---
title: "സംസ്ഥാന സ്കൂൾ കലോത്സവം നാളെ മുതൽ ശനിയാഴ്ച വരെ"
english_title: "school kalolsavam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/88436/school-kalolsavam"
published_at: "2023-01-02T09:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b25aa8ab524_vac.jpg"
keywords: []
---

# സംസ്ഥാന സ്കൂൾ കലോത്സവം നാളെ മുതൽ ശനിയാഴ്ച വരെ

> **Lead Summary:** **കോഴിക്കോട്:** കോഴിക്കോട് : മൂന്ന് മുതൽ ഏഴ് വരെ കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കുന്ന മത്സരാർഥികളുടെ രജിസ്ട്രേഷൻ തിങ്കളാഴ്ച ആരംഭിക്കും. മോഡൽ സ്കൂളിൽ രാവിലെ 10ന് മന്ത്രി വി ശിവൻകുട്ടി രജിസ്ട്രേഷൻ കൗണ്ടർ ഉദ്ഘാടനംചെയ്യും. മന്ത്രി പി എ മുഹമ്മദ് റിയാസ് പങ്കെടുക്കും. കലോത്സവത്തിനായി എത്തുന്ന ആദ്യ ജില്ലാ ടീമിന് രാവിലെ ഒമ്പതിന് റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകും. 10.10 ന് പബ്ലിസിറ്റി കമ്മിറ്റിയുടെ ‘ഡോക്യു ഫിക്ഷൻ ' പ്രകാശിപ്പിക്കും. ഫറോക്ക് എച്ച്എസിൽ കലോത്സവ തീം വീഡിയോ മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രകാശിപ്പിക്കും. രാവിലെ 10.30ന് മാനാഞ്ചിറയിൽ കലോത്സവ വണ്ടി എന്നപേരിൽ അലങ്കരിച്ച 30 ബസ്സുകളും നിരക്ക് കുറച്ച് ഓടുന്ന ഓട്ടോകളും അണിനിരത്തി റോഡ് ഷോയുണ്ട്. 11ന് മാനാഞ്ചിറയിൽ ലഹരി വിരുദ്ധ ബോധവൽക്കരണത്തിനായി ഫ്ലാഷ് മോബ്. പകൽ ഒന്നിന് കലോത്സവ സ്വർണക്കപ്പ് ജില്ലാ അതിർത്തിയായ രാമനാട്ടുകരയിൽ ഏറ്റുവാങ്ങും. 10 കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ചെത്തുന്ന സ്വർണക്കപ്പ് ഘോഷയാത്രയെ മുതലക്കുളം മൈതാനത്ത് മന്ത്രിമാരായ വി ശിവൻകുട്ടിയും പി എ മുഹമ്മദ് റിയാസും ചേർന്ന് വരവേൽക്കും. രണ്ടു മണിക്കൂർ കപ്പ് മാനാഞ്ചിറയിൽ പ്രദർശനത്തിനുവയ്ക്കും. മൂന്നിന് ശുചിത്വസന്ദേശയാത്ര സെന്റ് മൈക്കിൾസ് സ്കൂളിൽ നിന്ന് ആരംഭിച്ച് വിക്രം മൈതാനത്ത് അവസാനിക്കും. 3.30 ന് വിളംബര ജാഥ മുതലക്കുളത്തുനിന്ന് ആരംഭിച്ച് ബിഇഎം സ്കൂളിൽ അവസാനിക്കും. വൈകിട്ട് നാലിന് ക്രിസ്ത്യൻ കോളേജ് ക്യാമ്പസിൽ അടുക്കള തുറക്കും. 4.30ന് മീഡിയ പവിലിയൻ ഉദ്ഘാടനം ചെയ്യും. ആറിന് ജില്ലയെ കുറിച്ചുള്ള വിവരണങ്ങളടങ്ങിയ ബുക്ക്ലെറ്റ് സംഘാടകസമിതി ഓഫീസിൽ പ്രകാശിപ്പിക്കും.

