---
title: "സർ സയ്യിദ് കോളേജിൽ പാചകവാതക സിലിണ്ടറിന് തീപിടിച്ചു: ഒഴിവായത് വൻ ദുരന്തം"
english_title: "gas cylinder caught fire"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/88489/gas-cylinder-caught-fire"
published_at: "2023-01-02T16:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b2bae26c82f_news-card.jpg"
keywords: []
---

# സർ സയ്യിദ് കോളേജിൽ പാചകവാതക സിലിണ്ടറിന് തീപിടിച്ചു: ഒഴിവായത് വൻ ദുരന്തം

> **Lead Summary:** പാചകവാതക സിലിണ്ടറിന് തീപിടിച്ചു. തളിപ്പറമ്പ് സർ സയ്യിദ് കോളേജിൽ വച്ച് നടക്കുന്ന എൻ.സി.സി യുടെ ദേശീയോദ്‌ഗ്രഥന ക്യാമ്പിന്റെ ഭക്ഷണശാലയിലാണ് തീപിടുത്തമുണ്ടായത്.കേരളം,ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള 600 ഓളം കേഡറ്റുകളും ഓഫീസർമാരും ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്. ക്യാമ്പിന്റെ അവസാന ദിവസമായ ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് ഭക്ഷണം തയ്യാറാക്കുമ്പോൾ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചത്. സ്റ്റേഷൻ ഓഫീസർ സി.പി.രാജേഷ്, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.രാജീവൻ എന്നിവരുടെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേന സംഭവസ്ഥലത്ത് എത്തുമ്പോൾ കാന്റീൻ ജീവനക്കാർ എക്സ്റ്റിംഗ്യൂഷർ ഉപയോഗിച്ച് തീയണക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ഉടൻ തന്നെ സേനാംഗങ്ങളും ചേർന്ന് തീയണക്കുകയും വാതക ചോർച്ച പരിഹരിച്ച് സിലിണ്ടർ ക്യാന്റീന് പുറത്ത് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു. ചിക്കൻ വറുത്തു കൊണ്ടിരുന്ന വലിയ സ്റ്റൗ സിലിണ്ടറിൽ നിന്നും ഒരടി മാത്രം അകലത്തിൽ ആയിരുന്നു വച്ചിരുന്നത്. റെഗുലേറ്ററുമായി ബന്ധിപ്പിച്ചിരുന്ന ട്യൂബിന്റെ അറ്റം ലൂസാവുകയും അതുവഴി ഗ്യാസ് ചോർച്ചയുണ്ടായി അടുപ്പിൽ നിന്നും തീ പടർന്നു പിടിക്കുകയുമായിരുന്നു.സമീപത്തുണ്ടായിരുന്ന മറ്റു സിലിണ്ടറുകൾ മാറ്റുകയും ഉടൻ തന്നെ തീയണക്കാൻ സാധിക്കുകയും ചെയ്തതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. ജീവനക്കാരായ ദയാൽ. പി.വി , ഗിരീഷ്.പി.വി, രജീഷ് കുമാർ.ടി.വി, സജീന്ദ്രൻ. കെ , രാജേന്ദ്രകുമാർ.സി.പി, സുഗതൻ.പി.കെ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

## Article Content

പാചകവാതക സിലിണ്ടറിന് തീപിടിച്ചു. തളിപ്പറമ്പ് സർ സയ്യിദ് കോളേജിൽ വച്ച് നടക്കുന്ന എൻ.സി.സി യുടെ ദേശീയോദ്‌ഗ്രഥന ക്യാമ്പിന്റെ ഭക്ഷണശാലയിലാണ് തീപിടുത്തമുണ്ടായത്.കേരളം,ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള 600 ഓളം കേഡറ്റുകളും ഓഫീസർമാരും ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്. ക്യാമ്പിന്റെ അവസാന ദിവസമായ ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് ഭക്ഷണം തയ്യാറാക്കുമ്പോൾ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചത്. സ്റ്റേഷൻ ഓഫീസർ സി.പി.രാജേഷ്, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.രാജീവൻ എന്നിവരുടെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേന സംഭവസ്ഥലത്ത് എത്തുമ്പോൾ കാന്റീൻ ജീവനക്കാർ എക്സ്റ്റിംഗ്യൂഷർ ഉപയോഗിച്ച് തീയണക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ഉടൻ തന്നെ സേനാംഗങ്ങളും ചേർന്ന് തീയണക്കുകയും വാതക ചോർച്ച പരിഹരിച്ച് സിലിണ്ടർ ക്യാന്റീന് പുറത്ത് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു. ചിക്കൻ വറുത്തു കൊണ്ടിരുന്ന വലിയ സ്റ്റൗ സിലിണ്ടറിൽ നിന്നും ഒരടി മാത്രം അകലത്തിൽ ആയിരുന്നു വച്ചിരുന്നത്. റെഗുലേറ്ററുമായി ബന്ധിപ്പിച്ചിരുന്ന ട്യൂബിന്റെ അറ്റം ലൂസാവുകയും അതുവഴി ഗ്യാസ് ചോർച്ചയുണ്ടായി അടുപ്പിൽ നിന്നും തീ പടർന്നു പിടിക്കുകയുമായിരുന്നു.സമീപത്തുണ്ടായിരുന്ന മറ്റു സിലിണ്ടറുകൾ മാറ്റുകയും ഉടൻ തന്നെ തീയണക്കാൻ സാധിക്കുകയും ചെയ്തതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. ജീവനക്കാരായ ദയാൽ. പി.വി , ഗിരീഷ്.പി.വി, രജീഷ് കുമാർ.ടി.വി, സജീന്ദ്രൻ. കെ , രാജേന്ദ്രകുമാർ.സി.പി, സുഗതൻ.പി.കെ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/88489/gas-cylinder-caught-fire)