോ സമ്മേളനമോ ഉണ്ടായാൽ കെആറിന്റെ വീട്ടിലായിരുന്നു ഭക്ഷണം. അതിന്റെ ചെലവു കണക്ക് കെ ആർ പറയാറില്ലായിരുന്നു. ആരും ചോദിക്കാറുമില്ല. പഴയ റവന്യു ഉദ്യോഗസ്ഥനായ അച്ഛന്റെ പൈതൃക സ്വത്തിൻ്റെ നല്ലൊരു ഭാഗവും കെആർ പൊതുപ്രവർത്തനത്തിനായി വിറ്റഴിച്ചിട്ടുണ്ട്. ചിലർക്കൊക്കെ എഴുതി നൽകിയിട്ടുമുണ്ട്. ജീവിതത്തിൽ രാഷ്ട്രീയ പ്രവർത്തനത്തിന് ഒരു രൂപ അലവൻസ് കൈപ്പറ്റാത്ത ആളെന്ന് കെ ആറിനെ സഹപ്രവർത്തകർ ഓർക്കുന്നു. യാത്രാ ചെലവുകൾ കമ്മറ്റികളിൽ അവതരിപ്പിക്കാൻ മറന്നു പോയ രസികൻ സ്മരണകൾ കെ ആർ അയവിറക്കുന്നുണ്ട്. ജില്ലാ കൗൺസിൽ അംഗം, ബ്ലോക്ക് പഞ്ചായത്ത് അംഗം, പഞ്ചായത്ത് അംഗം, മലപ്പട്ടം ബാങ്ക് പ്രസിഡൻറ്, സിപിഐ എം ശ്രീകണ്ഠപുരം ഏരിയ സെക്രട്ടറി, മലപ്പട്ടം ലോക്കൽ കമ്മറ്റി അംഗം, കർഷകസംഘം ജില്ലാ കമ്മറ്റി അംഗം എന്നിങ്ങനെ വ്യാപരിച്ച മേഖലകൾ ദീർഘമുള്ളതാണ്. പലരും ഓർമപ്പെടുത്തുന്നതു പോലെ കെ ആർ അദ്വിതീയനായ നേതാവായിരുന്നില്ല. ആൾക്കൂട്ടത്തിലാണ് കെ ആറിനെ കാണാറ്.ആ ആൾക്കൂട്ടത്തിൽ നിന്നാണ് ഞങ്ങൾ കെ ആറിനെ കണ്ടെടുക്കുന്നത്. ദേശം അതിനെ വളർത്തിയ മനുഷ്യനെ ആദരിക്കുകയാണ് ഇതിലൂടെ.

## Article Content

മയ്യിൽ തായംപൊയിൽ സഫ്‌ദർ ഹാശ്‌മി സ്‌മാരക ഗ്രന്ഥാലയം ഏർപ്പെടുത്തിയ ഏഴാമത്‌ എൻ ഉണ്ണികൃഷ്‌ണൻ സ്‌മാരക പുരസ്‌കാരം പ്രഖ്യാപിക്കുന്നു. കെ ആർ എന്ന് നാട് സ്നേഹപൂർവം വിളിക്കുന്ന മലപ്പട്ടം കൊളന്തയിലെ ശ്രീ കെ ആർ കുഞ്ഞിരാമനാണ് ഈ വർഷത്തെ പുരസ്കാരം. പതിനായിരം രൂപയും പ്രശസ്‌തിപത്രവും അടങ്ങുന്ന പുരസ്‌കാരം 2023 ജനുവരി 14 ന് ശനിയാഴ്ച തായംപൊയിലിൽ ചേരുന്ന വിപുലമായ ചടങ്ങിൽ ഡോ.ജെ.