---
title: "റേഷൻ കടകൾക്ക് നാളെ അവധി; ഡിസംബറിലെ റേഷന്‍ വിതരണം നീട്ടിയത് പിന്‍വലിച്ചു"
english_title: "Ration shop leav "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/88516/ration-shop-leav"
published_at: "2023-01-02T22:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b3075246e2e_Screenshot_20230102_220247_Google.jpg"
keywords: []
---

# റേഷൻ കടകൾക്ക് നാളെ അവധി; ഡിസംബറിലെ റേഷന്‍ വിതരണം നീട്ടിയത് പിന്‍വലിച്ചു

> **Lead Summary:** **തിരുവനന്തപുരം: **ഡിസംബര്‍ മാസത്തെ സാധാരണ റേഷന്‍ വിതരണം ജനുവരി 5 വരെ നീട്ടിയത് സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു.

## Article Content

**തിരുവനന്തപുരം: **ഡിസംബര്‍ മാസത്തെ സാധാരണ റേഷന്‍ വിതരണം ജനുവരി 5 വരെ നീട്ടിയത് സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു.

ഡിസംബര്‍ മാസത്തെ റേഷന്‍ വിതരണം ഇന്നത്തോടെ അവസാനിപ്പിക്കുമെന്ന് മന്ത്രി ജിആര്‍ അനില്‍ അറിയിച്ചു.കേന്ദ്ര സര്‍ക്കാര്‍ റേഷന്‍ വിതരണത്തില്‍ പുതുക്കിയ പദ്ധതി അവതരിപ്പിച്ച സാഹചര്യത്തിലാണു ഡിസംബര്‍ മാസത്തെ സാധാരണ റേഷന്‍ വിതരണം നീട്ടിയത് പിന്‍വലിക്കേണ്ടി വന്നതെന്നു മന്ത്രി പറഞ്ഞു. ചൊവ്വാഴ്ച റേഷന്‍ കടകള്‍ക്ക് അവധി പ്രഖ്യാപിച്ചു.അതേസമയം, കേന്ദ്ര സര്‍ക്കാരിന്റെ പിഎംജികെവൈ വിഹിതം ഡിസംബര്‍ മാസം വാങ്ങാന്‍ കഴിയാത്തവര്‍ക്ക് ജനുവരി 10 വരെ വാങ്ങാന്‍ അവസരം ഒരുക്കും. ഇതിന്റെ സാങ്കേതിക കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് നാളെ കടകള്‍ക്ക് അവധി പ്രഖ്യാപിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/88516/ration-shop-leav)