---
title: "എൻ എസ് എസ് വളണ്ടിയർമാരുടെ നേതൃത്വത്തിൽ വീടുകളിൽ അടുക്കളത്തോട്ടമൊരുക്കി"
english_title: "vegetable farming"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/88444/vegetable-farming"
published_at: "2023-01-02T11:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b26d4fdb9b6_vac.jpg"
keywords: []
---

# എൻ എസ് എസ് വളണ്ടിയർമാരുടെ നേതൃത്വത്തിൽ വീടുകളിൽ അടുക്കളത്തോട്ടമൊരുക്കി

> **Lead Summary:** > **തളിപ്പറമ്പ: **മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് വളണ്ടിയർമാരുടെ നേതൃത്വത്തിൽ കുറ്റിക്കോൽ പ്രദേശത്തെ വീടുകളിൽ അടുക്കളത്തോട്ടമൊരുക്കി. "കീടനാശിനികൾ തളിച്ച പച്ചക്കറികൾ ഉപേക്ഷിക്കൂ ജൈവ പച്ചക്കറികൾ ശീലമാക്കൂ'' എന്ന സന്ദേശം ജനങ്ങളിലെത്തിക്കാനായി ഹരിത സംസ്കൃതി പദ്ധതിയുടെ ഭാഗമായാണ് അടുക്കളത്തോട്ടങ്ങൾ ഒരുക്കിയത്.പ്രദേശത്തെ കർഷകരായ കെ. മനോഹരൻ, റാസിക്ക് പാറക്കൽ തുടങ്ങിയവരുടെ കൃഷിയിടങ്ങളിലും തെരഞ്ഞെടുത്ത 25 വീടുകളിലുമാണ് അടുക്കളത്തോട്ടങ്ങൾ ഒരുക്കിയത്. തക്കാളി, പച്ചമുളക്, വഴുതിന, മത്തൻ, കാന്താരി, കാബേജ് തുടങ്ങിയ പച്ചക്കറിതൈകളാണ് നട്ടത്. നഗരസഭാ കൗൺസിലർ ഇ. കുഞ്ഞിരാമൻ, കെ. മനോഹരൻ, റാസിക്ക് പാറക്കൽ, പ്രോഗ്രാം ഓഫീസർ പി.വി. രസ്ന മോൾ, വളണ്ടിയർ ലീഡർമാരായ കെ. ആദിത്യൻ, പി. അനൂപ പ്രദീപ് തുടങ്ങിയവർ നേതൃത്വം നല്കി.

## Article Content

> **തളിപ്പറമ്പ: **മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് വളണ്ടിയർമാരുടെ നേതൃത്വത്തിൽ കുറ്റിക്കോൽ പ്രദേശത്തെ വീടുകളിൽ അടുക്കളത്തോട്ടമൊരുക്കി. "കീടനാശിനികൾ തളിച്ച പച്ചക്കറികൾ ഉപേക്ഷിക്കൂ ജൈവ പച്ചക്കറികൾ ശീലമാക്കൂ'' എന്ന സന്ദേശം ജനങ്ങളിലെത്തിക്കാനായി ഹരിത സംസ്കൃതി പദ്ധതിയുടെ ഭാഗമായാണ് അടുക്കളത്തോട്ടങ്ങൾ ഒരുക്കിയത്.പ്രദേശത്തെ കർഷകരായ കെ. മനോഹരൻ, റാസിക്ക് പാറക്കൽ തുടങ്ങിയവരുടെ കൃഷിയിടങ്ങളിലും തെരഞ്ഞെടുത്ത 25 വീടുകളിലുമാണ് അടുക്കളത്തോട്ടങ്ങൾ ഒരുക്കിയത്. തക്കാളി, പച്ചമുളക്, വഴുതിന, മത്തൻ, കാന്താരി, കാബേജ് തുടങ്ങിയ പച്ചക്കറിതൈകളാണ് നട്ടത്. നഗരസഭാ കൗൺസിലർ ഇ. കുഞ്ഞിരാമൻ, കെ. മനോഹരൻ, റാസിക്ക് പാറക്കൽ, പ്രോഗ്രാം ഓഫീസർ പി.വി. രസ്ന മോൾ, വളണ്ടിയർ ലീഡർമാരായ കെ. ആദിത്യൻ, പി. അനൂപ പ്രദീപ് തുടങ്ങിയവർ നേതൃത്വം നല്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/88444/vegetable-farming)