---
title: "ഇന്ധന നികുതി കുറച്ചില്ലെങ്കില്‍ പ്രക്ഷോഭം; മുന്നറിയപ്പുമായി കെ.സുധാകരന്‍"
english_title: "state-government-should-reduce-the-fuel-tax"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/8853/state-government-should-reduce-the-fuel-tax"
published_at: "2021-11-04T12:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61838356a3884_STRIKE.jpg"
keywords: []
---

# ഇന്ധന നികുതി കുറച്ചില്ലെങ്കില്‍ പ്രക്ഷോഭം; മുന്നറിയപ്പുമായി കെ.സുധാകരന്‍

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ നികുതി കുറക്കാന്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭവുമായി രംഗത്ത് വരുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. ‘ഇന്ധനവില കുറയ്ക്കാതിരുന്നാല്‍ സ്ഥിതി വഷളാവും. പ്രക്ഷോഭത്തിന്റെ വാള്‍മുന സംസ്ഥാന സര്‍ക്കാരിനെതിരെ തിരിച്ചുവിടും’- അദ്ദേഹം മുന്നറിയപ്പു നല്‍കി.

## Article Content

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ നികുതി കുറക്കാന്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭവുമായി രംഗത്ത് വരുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. ‘ഇന്ധനവില കുറയ്ക്കാതിരുന്നാല്‍ സ്ഥിതി വഷളാവും. പ്രക്ഷോഭത്തിന്റെ വാള്‍മുന സംസ്ഥാന സര്‍ക്കാരിനെതിരെ തിരിച്ചുവിടും’- അദ്ദേഹം മുന്നറിയപ്പു നല്‍കി.

എക്‌സൈസ് തീരുവ കുറച്ച് എണ്ണ വില കുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതമായത് രാജ്യമെമ്പാടും ഉയര്‍ന്നുവന്ന തീക്ഷ്ണമായ ജനകീയ പ്രതിഷേധത്തെ തുടര്‍ന്നാണ്.

കേരള സര്‍ക്കാരും അടിയന്തരമായി നികുതി കുറച്ച് ജനങ്ങള്‍ക്ക് ആശ്വാസം പകരണം. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നേരത്തെ കാണിച്ച മാതൃക സംസ്ഥാന സര്‍ക്കാര്‍ പിന്തുടരണം -സുധാകരന്‍ പറഞ്ഞു.

പ്രഖ്യാപിത സമരങ്ങളുമായി മുന്നോട്ട് പോകാനാണ് കോണ്‍ഗ്രസിന്റെ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളം ഇന്ധനനികുതി കുറക്കില്ലെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ വ്യക്തമാക്കിയിരുന്നു. സംസ്ഥാനം കുടത്ത സാമ്പത്തിക പ്രതിസന്ധയിലാണെന്നാണ് വിശദീകരണം. നികുതി കുറയ്ക്കാന്‍ കേരളത്തിന് പരിമിതിയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/8853/state-government-should-reduce-the-fuel-tax)