അരുൺകുമാർ (മുൻ എക്‌സിക്യൂട്ടീവ്‌ എഡിറ്റർ 24 News, കേരള യൂണിവേഴ്‌സിറ്റി അസി. പ്രഫസർ ) സമ്മാനിക്കും. അന്തരിച്ച സാമൂഹ്യപ്രവർത്തകനായ എൻ ഉണ്ണികൃഷ്‌ണന്റെ സ്‌മരണക്കായി ഏർപ്പെടുത്തിയ പുരസ്‌കാരം നിർണയിച്ചത്‌ കൊടുവള്ളി ബാലൻ അധ്യക്ഷനായ സമിതിയാണ്‌. സമാനപാതകളിലൂടെ സഞ്ചരിക്കുന്ന മനുഷ്യരാൽ ഉണ്ണിയേട്ടൻ പുനസൃഷ്ടിക്കപ്പെടണമെന്ന ചിന്തയിൽ നിന്നാണ് കെ ആറിനെ പുരസ്‌കാരത്തിനായി തെരഞ്ഞെടുക്കുന്നത്‌. ചുറ്റുമുള്ള അനേകം മനുഷ്യർക്കായി ഒരു മനുഷ്യായുസിലെ നല്ല കാലമത്രയും സമർപ്പിച്ച കെ ആറിൽ ഞങ്ങൾ ഉണ്ണിയേട്ടനെ കാണുന്നു. കെ ആർ, നേരത്തെ ഉണ്ണികൃഷ്ണൻ പുരസ്കാരം നേടിയ മലയൻകുനി ദാമോദരേട്ടൻ, കൈപ്രത്ത് ചന്ദ്രൻ, സഖാവ് എവി, മലയൻപറമ്പിൽ നാണി, വള്ളിയോട്ടുവയൽ പാടശേഖരം എന്നിവർക്ക് ഉണ്ണികൃഷ്‌ണൻ പുരസ്‌കാരം കൈമാറുമ്പോൾ ആദരിക്കപ്പെടുന്നത്‌ അനേകം പച്ചമനുഷ്യരാണ്. അതിനുമപ്പുറം അവരുടെ ദേശങ്ങൾ കൂടിയാണ്‌... മലപ്പട്ടം കൊളന്ത എൽപി സ്കൂളിന് ചേർന്ന ഓടുമേഞ്ഞ വീട്ടിൽ വിശ്രമജീവിതം നയിക്കുകയാണ് കെ ആർ.ആറ് പതിറ്റാണ്ടിലധികം നീണ്ട രാഷ്ട്രീയ ജീവിതവും കാർഷിക ജീവിതവുമുണ്ട് കെ ആറിന്. സാസ്കാരിക രംഗത്തും പ്രാദേശികഭരണത്തിലും കാലത്തിന് വഴിവിളക്കായ എണ്ണമറ്റ മനുഷ്യരുടെ കൂടെ പ്രദേശത്തിന്റെ സർവതോന്മുഖമായ വികസനത്തിന് നേതൃത്വം കൊടുത്തതിനാണ് പുരസ്കാരം. പുഴയാൽ ചുറ്റപ്പെട്ടുപോയ ദേശത്ത് വികസനത്തിൻ്റെ വെളിച്ചം കൊളുത്തിയ ആത്മാർപ്പണത്തേയും സാഹസികതയേയും പിൻതലമുറ ആദരിക്കുകയാണ് ഈ പുരസ്കാരത്തിലൂടെ.. 85 വയസാണ് പ്രായം. കെ ആറിനോട് സംസാരിക്കുമ്പോൾ ചൂട്ടുകൾ മിന്നിച്ച് ഒഴുകി വരുന്ന ഒരു രാത്രിജാഥയെന്ന പോലാണ് ഓർമ്മകൾ ദൂരത്ത് നിന്ന് നടന്നുവരിക. മലപ്പട്ടം ഉപദ്വീപാണ്. പഴയ മലപ്പട്ടത്തെ ഇന്ന് വിദൂര സ്വപ്നങ്ങളിൽ നിന്ന് പോലും മനസ്സിലേക്ക് പകർത്തൽ എളുപ്പമല്ലെന്ന് കെ ആർ പറയുന്നു. മൂന്നുഭാഗവും വളപട്ടണം പുഴയിൽ ചുറ്റപ്പെട്ട അവികസിത ദേശമായിരുന്നു അടുത്തകാലം വരേയും മലപ്പട്ടം. വേനലിൽ ശാന്തമായും വർഷകാലത്ത് ക്ഷോഭിച്ചും പുഴ കാലത്തിന് സാക്ഷിയായ് നിറഞ്ഞൊഴുകുന്നു. മലപ്പട്ടത്തിൻ്റെ ഭൂതകാലത്തിൽ സമരങ്ങൾ ഇരമ്പുന്നുണ്ട്. ജന്മിത്വത്തിനെതിരെ പഴയ തലമുറ നടത്തിയ സമരങ്ങൾ കെ ആർ ഓർമ്മിച്ചു.