---
title: "അറിവിനെക്കാൾ ശക്തമായ ആയുധമില്ല: രമ്യ ഹരിദാസ്. എം. പി"
english_title: "ramya haridas"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/88392/ramya-haridas"
published_at: "2023-01-01T20:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b19bf2c2908_vac.jpg"
keywords: []
---

# അറിവിനെക്കാൾ ശക്തമായ ആയുധമില്ല: രമ്യ ഹരിദാസ്. എം. പി

> **Lead Summary:** **തളിപ്പറമ്പ്: **അറിവിനെക്കാൾ ശക്തമായ ആയുധമില്ലെന്നും ആ ആയുധം ധരിച്ച മനുഷ്യൻ ജീവിതത്തിൽ വിജയ കിരീടം ചൂടുമെന്നും രമ്യ ഹരിദാസ് എം.പി. തോട്ടിക്കൽ അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തിയ അറിവരങ്ങ് പരീക്ഷ വിജയികൾക്കുള്ള അനുമോദന ചടങ്ങ് വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. എല്ലാ കാലത്തും അറിവാണ് അധികാരം കയ്യാളുന്നതെന്നും എല്ലാം അറിയുന്നത് കൊണ്ടാണ് ഈശ്വരൻ ഈശ്വരനായിരിക്കുന്നതെന്നും രമ്യ ഹരിദാസ് പറഞ്ഞു.ചെയർമാൻ ഷാക്കിർ തോട്ടിക്കൽ അധ്യക്ഷത വഹിച്ചു.ഇസ്‌മാഈൽ മാസ്റ്റർ മംഗര അനുമോദന പ്രസംഗം നടത്തി. സജീവൻ മാസ്റ്റർ സർട്ടിഫിക്കറ്റും ലത്തീഫ് ഹാജി പാറത്തോട് ക്യാഷ് അവാർഡും അഷ്‌റഫ്‌ കൊട്ടോല ജീനിയസ് പട്ടവും സി. പത്മനാഭൻ അറിവരങ്ങ് ഫലകവും വിതരണം ചെയ്തു. ഷോണിമ ടീച്ചർ റാങ്ക് ജേതാക്കളെ പരിചയപ്പെടുത്തി.അബ്ദുസ്സലാം ഹനീഫി,അബ്ദുറസാഖ് മാസ്റ്റർ, പി. എം അഫ്സൽ സംബന്ധിച്ചു. ജനറൽ കൺവീനർ യു. എം ഉനൈസ് സ്വാഗതവും ഐ. ടി ഹബ് ലീഡർ യു. എം അഷ്ഫാഖ് നന്ദിയും പറഞ്ഞു

## Article Content

**തളിപ്പറമ്പ്: **അറിവിനെക്കാൾ ശക്തമായ ആയുധമില്ലെന്നും ആ ആയുധം ധരിച്ച മനുഷ്യൻ ജീവിതത്തിൽ വിജയ കിരീടം ചൂടുമെന്നും രമ്യ ഹരിദാസ് എം.പി. തോട്ടിക്കൽ അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തിയ അറിവരങ്ങ് പരീക്ഷ വിജയികൾക്കുള്ള അനുമോദന ചടങ്ങ് വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. എല്ലാ കാലത്തും അറിവാണ് അധികാരം കയ്യാളുന്നതെന്നും എല്ലാം അറിയുന്നത് കൊണ്ടാണ് ഈശ്വരൻ ഈശ്വരനായിരിക്കുന്നതെന്നും രമ്യ ഹരിദാസ് പറഞ്ഞു.ചെയർമാൻ ഷാക്കിർ തോട്ടിക്കൽ അധ്യക്ഷത വഹിച്ചു.ഇസ്‌മാഈൽ മാസ്റ്റർ മംഗര അനുമോദന പ്രസംഗം നടത്തി. സജീവൻ മാസ്റ്റർ സർട്ടിഫിക്കറ്റും ലത്തീഫ് ഹാജി പാറത്തോട് ക്യാഷ് അവാർഡും അഷ്‌റഫ്‌ കൊട്ടോല ജീനിയസ് പട്ടവും സി. പത്മനാഭൻ അറിവരങ്ങ് ഫലകവും വിതരണം ചെയ്തു. ഷോണിമ ടീച്ചർ റാങ്ക് ജേതാക്കളെ പരിചയപ്പെടുത്തി.അബ്ദുസ്സലാം ഹനീഫി,അബ്ദുറസാഖ് മാസ്റ്റർ, പി. എം അഫ്സൽ സംബന്ധിച്ചു. ജനറൽ കൺവീനർ യു. എം ഉനൈസ് സ്വാഗതവും ഐ. ടി ഹബ് ലീഡർ യു. എം അഷ്ഫാഖ് നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/88392/ramya-haridas)