---
title: "കുറ്റിക്കോൽ സൗത്ത് എൽ പി സ്കൂളിൽ ലഹരി വിരുദ്ധക്യാൻവാസ് അനാച്ഛാദനം ചെയ്തു"
english_title: "anti drug canvas"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/88482/anti-drug-canvas"
published_at: "2023-01-02T16:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b2b4623430c_vac.jpg"
keywords: []
---

# കുറ്റിക്കോൽ സൗത്ത് എൽ പി സ്കൂളിൽ ലഹരി വിരുദ്ധക്യാൻവാസ് അനാച്ഛാദനം ചെയ്തു

> **Lead Summary:** **തളിപ്പറമ്പ: **സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കാനായി മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ കുറ്റിക്കോൽ സൗത്ത് എൽ പി സ്കൂളിൽ ലഹരി വിരുദ്ധ ചുമർ ചിത്രം നിർമ്മിച്ചു. നമ്മുടെ വിദ്യാർത്ഥികളെ വരിഞ്ഞുമുറുക്കാൻ തയ്യാറെടുക്കുന്ന ലഹരിയുടെ സർപ്പങ്ങളെ അറിവിൻ്റെ ആയുധങ്ങൾ കൊണ്ട് നേരിടണമെന്നതാണ് ചുമർചിത്രത്തിൻ്റെ പ്രമേയം . ആർട്ടിസ്റ്റ് പ്രദീപ് ഹേനയുടെ നേതൃത്വത്തിലാണ് ചുമർ ചിത്രം തയ്യാറാക്കിയത്‌. മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂൾ പ്രധാനാധ്യാപകൻ എസ്.കെ. നളിനാക്ഷൻ ക്യാൻവാസ് അനാച്ഛാദനം ചെയ്തു.വാർഡ് കൗൺസിലർ വി.വിജയൻ പ്രദീപ് ഹേനയെ പൊന്നാട അണിയിച്ച് ആദരിച്ചു. പി.ടി.എ. പ്രസിഡണ്ട് ടി.വി.വിനോദ്, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ പി.വി.രസ്ന മോൾ .കെ.ഷാജി, അനിൽ പുതിയ വീട്ടിൽ, സി .പി .ഗംഗാധരൻ, എം.പി.ചന്ദ്രൻ ,അധ്യാപകരായ ഡോ. എ. ദേവിക, ടി.പി. പ്രവീൺ,എ.കെ.ഉഷ, വി.പി.ലീന, കെ.പി.രജിത, വളണ്ടിയർ ലീഡർമാരായ കെ. ആദിത്യൻ, അനൂപ പ്രദീപ് തുടങ്ങിയവർ സന്നിഹിതരായി.

## Article Content

**തളിപ്പറമ്പ: **സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കാനായി മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ കുറ്റിക്കോൽ സൗത്ത് എൽ പി സ്കൂളിൽ ലഹരി വിരുദ്ധ ചുമർ ചിത്രം നിർമ്മിച്ചു. നമ്മുടെ വിദ്യാർത്ഥികളെ വരിഞ്ഞുമുറുക്കാൻ തയ്യാറെടുക്കുന്ന ലഹരിയുടെ സർപ്പങ്ങളെ അറിവിൻ്റെ ആയുധങ്ങൾ കൊണ്ട് നേരിടണമെന്നതാണ് ചുമർചിത്രത്തിൻ്റെ പ്രമേയം . ആർട്ടിസ്റ്റ് പ്രദീപ് ഹേനയുടെ നേതൃത്വത്തിലാണ് ചുമർ ചിത്രം തയ്യാറാക്കിയത്‌. മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂൾ പ്രധാനാധ്യാപകൻ എസ്.കെ. നളിനാക്ഷൻ ക്യാൻവാസ് അനാച്ഛാദനം ചെയ്തു.വാർഡ് കൗൺസിലർ വി.വിജയൻ പ്രദീപ് ഹേനയെ പൊന്നാട അണിയിച്ച് ആദരിച്ചു. പി.ടി.എ. പ്രസിഡണ്ട് ടി.വി.വിനോദ്, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ പി.വി.രസ്ന മോൾ .കെ.ഷാജി, അനിൽ പുതിയ വീട്ടിൽ, സി .പി .ഗംഗാധരൻ, എം.പി.ചന്ദ്രൻ ,അധ്യാപകരായ ഡോ. എ. ദേവിക, ടി.പി. പ്രവീൺ,എ.കെ.ഉഷ, വി.പി.ലീന, കെ.പി.രജിത, വളണ്ടിയർ ലീഡർമാരായ കെ. ആദിത്യൻ, അനൂപ പ്രദീപ് തുടങ്ങിയവർ സന്നിഹിതരായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/88482/anti-drug-canvas)