---
title: "കൈക്കുഞ്ഞുമായി യുവതി കിണറ്റിൽ ചാടി: രണ്ടുപേരും മരിച്ചു"
english_title: "woman jumped into a well with her baby"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/88341/woman-jumped-into-a-well-with-her-baby"
published_at: "2023-01-01T13:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b139f7ab6b2_download.jpg"
keywords: []
---

# കൈക്കുഞ്ഞുമായി യുവതി കിണറ്റിൽ ചാടി: രണ്ടുപേരും മരിച്ചു

> **Lead Summary:** **കോഴിക്കോട്: **എട്ട് മാസം പ്രായമുള്ള കുഞ്ഞുമായി യുവതി കിണറ്റിൽചാടി ആത്മഹത്യ ചെയ്ത നിലയിൽ. കുന്നുമ്മൽ വട്ടോളിയിൽ 24കാരിയായ വിസ്മയയാണ് പെൺകുഞ്ഞുമായി കിണറ്റിൽ ചാടിയത്. ഇന്ന് രാവിലെയാണ് സംഭവം. നാദാപുരം അഗ്നിശമനാ സേന ഉദ്യോഗസ്ഥർ എത്തിയാണ് അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം പുറത്തെടുത്തത്. മൃതദേഹങ്ങൾ കുറ്റ്യാടി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. കുടുംബ പ്രശ്നമാണ് മരണകാരണമെന്നാണ് വിവരം

## Article Content

**കോഴിക്കോട്: **എട്ട് മാസം പ്രായമുള്ള കുഞ്ഞുമായി യുവതി കിണറ്റിൽചാടി ആത്മഹത്യ ചെയ്ത നിലയിൽ. കുന്നുമ്മൽ വട്ടോളിയിൽ 24കാരിയായ വിസ്മയയാണ് പെൺകുഞ്ഞുമായി കിണറ്റിൽ ചാടിയത്. ഇന്ന് രാവിലെയാണ് സംഭവം. നാദാപുരം അഗ്നിശമനാ സേന ഉദ്യോഗസ്ഥർ എത്തിയാണ് അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം പുറത്തെടുത്തത്. മൃതദേഹങ്ങൾ കുറ്റ്യാടി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. കുടുംബ പ്രശ്നമാണ് മരണകാരണമെന്നാണ് വിവരം

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/88341/woman-jumped-into-a-well-with-her-baby)