---
title: "മുസ്ലിം ലീഗ് നേതാവിനെതിരെ അപവാദപ്രചരണം : അഡ്വ. ടി പി ഹരീന്ദ്രനും കണ്ണൂരിലെ പ്രമുഖ ചാനലിനുമെതിരെ കേസ്"
english_title: "case against t p hareendran"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/88174/case-against-t-p-hareendran"
published_at: "2022-12-31T13:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63afed2e7c6b6_news-card-Recovered.jpg"
keywords: []
---

# മുസ്ലിം ലീഗ് നേതാവിനെതിരെ അപവാദപ്രചരണം : അഡ്വ. ടി പി ഹരീന്ദ്രനും കണ്ണൂരിലെ പ്രമുഖ ചാനലിനുമെതിരെ കേസ്

> **Lead Summary:** മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടരിയെ തെറി വിളിച്ച് അധിക്ഷേപിക്കുകയും അപവാദം പ്രചരിപ്പിക്കുകയും ചെയ്തതിനെ തുടർന്ന് സമൂഹത്തിൽ പ്രകോപനം സൃഷ്ടിക്കാൻ ശ്രമിച്ചതിന്റെ പേരിൽ കണ്ണൂരിലെ പ്രമുഖ അഭിഭാഷകനായ ടി.പി. ഹരീന്ദ്രനെതിരെയും ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്യുകയും പ്രക്ഷേപണം നടത്തുകയും ചെയ്തതിന്റെ പേരിൽ കണ്ണൂരിലെ പ്രമുഖ ചാനൽ മേധാവിക്കും റിപ്പോർട്ടർക്കും എതിരെ ഐ.പി.സി. 153 വകുപ്പ് പ്രകാരം പോലീസ് കേസ് റജിസ്റ്റർ ചെയ്തു. മുസ്ലിം ലീഗ് ജില്ലാ കമ്മറ്റി നിർദ്ദേശപ്രകാരം സെക്രട്ടരിയും ലോയേർസ് ഫോറം സംസ്ഥാന വൈസ് പ്രസിഡണ്ടുമായ അഡ്വ കെ.എ.ലത്തീഫ് നൽകിയ പരാതിയിലാണ് തലശ്ശേരി പോലീസ് കേസ് റജിസ്റ്റർ ചെയ്തത്. സംസ്ഥാനത്താകെ 16 പോലീസ് സ്റ്റേഷനുകളിൽ മുസ്ലിം ലീഗ് പ്രവർത്തകരും ലോയേർസ് ഫോറം ഭാരവാഹികളും ഇത് പോലെ പരാതി നൽകിയിട്ടുണ്ട്.

## Article Content

മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടരിയെ തെറി വിളിച്ച് അധിക്ഷേപിക്കുകയും അപവാദം പ്രചരിപ്പിക്കുകയും ചെയ്തതിനെ തുടർന്ന് സമൂഹത്തിൽ പ്രകോപനം സൃഷ്ടിക്കാൻ ശ്രമിച്ചതിന്റെ പേരിൽ കണ്ണൂരിലെ പ്രമുഖ അഭിഭാഷകനായ ടി.പി. ഹരീന്ദ്രനെതിരെയും ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്യുകയും പ്രക്ഷേപണം നടത്തുകയും ചെയ്തതിന്റെ പേരിൽ കണ്ണൂരിലെ പ്രമുഖ ചാനൽ മേധാവിക്കും റിപ്പോർട്ടർക്കും എതിരെ ഐ.പി.സി. 153 വകുപ്പ് പ്രകാരം പോലീസ് കേസ് റജിസ്റ്റർ ചെയ്തു. മുസ്ലിം ലീഗ് ജില്ലാ കമ്മറ്റി നിർദ്ദേശപ്രകാരം സെക്രട്ടരിയും ലോയേർസ് ഫോറം സംസ്ഥാന വൈസ് പ്രസിഡണ്ടുമായ അഡ്വ കെ.എ.ലത്തീഫ് നൽകിയ പരാതിയിലാണ് തലശ്ശേരി പോലീസ് കേസ് റജിസ്റ്റർ ചെയ്തത്. സംസ്ഥാനത്താകെ 16 പോലീസ് സ്റ്റേഷനുകളിൽ മുസ്ലിം ലീഗ് പ്രവർത്തകരും ലോയേർസ് ഫോറം ഭാരവാഹികളും ഇത് പോലെ പരാതി നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/88174/case-against-t-p-hareendran)