---
title: "വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു"
english_title: "syllinder rate "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/88336/syllinder-rate"
published_at: "2023-01-01T13:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b13736a268a_news-card.jpg"
keywords: []
---

# വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു

> **Lead Summary:** **ന്യൂഡല്‍ഹി: **വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. സിലിണ്ടര്‍ ഒന്നിന് 25 രൂപയാണ് കൂട്ടിയത്. പുതുക്കിയ വില ഇന്നു മുതല്‍ നിലവില്‍ വരുമെന്ന് കമ്പനികള്‍ അറിയിച്ചു.19 കിലോയുടെ വാണിജ്യ സിലിണ്ടറിന്റെ വില ഡല്‍ഹിയില്‍ 1768 രൂപയായാണ് വര്‍ധിച്ചത്. മുംബൈയില്‍ 1721 രൂപ, കൊല്‍ക്കത്തയില്‍ 1870 രൂപ, ചെന്നൈയില്‍ 1971 രൂപ എന്നിങ്ങനെയാണ് പുതിയ വില. വാണിജ്യ സിലിണ്ടറിന്റെ വില ഉയര്‍ന്നതോടെ, ഹോട്ടലുകളിലെയും റസ്‌റ്റോറന്റുകളിലെയും ഭക്ഷണ വിലയും വര്‍ധിച്ചേക്കും. അതേസമയം ഗാര്‍ഹിക സിലിണ്ടറുടെ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല.

## Article Content

**ന്യൂഡല്‍ഹി: **വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. സിലിണ്ടര്‍ ഒന്നിന് 25 രൂപയാണ് കൂട്ടിയത്. പുതുക്കിയ വില ഇന്നു മുതല്‍ നിലവില്‍ വരുമെന്ന് കമ്പനികള്‍ അറിയിച്ചു.19 കിലോയുടെ വാണിജ്യ സിലിണ്ടറിന്റെ വില ഡല്‍ഹിയില്‍ 1768 രൂപയായാണ് വര്‍ധിച്ചത്. മുംബൈയില്‍ 1721 രൂപ, കൊല്‍ക്കത്തയില്‍ 1870 രൂപ, ചെന്നൈയില്‍ 1971 രൂപ എന്നിങ്ങനെയാണ് പുതിയ വില. വാണിജ്യ സിലിണ്ടറിന്റെ വില ഉയര്‍ന്നതോടെ, ഹോട്ടലുകളിലെയും റസ്‌റ്റോറന്റുകളിലെയും ഭക്ഷണ വിലയും വര്‍ധിച്ചേക്കും. അതേസമയം ഗാര്‍ഹിക സിലിണ്ടറുടെ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/88336/syllinder-rate)