---
title: "ഹാപ്പിനസ് ഫെസ്റ്റിവൽ വേദിയെ ഇളക്കിമറിക്കാൻ ജനപ്രിയ നടൻ ടോവിനോ എത്തി: ആവേശക്കടലായി ധർമ്മശാല"
english_title: "tovino at dharmashala"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/88198/tovino-at-dharmashala"
published_at: "2022-12-31T15:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b00e1be201b_news-card.jpg"
keywords: []
---

# ഹാപ്പിനസ് ഫെസ്റ്റിവൽ വേദിയെ ഇളക്കിമറിക്കാൻ ജനപ്രിയ നടൻ ടോവിനോ എത്തി: ആവേശക്കടലായി ധർമ്മശാല

> **Lead Summary:** **ധർമ്മശാല : **നാടിന്റെ ജനകീയോത്സവത്തിൽ പങ്കുചേരാൻ മലയാളത്തിന്റെ പ്രിയ നടൻ ടൊവിനോ തോമസെത്തി. ഹാപ്പിനെസ് ഫെസ്റ്റിവലിന്റെ അവസാന ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെ ടൊവിനോ എത്തിയതോടെ ഹാപ്പിനെസ് ഫെസ്റ്റിവൽ വേദിയാകെ ആവേശത്തിരയിലാണ്ടു. പരിപാടിയിലെത്തിയ യൂത്ത് ഐക്കണെ എം.എൽ.എ എം.വി.ഗോവിന്ദൻ മാസ്റ്റർ സ്വാഗതം ചെയ്തു. പ്രിയ താരത്തെ കാണാനായി തടിച്ചുകൂടിയ ജനസാമാന്യത്തിന് നേരെ ടോവിനോ കയ്യുയർത്തിയപ്പോൾ ഹാപ്പിനസ് വേദിയിൽ സന്തോഷം അലതല്ലിയുയർന്നു. ഹാപ്പിനസ് ഫെസ്റ്റ് എന്ന ആശയം വിത്യസ്ത വും പ്രസക്തവും ആണെന്ന് അദ്ദേഹം പറഞ്ഞു. പരിപാടിയിൽ എത്താനായത്തിൽ സന്തോഷമുണ്ടെന്നും ടോവിനോ കൂട്ടിച്ചേർത്തു. ക്ലബ്‌ FM നടത്തിയ ലക്കി സ്റ്റിക്ക് മത്സരവിജയികളെ ടോവിനോയും എം.വി.ഗോവിന്ദൻ മാസ്റ്ററും ചേർന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. സദസ്സിനൊപ്പം സെൽഫിയെടുത്തതിന് ശേഷമാണ് താരം മടങ്ങിയത്.

## Article Content

**ധർമ്മശാല : **നാടിന്റെ ജനകീയോത്സവത്തിൽ പങ്കുചേരാൻ മലയാളത്തിന്റെ പ്രിയ നടൻ ടൊവിനോ തോമസെത്തി. ഹാപ്പിനെസ് ഫെസ്റ്റിവലിന്റെ അവസാന ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെ ടൊവിനോ എത്തിയതോടെ ഹാപ്പിനെസ് ഫെസ്റ്റിവൽ വേദിയാകെ ആവേശത്തിരയിലാണ്ടു. പരിപാടിയിലെത്തിയ യൂത്ത് ഐക്കണെ എം.എൽ.എ എം.വി.ഗോവിന്ദൻ മാസ്റ്റർ സ്വാഗതം ചെയ്തു. പ്രിയ താരത്തെ കാണാനായി തടിച്ചുകൂടിയ ജനസാമാന്യത്തിന് നേരെ ടോവിനോ കയ്യുയർത്തിയപ്പോൾ ഹാപ്പിനസ് വേദിയിൽ സന്തോഷം അലതല്ലിയുയർന്നു. ഹാപ്പിനസ് ഫെസ്റ്റ് എന്ന ആശയം വിത്യസ്ത വും പ്രസക്തവും ആണെന്ന് അദ്ദേഹം പറഞ്ഞു. പരിപാടിയിൽ എത്താനായത്തിൽ സന്തോഷമുണ്ടെന്നും ടോവിനോ കൂട്ടിച്ചേർത്തു. ക്ലബ്‌ FM നടത്തിയ ലക്കി സ്റ്റിക്ക് മത്സരവിജയികളെ ടോവിനോയും എം.വി.ഗോവിന്ദൻ മാസ്റ്ററും ചേർന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. സദസ്സിനൊപ്പം സെൽഫിയെടുത്തതിന് ശേഷമാണ് താരം മടങ്ങിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/88198/tovino-at-dharmashala)