---
title: "'ഓർമ്മച്ചെപ്പ് 82': നടുവിൽ ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി"
english_title: "oormmachepp 82"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/88178/oormmachepp-82"
published_at: "2022-12-31T13:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63aff2aa6df79_vac.jpg"
keywords: []
---

# 'ഓർമ്മച്ചെപ്പ് 82': നടുവിൽ ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി

> **Lead Summary:** നടുവിൽ ഹൈസ്കൂൾ 1981-82 ബാച്ച് SSLC വിദ്യാർത്ഥിക ളും അധ്യാപകരും നടുവിൽ ഹയർ സെക്കൻഡറി സ്ക്കൂളിൽ ഓർമ്മച്ചെപ്പ് 82 എന്ന പേരിൽ ഒത്തുചേർന്നു. SSLC വിദ്യാഭ്യാസത്തിനു ശേഷം വേർപിരിഞ്ഞ 150 ലധികം വിദ്യാർത്ഥികളും 30 ലേറെ അധ്യാപകരുമാണ് 42 വർഷങ്ങൾക്കുശേഷം ആദ്യമായി കൂടിച്ചേർന്നത്. അധ്യാപകരെ പൊന്നാടയണിച്ച് മെമന്റോ നൽകി ആദരിച്ചു. വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. പി.പി ദാമോദരൻ നമ്പ്യാർ സംഗമം ഉദ്ഘാടനം ചെയ്തു. ഇ അനന്തൻ നമ്പ്യാർ മുഖ്യപ്രഭാഷണം നടത്തി. കെ.ജി ശശീന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. സി.എൽ ആന്റോ സ്വാഗ ഗതവും എ.എൻ അജയകുമാർ നന്ദിയും പറഞ്ഞു. കെ കെ ലതീഷ് ,ജയിംസ് ആന്റണി, കെ.മുഹമ്മദ് കുഞ്ഞി, ടി.വി രാമദാസൻ , കെ മൊയ്തീൻ എന്നിവർ പ്രസംഗിച്ചു. സെലിനാമ്മ കെ.ജെ അനുസ്മരണ പ്രഭാഷണo നടത്തി.

## Article Content

നടുവിൽ ഹൈസ്കൂൾ 1981-82 ബാച്ച് SSLC വിദ്യാർത്ഥിക ളും അധ്യാപകരും നടുവിൽ ഹയർ സെക്കൻഡറി സ്ക്കൂളിൽ ഓർമ്മച്ചെപ്പ് 82 എന്ന പേരിൽ ഒത്തുചേർന്നു. SSLC വിദ്യാഭ്യാസത്തിനു ശേഷം വേർപിരിഞ്ഞ 150 ലധികം വിദ്യാർത്ഥികളും 30 ലേറെ അധ്യാപകരുമാണ് 42 വർഷങ്ങൾക്കുശേഷം ആദ്യമായി കൂടിച്ചേർന്നത്. അധ്യാപകരെ പൊന്നാടയണിച്ച് മെമന്റോ നൽകി ആദരിച്ചു. വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. പി.പി ദാമോദരൻ നമ്പ്യാർ സംഗമം ഉദ്ഘാടനം ചെയ്തു. ഇ അനന്തൻ നമ്പ്യാർ മുഖ്യപ്രഭാഷണം നടത്തി. കെ.ജി ശശീന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. സി.എൽ ആന്റോ സ്വാഗ ഗതവും എ.എൻ അജയകുമാർ നന്ദിയും പറഞ്ഞു. കെ കെ ലതീഷ് ,ജയിംസ് ആന്റണി, കെ.മുഹമ്മദ് കുഞ്ഞി, ടി.വി രാമദാസൻ , കെ മൊയ്തീൻ എന്നിവർ പ്രസംഗിച്ചു. സെലിനാമ്മ കെ.ജെ അനുസ്മരണ പ്രഭാഷണo നടത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/88178/oormmachepp-82)