അക്കൂട്ടത്തിൽ കുട്ടിക്കാലത്ത് കേട്ടറിഞ്ഞ നെല്ലെടുപ്പ് സമരത്തിൻ്റെ മുദ്രാവാക്യം ഇരമ്പുന്നുണ്ട്. മുൻ എംഎൽഎ കുഞ്ഞിക്കണ്ണൻ, എൻ കെ കുമാരൻ മാസ്റ്റർ, എ കുഞ്ഞികൃഷ്ണൻ , പുളുക്കൂൽ കൃഷ്ണൻ, സി വി ചാത്തുകുട്ടി മാസ്റ്റർ, കെ വി ഗോവിന്ദൻ മാസ്റ്റർ,ചക്രവാണി വാരിയർ, കെ പി പള്ളിക്കുട്ടി, എ കുഞ്ഞിക്കണ്ണന്റെ അമ്മാവനായ അളവൂർ ഗോവിന്ദൻ നമ്പ്യാർ, വി വി കുഞ്ഞിരാമൻ മാസ്റ്റർ, കെ കെ രാമർ , കല്ല്യാടൻ കൃഷ്ണൻ നമ്പ്യാർ, ഇ.വി.കൃഷ്ണമാരാർ, കെ ടി ശിവദാസൻ എന്ന നിരവധി നേതാക്കളെയും തന്റെ സമകാലികാരായി ഓർമിക്കുന്നു. ടി കെ ഗോവിന്ദൻ മാസ്റ്റർ, കെ കെ ഗോപാലൻ, കെ സി ചന്ദ്രൻ തുടങ്ങി പിൻതലമുറയിലെ നിരവധി പ്രവർത്തകരെയും കെ ആർ നിരവധി പ്രവർത്തനങ്ങളുടെ, പോരാട്ടങ്ങളുടെ കൂടെ ഹൃദയത്തോട് ചേർത്തുവെക്കുന്നു. പാവങ്ങളുടെ പടത്തലവൻ എ കെ ജി, കൃഷ്ണപ്പിള്ള, എ വി കുഞ്ഞമ്പു, ചടയൻ ഗോവിന്ദൻ, സുബ്രഹ്മണ്യൻ തിരുമുമ്പ്, അഴീക്കോടൻ രാഘവൻ, പുത്തലത്ത് നാരായണൻ, കെ കെ. എൻ പരിയാരം, പാച്ചേനി കുഞ്ഞിരാമൻ എന്നിവർ പലപ്പോഴായി മലപ്പട്ടത്ത് ഒളിവിൽ കഴിഞ്ഞത് കെ.ആർ ഓർക്കുന്നു. മലപ്പട്ടത്തെ കാർഷിക സമരങ്ങളിൽ ഭരണകൂടം ഈ ജനതയെ അടിച്ചമർത്താൻ ഇറക്കി വിട്ട എംഎസ്പി ക്യാമ്പുകൾ. പോലീസിന്റെ വിസിലൊച്ചകൾ കെ ആർ ഓർക്കുന്നു. പുരുഷൻമാർ ഒളിവിൽ പോയപ്പോൾ സ്ത്രീകൾ ഒറ്റപ്പെട്ട തുരുത്തുകളിൽ അകപ്പെട്ട കാലവും മങ്ങാത്ത ഓർമയായുണ്ട്‌. വികസനത്തിന് മലപ്പട്ടത്തിന് ഒരു കാലത്ത് തടസം റോഡായിരുന്നു. എവിടെ പോകാനും നടന്ന് പോകണം. കടത്തുകടക്കണം. നഗരത്തിൽ എത്താൻ മണിക്കൂറുകൾ വേണം. സ്കൂൾ , ആശുപത്രി, ഓഫീസുകൾ എല്ലാം വളരെ വിദൂരം. പഴയ മലപ്പട്ടത്തുകാർ ബോട്ടിന് പറശ്ശിനിക്കടവിൽ പോയി പത്താം ക്ലാസ് പരീക്ഷ എഴുതിയവരാണ്. കോളജ് പഠനം വിദൂരമായ സ്വപ്നം. കൂട്ടയ്മയുടെ ചരിത്രമാണ് മലപ്പട്ടത്തിന്റെ ഇന്നത്തെ വികസനം. അതിൽ ഇങ്ങേയറ്റത്തെ കണ്ണി മാത്രമാണ് താനെന്ന് കെ ആർ സ്വയം അടയാളപ്പെടുത്തുന്നുണ്ട്. ചരിത്രത്തിലെ അപനിർമിതികളുടെ കാലത്ത്, അപാരമായ സത്യസന്ധതയോടെ കെ ആർ നിലകൊള്ളുന്നു. ജീവിതകാലം മുഴുവൻ അത്രമേൽ സത്യസന്ധ്യമായി പൊതു ജീവിതം നയിച്ച ഒരാൾക്ക് മാത്രമാണ് അത്രയും ആത്മവിശ്വാസത്തോടെ അതു പറയാനാവുക. വീട്ടിൽ അല്ലലില്ലാതെ കഴിയാനുള്ള ഉപാധികളും ധാരാളം ഭൂസ്വത്തും ഉണ്ടായിരുന്നു കെ ആറിൻ്റെ തറവാട്ടിൽ.ആ സ്വസ്ഥതയിൽ നിന്നാണ് നൂറുകണക്കിന് മനുഷ്യരുടെ ജീവിത പ്രയാസങ്ങൾക്ക് നടുവിലേക്ക് കെ ആർ ഓരോ ദിവസവും സഞ്ചരിച്ചത്. കണിയാർ വയലിൽ നിന്ന് മുനമ്പിലേക്കുള്ള റോഡ്, മലപ്പട്ടം പറമ്പിൽ നിന്ന് അടൂര് വഴി കോട്ടൂർ - ശ്രീകണ്ഠപുരം റോഡ്, മലപ്പട്ടം മുനമ്പുകടവ് പാലം അങ്ങിനെ പലതിന് പിന്നിലും ഈ മനുഷ്യനുണ്ട്.കെ ആർ ഒരിക്കലും ഒറ്റയാനായി നിന്ന നേതാവായിരുന്നില്ല. ആൾക്കൂട്ടത്തിൻ്റെ സംഘാടകനായിരുന്നു ആ വിപ്ലവകാരി. മലപ്പട്ടം പാലത്തിനായി 1980 ലെ ജില്ലാ വികസന സമിതി യോഗത്തിലേക്ക് നടത്തിയ ലോങ്ങ് മാർച്ച് ഈ നാട് ഓർത്തുവെക്കുന്നുണ്ട്. ഡൽഹിയിൽ കർഷകർ നടത്തിയ ലോങ്ങ്മാർച്ചിൻ്റെ ചെറുപതിപ്പായിരുന്നു അത്.മലപ്പട്ടത്ത് പാലമോ എന്ന് നെറ്റിചുളിച്ചവരായിരുന്നു നാട്ടിലധികവും. ലോങ്ങ് മാർച്ചിന് മയ്യിൽ, നാറാത്ത് എന്നിവിടങ്ങളിൽ ലഭിച്ച സ്വീകരണങ്ങൾ, ഐക്യനാണയ സംഘം മലപ്പട്ടം സഹകരണ ബാങ്കായി വികസിച്ച സങ്കീർണ്ണമായ രാഷ്ട്രീയ ഇടപെടലുകൾ, മലപ്പട്ടം ഹൈസ്കൂൾ രൂപപ്പെടുത്തിയ രാഷ്ടീയ നേതൃത്വം, മലപ്പട്ടത്ത് ഇത്രമേൽ തഴച്ചു വളർന്ന ഗ്രന്ഥശാലാ പ്രസ്ഥാനം എന്നിങ്ങനെ നിരവധി തലങ്ങളിലൂടെയാണ് മലപ്പട്ടം വികസിച്ചത്. അവയിലെല്ലാം ഈ മനുഷ്യൻ്റെ വിയർപ്പും അധ്വാനവുമുണ്ട്. ഇത്രയും ദൂരത്തിലൂടെ കടന്നുപോകുന്ന റോഡിന് ഭൂവുടമകളിൽ നിന്ന് അനുമതി പത്രം വാങ്ങാനുള്ള ഇച്ഛാശക്തിയുള്ള നേതൃത്വമായി കെ ആർ ഉണ്ടായിരുന്നു. തടസം നിന്നവരെ പ്രതിരോധിച്ച് കൊണ്ടുള്ള