## Article Content

**കോഴിക്കോട്:** കോഴിക്കോട് : മൂന്ന് മുതൽ ഏഴ് വരെ കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കുന്ന മത്സരാർഥികളുടെ രജിസ്ട്രേഷൻ തിങ്കളാഴ്ച ആരംഭിക്കും. മോഡൽ സ്കൂളിൽ രാവിലെ 10ന് മന്ത്രി വി ശിവൻകുട്ടി രജിസ്ട്രേഷൻ കൗണ്ടർ ഉദ്ഘാടനംചെയ്യും. മന്ത്രി പി എ മുഹമ്മദ് റിയാസ് പങ്കെടുക്കും. കലോത്സവത്തിനായി എത്തുന്ന ആദ്യ ജില്ലാ ടീമിന് രാവിലെ ഒമ്പതിന് റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകും. 10.10 ന് പബ്ലിസിറ്റി കമ്മിറ്റിയുടെ ‘ഡോക്യു ഫിക്ഷൻ ' പ്രകാശിപ്പിക്കും. ഫറോക്ക് എച്ച്എസിൽ കലോത്സവ തീം വീഡിയോ മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രകാശിപ്പിക്കും. രാവിലെ 10.30ന് മാനാഞ്ചിറയിൽ കലോത്സവ വണ്ടി എന്നപേരിൽ അലങ്കരിച്ച 30 ബസ്സുകളും നിരക്ക് കുറച്ച് ഓടുന്ന ഓട്ടോകളും അണിനിരത്തി റോഡ് ഷോയുണ്ട്. 11ന് മാനാഞ്ചിറയിൽ ലഹരി വിരുദ്ധ ബോധവൽക്കരണത്തിനായി ഫ്ലാഷ് മോബ്. പകൽ ഒന്നിന് കലോത്സവ സ്വർണക്കപ്പ് ജില്ലാ അതിർത്തിയായ രാമനാട്ടുകരയിൽ ഏറ്റുവാങ്ങും. 10 കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ചെത്തുന്ന സ്വർണക്കപ്പ് ഘോഷയാത്രയെ മുതലക്കുളം മൈതാനത്ത് മന്ത്രിമാരായ വി ശിവൻകുട്ടിയും പി എ മുഹമ്മദ് റിയാസും ചേർന്ന് വരവേൽക്കും. രണ്ടു മണിക്കൂർ കപ്പ് മാനാഞ്ചിറയിൽ പ്രദർശനത്തിനുവയ്ക്കും. മൂന്നിന് ശുചിത്വസന്ദേശയാത്ര സെന്റ് മൈക്കിൾസ് സ്കൂളിൽ നിന്ന് ആരംഭിച്ച് വിക്രം മൈതാനത്ത് അവസാനിക്കും. 3.30 ന് വിളംബര ജാഥ മുതലക്കുളത്തുനിന്ന് ആരംഭിച്ച് ബിഇഎം സ്കൂളിൽ അവസാനിക്കും. വൈകിട്ട് നാലിന് ക്രിസ്ത്യൻ കോളേജ് ക്യാമ്പസിൽ അടുക്കള തുറക്കും. 4.30ന് മീഡിയ പവിലിയൻ ഉദ്ഘാടനം ചെയ്യും. ആറിന് ജില്ലയെ കുറിച്ചുള്ള വിവരണങ്ങളടങ്ങിയ ബുക്ക്ലെറ്റ് സംഘാടകസമിതി ഓഫീസിൽ പ്രകാശിപ്പിക്കും.

സംസ്ഥാന സ്കൂൾ കലോ​ത്സവം നടക്കുന്ന കോഴിക്കോട്ട് ന​ഗരത്തിൽ ജനുവരി മൂന്ന് മുതൽ ഏഴുവരെ ഗതാഗതത്തിന് നിയന്ത്രണം. കണ്ണൂർ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ വെസ്റ്റ്ഹിൽ ചുങ്കം -കാരപ്പറമ്പ് -എരഞ്ഞിപ്പാലം -അരയിടത്തുപാലം വഴി നഗരത്തിലെത്തണം. സിറ്റി ബസുകൾക്ക് ഇളവ് അനുവദിക്കും. കണ്ണൂർ ഭാഗത്തുനിന്നും കലോത്സവ നഗരിയിലേക്ക് വരുന്നവർ ചുങ്കത്ത് ഇറങ്ങണം.കുറ്റ്യാടി, പേരാമ്പ്ര ഭാഗത്തുനിന്നും വരുന്ന ബസുകൾ പൂളാടിക്കുന്ന് ജം​ഗ്ഷനിൽ നിന്നും തിരിഞ്ഞ് വേങ്ങേരി -മലാപ്പറമ്പ് -എരഞ്ഞിപ്പാലം -അരയിടത്തുപാലം വഴി നഗരത്തിലെത്തണം. കുറ്റ്യാടി, പേരാമ്പ്ര ഭാഗത്തുനിന്ന് കലോത്സവം കാണാൻ വരുന്നവർ പൂളാടിക്കുന്ന് ഇറങ്ങി ഉള്ള്യേരി -അത്തോളി ബസിൽകയറി ചുങ്കത്ത് ഇറങ്ങി വെസ്റ്റ്ഹിൽ ഭാഗത്തേക്ക് പോകണം.

