---
title: "ലഹരിക്കെതിരെ ഫ്ലാഷ് മോബും തെരുവു നാടകവുമായി മൂത്തേടത്ത് എൻഎസ്എസ് വളണ്ടിയർമാർ"
english_title: "flash mob and skit"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/88296/flash-mob-and-skit"
published_at: "2023-01-01T09:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b104f9b774d_vac.jpg"
keywords: []
---

# ലഹരിക്കെതിരെ ഫ്ലാഷ് മോബും തെരുവു നാടകവുമായി മൂത്തേടത്ത് എൻഎസ്എസ് വളണ്ടിയർമാർ

> **Lead Summary:** > **തളിപ്പറമ്പ: **സർക്കാറിൻ്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി മൂത്തേടത്ത് എൻ എസ് എസ് വളണ്ടിയർമാർ . വെളിച്ചം സപ്തദിന സഹവാസ ക്യാമ്പിനോടനുബന്ധിച്ചാണ് വളണ്ടിയർമാർ തെരുവു നാടകവും ഫ്ലാഷ് മോബും അവതരിപ്പിച്ചത്. ചടുലമായ ചുവടുകളിലൂടെയും ഹൃദയസ്പർശിയായ ഭാവങ്ങളിലൂടെയും ലഹരി ഉപേക്ഷിക്കാൻ വളണ്ടിയർമാർ കാണികളോടഭ്യർത്ഥിച്ചു. ജിനേഷ് കുമാർ എരമം രചന നിർവ്വഹിച്ച "ശിരസ്സുയർത്തി പറയുക ലഹരിക്കടിപ്പെടില്ലൊരു നാളും നാം " എന്ന ഗാനത്തിനാണ് വിദ്യാർത്ഥികൾ ചുവട് വെച്ചത്.ഏഴാം മൈൽ, കുറ്റിക്കോൽ വായനശാല, കൂവോട് എ.കെ.ജി സ്റ്റേഡിയം, കൂവോട് ഗ്രാമീണ വായനശാല എന്നീ കേന്ദ്രങ്ങളിലാണ് വിദ്യാർത്ഥികൾ പരിപാടികൾ അവതരിപ്പിച്ചത്. വളണ്ടിയർമാരായ തനുഷ ബാബു, കെ.അഞ്ജന, കെ.അഷിത, പി.വി.അനുശ്രീ, ദിയ അരവിന്ദ്, പി.അശ്വതി, മിഥുന ചന്ദ്രൻ ,വി.അനൂപ പ്രദീപ്, എം.സിദ്ധാർത്ഥ് , അഞ്ചിത , എം.വി.ഗൗതം കൃഷ്ണ, പി.വി.അമൽ സന്തോഷ്, കെ.അശ്വിൻ, കെ.സായന്ത്; ആദിത്യ രമേഷ്, രാജിക ഹരീഷ്, ജിദ്ദു കൃഷ്ണ, അയന അശോക്, മാളവിക പൊയിൽ, കെ.ആദിത്യൻ, പി. പ്രാർത്ഥന തുടങ്ങിയവർ തെരുവു നാടകത്തിലും ഫ്ലാഷ് മോബിലും പങ്കെടുത്തു.

## Article Content

> **തളിപ്പറമ്പ: **സർക്കാറിൻ്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി മൂത്തേടത്ത് എൻ എസ് എസ് വളണ്ടിയർമാർ . വെളിച്ചം സപ്തദിന സഹവാസ ക്യാമ്പിനോടനുബന്ധിച്ചാണ് വളണ്ടിയർമാർ തെരുവു നാടകവും ഫ്ലാഷ് മോബും അവതരിപ്പിച്ചത്. ചടുലമായ ചുവടുകളിലൂടെയും ഹൃദയസ്പർശിയായ ഭാവങ്ങളിലൂടെയും ലഹരി ഉപേക്ഷിക്കാൻ വളണ്ടിയർമാർ കാണികളോടഭ്യർത്ഥിച്ചു. ജിനേഷ് കുമാർ എരമം രചന നിർവ്വഹിച്ച "ശിരസ്സുയർത്തി പറയുക ലഹരിക്കടിപ്പെടില്ലൊരു നാളും നാം " എന്ന ഗാനത്തിനാണ് വിദ്യാർത്ഥികൾ ചുവട് വെച്ചത്.ഏഴാം മൈൽ, കുറ്റിക്കോൽ വായനശാല, കൂവോട് എ.കെ.ജി സ്റ്റേഡിയം, കൂവോട് ഗ്രാമീണ വായനശാല എന്നീ കേന്ദ്രങ്ങളിലാണ് വിദ്യാർത്ഥികൾ പരിപാടികൾ അവതരിപ്പിച്ചത്. വളണ്ടിയർമാരായ തനുഷ ബാബു, കെ.അഞ്ജന, കെ.അഷിത, പി.വി.അനുശ്രീ, ദിയ അരവിന്ദ്, പി.അശ്വതി, മിഥുന ചന്ദ്രൻ ,വി.അനൂപ പ്രദീപ്, എം.സിദ്ധാർത്ഥ് , അഞ്ചിത , എം.വി.ഗൗതം കൃഷ്ണ, പി.വി.അമൽ സന്തോഷ്, കെ.അശ്വിൻ, കെ.സായന്ത്; ആദിത്യ രമേഷ്, രാജിക ഹരീഷ്, ജിദ്ദു കൃഷ്ണ, അയന അശോക്, മാളവിക പൊയിൽ, കെ.ആദിത്യൻ, പി. പ്രാർത്ഥന തുടങ്ങിയവർ തെരുവു നാടകത്തിലും ഫ്ലാഷ് മോബിലും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/88296/flash-mob-and-skit)