---
title: "ഗ്രാമഫോൺ രൂപത്തിലേക്ക് മാറ്റിയ തളിപ്പറമ്പ് ഹൈവേ കിണർ ഉദ്ഘാടനം ചെയ്തു"
english_title: "highway well"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/88556/highway-well"
published_at: "2023-01-03T11:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b3bf8f59679_vac.jpg"
keywords: []
---

# ഗ്രാമഫോൺ രൂപത്തിലേക്ക് മാറ്റിയ തളിപ്പറമ്പ് ഹൈവേ കിണർ ഉദ്ഘാടനം ചെയ്തു

> **Lead Summary:** ജെ സി ഐ തളിപ്പറമ്പ ഗോൾഡൻ ഡ്രീംസിന്റെ ആഭിമുഖ്യത്തിൽ നാഷണൽ ഹൈവേ പ്ലാസാ ജംഗ്ഷനിൽ റോഡരികിലെ പുരാതനമായ കിണറിന് ഭംഗി കൂട്ടി ഗ്രാമഫോൺ രൂപത്തിലാക്കി. അതിന്റെ ഉദ്ഘാടനം എം.വി.ഗോവിന്ദൻ മാസ്റ്റർ എം.എൽ.എ നിർവഹിച്ചു. പതിറ്റാണ്ടുകൾ പഴക്കമുള്ള കിണറിനെ എബിസി ഗ്രൂപ്പിന്റെ സഹകരണത്തോടെ 4 ലക്ഷം രൂപ ചെലവഴിച്ചാണ് പുതുക്കിപ്പണിതത്. കോട്ടയം കുറുക്കച്ചാലിലെ ചിത്രകല ഹാർട്ടിലെ കലാകാരന്മാരാണ് കിണറിന് രൂപമാറ്റം നൽകിയത്. കാലപ്പഴക്കത്താൽ തകർച്ച ഭീഷണിയിൽ ആയ ചുറ്റുമതിൽ രണ്ടുമാസത്തോളം ചെലവഴിച്ചാണ് പുതുക്കി പണിത് ഗ്രാമ ഫോണിന്റെ രൂപത്തിൽ മാറ്റിയത്. വഴിയാത്രക്കാർക്ക് വെള്ളം കുടിക്കാനുള്ള സൗകര്യവും നാൽക്കാലികൾക്ക് വെള്ളം കുടിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഗോൾഡൻ ഡ്രീംസ് പ്രസിഡണ്ട് എസ്.ശിഹാബുദ്ധീൻ അധ്യക്ഷത വഹിച്ചു. ജേസിസ് മുൻ സോൺ പ്രസിഡണ്ട് കെ.ടി.സമീർ, സോൺ വൈസ് പ്രസിഡണ്ട് രാഹുൽ, ഗോൾഡൻ ഡ്രീംസ് സ്ഥാപക പ്രസിഡണ്ട് സുബൈർ സൂപ്പർ വിഷൻ, മുസ്തഫ എ ബി സി ഗ്രൂപ്പ്,കെ.അബ്ദുൾ റഷീദ്, എം.എ.മുനീർ,സലാം, റഷീദ് യാത്ര എന്നിവർ സംസാരിച്ചു,ഗോൾഡൻ ഡ്രീംസ് സെക്രട്ടറി ജാഫർ ബദരിയ സ്വാതവും, ആലി അഹമ്മദ് നന്ദിയും പറഞ്ഞു.

## Article Content

ജെ സി ഐ തളിപ്പറമ്പ ഗോൾഡൻ ഡ്രീംസിന്റെ ആഭിമുഖ്യത്തിൽ നാഷണൽ ഹൈവേ പ്ലാസാ ജംഗ്ഷനിൽ റോഡരികിലെ പുരാതനമായ കിണറിന് ഭംഗി കൂട്ടി ഗ്രാമഫോൺ രൂപത്തിലാക്കി. അതിന്റെ ഉദ്ഘാടനം എം.വി.ഗോവിന്ദൻ മാസ്റ്റർ എം.എൽ.എ നിർവഹിച്ചു. പതിറ്റാണ്ടുകൾ പഴക്കമുള്ള കിണറിനെ എബിസി ഗ്രൂപ്പിന്റെ സഹകരണത്തോടെ 4 ലക്ഷം രൂപ ചെലവഴിച്ചാണ് പുതുക്കിപ്പണിതത്. കോട്ടയം കുറുക്കച്ചാലിലെ ചിത്രകല ഹാർട്ടിലെ കലാകാരന്മാരാണ് കിണറിന് രൂപമാറ്റം നൽകിയത്. കാലപ്പഴക്കത്താൽ തകർച്ച ഭീഷണിയിൽ ആയ ചുറ്റുമതിൽ രണ്ടുമാസത്തോളം ചെലവഴിച്ചാണ് പുതുക്കി പണിത് ഗ്രാമ ഫോണിന്റെ രൂപത്തിൽ മാറ്റിയത്. വഴിയാത്രക്കാർക്ക് വെള്ളം കുടിക്കാനുള്ള സൗകര്യവും നാൽക്കാലികൾക്ക് വെള്ളം കുടിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഗോൾഡൻ ഡ്രീംസ് പ്രസിഡണ്ട് എസ്.ശിഹാബുദ്ധീൻ അധ്യക്ഷത വഹിച്ചു. ജേസിസ് മുൻ സോൺ പ്രസിഡണ്ട് കെ.ടി.സമീർ, സോൺ വൈസ് പ്രസിഡണ്ട് രാഹുൽ, ഗോൾഡൻ ഡ്രീംസ് സ്ഥാപക പ്രസിഡണ്ട് സുബൈർ സൂപ്പർ വിഷൻ, മുസ്തഫ എ ബി സി ഗ്രൂപ്പ്,കെ.അബ്ദുൾ റഷീദ്, എം.എ.മുനീർ,സലാം, റഷീദ് യാത്ര എന്നിവർ സംസാരിച്ചു,ഗോൾഡൻ ഡ്രീംസ് സെക്രട്ടറി ജാഫർ ബദരിയ സ്വാതവും, ആലി അഹമ്മദ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/88556/highway-well)