കണ്ണൂർ ഭാഗത്തുനിന്നും ന​ഗരത്തിലേക്ക് വരുന്ന വലിയ വാഹനങ്ങൾ വെങ്ങളം ജം​ഗ്ഷനിൽ നിന്നും ബൈപാസ് -വേേങ്ങരി -മലാപ്പറമ്പ് വഴി നഗരത്തിൽ പ്രവേശിക്കണം. കണ്ണൂർ ഭാഗത്തുനിന്ന് മറ്റു ജില്ലകളിലേക്ക് പോകുന്ന വാഹനങ്ങൾ നഗരത്തിൽ പ്രവേശിക്കാതെ പോകണം.

കണ്ണൂർ ഭാഗത്തുനിന്നും വലിയങ്ങാടി ഭാഗത്തേക്കും തിരിച്ചും പോകുന്ന ചരക്കുവാഹനങ്ങൾ പുതിയാപ്പ വഴി ബീച്ച് റോഡിലൂടെ പോകണം. തളി സാമൂതിരി ഗ്രൗണ്ടിന് മുൻവശം റോഡ് വൺവേ ആയിരിക്കും. തളി റോഡിൽ നിന്നും പൂന്താനം ജം​ഗ്ഷൻ ഭാഗത്തേക്ക് വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടാവില്ല.

ചാലപ്പുറം ഗണപത് ബോയ്സ് സ്കൂൾ റോഡ്: ജയലക്ഷ്മി സിൽക്സ് ജം​ഗ്ഷനിൽ നിന്നും ചാലപ്പുറം ഭാഗത്തേക്ക് വൺവേ ആയിരിക്കും. കലോത്സവത്തിന് എത്തുന്ന വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടാവും.ബോംബെ ഹോട്ടൽ ജം​ഗ്ഷനിൽ നിന്നും സെന്റ് ജോസഫ്സ് സ്കൂൾ ഭാഗത്തേക്ക് വൺവേ ആയിരിക്കും. കലോത്സവത്തിന് എത്തുന്ന വാഹനങ്ങൾക്ക് പ്രവേശനമുണ്ടാകും.

കോർട്ട് റോഡ് -ദേശാഭിമാനി ജം​ഗ്ഷൻ: കോർട്ട് റോഡ് -ദേശാഭിമാനി ജം​ഗ്ഷനിൽ നിന്നും ടാഗോർ ഹാൾ ഭാഗത്തേക്ക് വൺവേ ആയിരിക്കും. കലോത്സവത്തിന് എത്തുന്ന വാഹനങ്ങൾക്കും പ്രദേശത്തെ താമസക്കാരുടെയും വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടാവും.

കിസാൻ ഷോപ് ജം​ഗ്ഷനിൽ നിന്നും ദേശാഭിമാനി കോൺവെന്റ് റോഡിലേക്ക് വാഹന നിയന്ത്രണം ഉണ്ടാകും. പഴയ കോർപറേഷൻ ഓഫിസ് ജം​ഗ്ഷനിൽ നിന്നും ആംഗ്ലോ ഇന്ത്യൻ സ്കൂൾ ഭാഗത്തേക്ക് വാഹന നിയന്ത്രണം ഉണ്ടാകും.ബാലാജി ജം​ഗ്ഷനിൽ നിന്നും ആംഗ്ലോ ഇന്ത്യൻ സ്കൂൾ ഭാഗത്തേക്ക് വാഹന നിയന്ത്രണം ഉണ്ടാവും. കലോത്സവത്തിന് എത്തുന്ന വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടാകും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/88436/school-kalolsavam)