റോഡ് നിർമ്മാണ പ്രവൃത്തികളുടെ സാഹസികമായ ഓർമകൾ ഏറെയുണ്ട് കെ ആറിന്. മുന്നൂറ് മീറ്ററോളം ദൂരത്തിൽ കവുങ്ങിൽ തോട്ടം രായ്ക്ക് രാമാനം മുറിച്ചുമാറ്റുകയും കുറ്റിവേരോടെ പിഴുതെടുത്ത് പുലരും മുമ്പ് നാടുകടത്തുകയും ചെയ്ത കഥയാണ് അതിലൊന്ന്.കേസിന് തുമ്പില്ലാതാക്കാനായിരുന്നു കുറ്റിപിഴുതത്. ഇരുപതോളം തോണികളും അനേകം നാട്ടുകാരേയും സംഘടിപ്പിച്ചുള്ള സാഹസികതയെ എന്ത് പേരിട്ടാണ് വിളിക്കുക! മണ്ണുമാന്തിയന്ത്രവും ലോറിയും വുഡ് കട്ടറുമില്ലാതിരുന്ന കാലത്ത് എത്ര മനുഷ്യാധ്വാനമാണ് അസാമാന്യ ധീരതയുള്ള ഈ പ്രവൃത്തിക്കായി ചെലവഴിച്ചിട്ടുണ്ടാവുക. ഏത് ജാഥയോ യോഗമോ സമ്മേളനമോ ഉണ്ടായാൽ കെആറിന്റെ വീട്ടിലായിരുന്നു ഭക്ഷണം. അതിന്റെ ചെലവു കണക്ക് കെ ആർ പറയാറില്ലായിരുന്നു. ആരും ചോദിക്കാറുമില്ല. പഴയ റവന്യു ഉദ്യോഗസ്ഥനായ അച്ഛന്റെ പൈതൃക സ്വത്തിൻ്റെ നല്ലൊരു ഭാഗവും കെആർ പൊതുപ്രവർത്തനത്തിനായി വിറ്റഴിച്ചിട്ടുണ്ട്. ചിലർക്കൊക്കെ എഴുതി നൽകിയിട്ടുമുണ്ട്. ജീവിതത്തിൽ രാഷ്ട്രീയ പ്രവർത്തനത്തിന് ഒരു രൂപ അലവൻസ് കൈപ്പറ്റാത്ത ആളെന്ന് കെ ആറിനെ സഹപ്രവർത്തകർ ഓർക്കുന്നു. യാത്രാ ചെലവുകൾ കമ്മറ്റികളിൽ അവതരിപ്പിക്കാൻ മറന്നു പോയ രസികൻ സ്മരണകൾ കെ ആർ അയവിറക്കുന്നുണ്ട്. ജില്ലാ കൗൺസിൽ അംഗം, ബ്ലോക്ക് പഞ്ചായത്ത് അംഗം, പഞ്ചായത്ത് അംഗം, മലപ്പട്ടം ബാങ്ക് പ്രസിഡൻറ്, സിപിഐ എം ശ്രീകണ്ഠപുരം ഏരിയ സെക്രട്ടറി, മലപ്പട്ടം ലോക്കൽ കമ്മറ്റി അംഗം, കർഷകസംഘം ജില്ലാ കമ്മറ്റി അംഗം എന്നിങ്ങനെ വ്യാപരിച്ച മേഖലകൾ ദീർഘമുള്ളതാണ്. പലരും ഓർമപ്പെടുത്തുന്നതു പോലെ കെ ആർ അദ്വിതീയനായ നേതാവായിരുന്നില്ല. ആൾക്കൂട്ടത്തിലാണ് കെ ആറിനെ കാണാറ്.ആ ആൾക്കൂട്ടത്തിൽ നിന്നാണ് ഞങ്ങൾ കെ ആറിനെ കണ്ടെടുക്കുന്നത്. ദേശം അതിനെ വളർത്തിയ മനുഷ്യനെ ആദരിക്കുകയാണ് ഇതിലൂടെ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/88562/k-r-kunjiraman)