---
title: "ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി നിർമ്മിച്ച ശില്പം ഉദ്ഘാടനം ചെയ്തു"
english_title: "statue of chal beach"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/88502/statue-of-chal-beach"
published_at: "2023-01-02T19:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b2e5d4b5e16_vac.jpg"
keywords: []
---

# ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി നിർമ്മിച്ച ശില്പം ഉദ്ഘാടനം ചെയ്തു

> **Lead Summary:** ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി വളപട്ടണം ജനമൈത്രി പോലീസും ടൊർണാഡോ ചാൽ ബീച്ചും ചേർന്ന് മിംസ് ഹോസ്പിറ്റലിന്റെയും, വിമുക്തഭടൻൻമാരുടെ കൂട്ടായ്മയായ കണ്ണൂർ വാര്യേർസിന്റെയും സഹായത്തോടെ നിർമ്മിച്ച ശിൽപ്പത്തിന്റെ ഉദ്ഘാടനം അഴീക്കോട് നിയോജക മണ്ഡലം എം. എൽ. എ കെ. വി സുമേഷ് നിർവ്വഹിച്ചു. അഴീക്കോട്, മീൻകുന്ന്, വളപട്ടണം, പാപ്പിനിശ്ശേരി എന്നീ ഗവൺമെന്റ് സ്കൂളുകളിലെ വിദ്യാർത്ഥികളും ടൊർണാഡോ ചാലിലിന്റെ പ്രവർത്തകരുമാണ് ശില്‌പ നിർമാണത്തിനാവശ്യമായ ഇരുപതിനായിരത്തിൽ അധികം വരുന്ന മദ്യകുപ്പികൾ വിവിധ ഭാഗങ്ങളിൽ നിന്നായി ശേഖരിച്ചത്. പ്രശസ്ത ശില്പി സുരേന്ദ്രൻ കുക്കാനവും അദ്ദേഹത്തിന്റെ അനുയായികളും, കണ്ണൂർ എ. ആർ ക്യാമ്പിലെ പോലീസുകാരനായ ജിജേഷും ചേർന്നാണ് ശില്പം നിർമ്മിച്ചത്. NSG കമാൻഡോ ശൗര്യ ചക്ര മനേഷ്, വളപട്ടണം പോലീസ് സ്റ്റേഷനിലെ ജനമൈത്രി ബീറ്റ് ഓഫീസർമാരായ രാജേഷ് തളിയിൽ, ഷൈജു മച്ചാത്തി എന്നിവരാണ് ശില്പ നിർമ്മാണത്തിന് നേതൃത്വം നല്കിയത്.

## Article Content

ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി വളപട്ടണം ജനമൈത്രി പോലീസും ടൊർണാഡോ ചാൽ ബീച്ചും ചേർന്ന് മിംസ് ഹോസ്പിറ്റലിന്റെയും, വിമുക്തഭടൻൻമാരുടെ കൂട്ടായ്മയായ കണ്ണൂർ വാര്യേർസിന്റെയും സഹായത്തോടെ നിർമ്മിച്ച ശിൽപ്പത്തിന്റെ ഉദ്ഘാടനം അഴീക്കോട് നിയോജക മണ്ഡലം എം. എൽ. എ കെ. വി സുമേഷ് നിർവ്വഹിച്ചു. അഴീക്കോട്, മീൻകുന്ന്, വളപട്ടണം, പാപ്പിനിശ്ശേരി എന്നീ ഗവൺമെന്റ് സ്കൂളുകളിലെ വിദ്യാർത്ഥികളും ടൊർണാഡോ ചാലിലിന്റെ പ്രവർത്തകരുമാണ് ശില്‌പ നിർമാണത്തിനാവശ്യമായ ഇരുപതിനായിരത്തിൽ അധികം വരുന്ന മദ്യകുപ്പികൾ വിവിധ ഭാഗങ്ങളിൽ നിന്നായി ശേഖരിച്ചത്. പ്രശസ്ത ശില്പി സുരേന്ദ്രൻ കുക്കാനവും അദ്ദേഹത്തിന്റെ അനുയായികളും, കണ്ണൂർ എ. ആർ ക്യാമ്പിലെ പോലീസുകാരനായ ജിജേഷും ചേർന്നാണ് ശില്പം നിർമ്മിച്ചത്. NSG കമാൻഡോ ശൗര്യ ചക്ര മനേഷ്, വളപട്ടണം പോലീസ് സ്റ്റേഷനിലെ ജനമൈത്രി ബീറ്റ് ഓഫീസർമാരായ രാജേഷ് തളിയിൽ, ഷൈജു മച്ചാത്തി എന്നിവരാണ് ശില്പ നിർമ്മാണത്തിന് നേതൃത്വം നല്കിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/88502/statue-of-chal-beach)