---
title: "ഡിസംബറിലെ റേഷന്‍ വിതരണം ജനുവരി 5 വരെ നീട്ടി"
english_title: "raion distribution"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/88236/raion-distribution"
published_at: "2022-12-31T19:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b044952a7d5_vac.jpg"
keywords: []
---

# ഡിസംബറിലെ റേഷന്‍ വിതരണം ജനുവരി 5 വരെ നീട്ടി

> **Lead Summary:** സംസ്ഥാനത്ത് ഡിസംബര്‍ മാസത്തെ റേഷന്‍ വിതരണം ജനുവരി 5 വരെ തുടരുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു. റേഷന്‍ കടകള്‍ 7 ജില്ലകളില്‍ വീതം രാവിലെയും വൈകിട്ടുമായി പ്രവര്‍ത്തിക്കുന്ന ക്രമീകരണം ജനുവരി മുഴുവന്‍ തുടരും. ഇ പോസ് നെറ്റവർക്കിലെ തകരാര്‍ മൂലം ശനിയാഴ്ചയും പലയിടത്തും റേഷന്‍ വിതരണം മുടങ്ങിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍, ഓതന്റിക്കേഷന്‍ യൂസര്‍ ഏജന്‍സി, ഓതന്റിക്കേഷന്‍ സര്‍വീസ് ഏജന്‍സി, യുഐഡിഎഐ എന്നിങ്ങനെ നാല് സെര്‍വറുകള്‍ ഒരുമിച്ച് കാര്യക്ഷമമായി പ്രവര്‍ത്തിക്കുമ്പോഴാണ് ഇ പോസ് സംവിധാനം സുഗമമായി പ്രവര്‍ത്തിക്കുന്നത്. സംവിധാനത്തിന്റെ ഭാഗമായി റേഷന്‍ കടകളില്‍ സ്ഥാപിച്ചിരിക്കുന്ന യന്ത്രങ്ങളില്‍ വിരല്‍ അമര്‍ത്തുമ്പോള്‍ ബയോ മെട്രിക് വിവര ശേഖരണം നടത്തി കാര്‍ഡ് ഉടമയെ തിരിച്ചറിഞ്ഞാല്‍ മാത്രമേ റേഷന്‍ സാധനങ്ങള്‍ നല്‍കാനാകൂ.

## Article Content

സംസ്ഥാനത്ത് ഡിസംബര്‍ മാസത്തെ റേഷന്‍ വിതരണം ജനുവരി 5 വരെ തുടരുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു. റേഷന്‍ കടകള്‍ 7 ജില്ലകളില്‍ വീതം രാവിലെയും വൈകിട്ടുമായി പ്രവര്‍ത്തിക്കുന്ന ക്രമീകരണം ജനുവരി മുഴുവന്‍ തുടരും. ഇ പോസ് നെറ്റവർക്കിലെ തകരാര്‍ മൂലം ശനിയാഴ്ചയും പലയിടത്തും റേഷന്‍ വിതരണം മുടങ്ങിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍, ഓതന്റിക്കേഷന്‍ യൂസര്‍ ഏജന്‍സി, ഓതന്റിക്കേഷന്‍ സര്‍വീസ് ഏജന്‍സി, യുഐഡിഎഐ എന്നിങ്ങനെ നാല് സെര്‍വറുകള്‍ ഒരുമിച്ച് കാര്യക്ഷമമായി പ്രവര്‍ത്തിക്കുമ്പോഴാണ് ഇ പോസ് സംവിധാനം സുഗമമായി പ്രവര്‍ത്തിക്കുന്നത്. സംവിധാനത്തിന്റെ ഭാഗമായി റേഷന്‍ കടകളില്‍ സ്ഥാപിച്ചിരിക്കുന്ന യന്ത്രങ്ങളില്‍ വിരല്‍ അമര്‍ത്തുമ്പോള്‍ ബയോ മെട്രിക് വിവര ശേഖരണം നടത്തി കാര്‍ഡ് ഉടമയെ തിരിച്ചറിഞ്ഞാല്‍ മാത്രമേ റേഷന്‍ സാധനങ്ങള്‍ നല്‍കാനാകൂ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/88236/raion-distribution)