---
title: "സജി ചെറിയാൻ മന്ത്രിയാകുന്നത് സ്ഥിരീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ"
english_title: "saji cheriyan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/88162/saji-cheriyan"
published_at: "2022-12-31T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63afd8b8d3f9e_vac.jpg"
keywords: []
---

# സജി ചെറിയാൻ മന്ത്രിയാകുന്നത് സ്ഥിരീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ

> **Lead Summary:** **തിരുവനന്തപുരം: **വിവാദമായ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പേരിൽ മന്ത്രിസ്ഥാനം രാജിവെച്ച സജി ചെറിയാൻ എം.എൽ.എ വീണ്ടും മന്ത്രിയാകുന്നു. സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റിന്റേതാണ് തീരുമാനം. മല്ലപ്പള്ളിയിൽ നടത്തിയ പ്രസംഗത്തെ തുടർന്നാണ് സംസ്കാരിക വകുപ്പ് മന്ത്രിയായിരുന്ന സജി ചെറിയാൻ കഴിഞ്ഞ ജൂലൈയിൽ മന്ത്രിസ്ഥാനം രാജിവെച്ചത്. നിയമസഭാ സമ്മേളനത്തിന് മുൻപ് വീണ്ടും സത്യപ്രതിജ്ഞ നടത്തു​മെന്ന് അറിയുന്നു. ഗവർണറുടെ സൗകര്യം നോക്കി സത്യപ്രതിജ്ഞാ തീയതി നിശ്ചയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ സി.പി.എം ചുമതലപ്പെടുത്തി. സ​ജി ചെ​റി​യാ​ൻ രാ​ജി സ​മ​ർ​പ്പി​ച്ച​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​കു​പ്പു​ക​ൾ മൂ​ന്ന്​ മ​ന്ത്രി​മാ​ർ​ക്കാ​യി വീ​തം​വെ​ച്ച്​ ന​ൽ​കു​ക​യാ​യി​രു​ന്നു. ഫി​ഷ​റീ​സ്, ഹാ​ർ​ബ​ർ എ​ൻ​ജി​നീ​യ​റി​ങ്, ഫി​ഷ​റീ​സ് സ​ർ​വ​ക​ലാ​ശാ​ല എ​ന്നി​വ മ​ന്ത്രി വി. ​അ​ബ്​​ദു​ഹി​മാ​നും സാം​സ്കാ​രി​കം, ച​ല​ച്ചി​ത്ര വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ, ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി, കേ​ര​ള സ്റ്റേ​റ്റ് ക​ൾ​ച​റ​ൽ ആ​ക്ടി​വി​സ്റ്റ് വെ​ൽ​ഫെ​യ​ർ ഫ​ണ്ട് ബോ​ർ​ഡ് എ​ന്നി​വ മ​ന്ത്രി വി.​എ​ൻ. വാ​സ​വ​നും യു​വ​ജ​ന​കാ​ര്യ വ​കു​പ്പ് പി.​എ. മു​ഹ​മ്മ​ദ്​ റി​യാ​സി​നു​മാ​ണ്​ ന​ൽ​കി​യ​ത്. സ​ജി ചെ​റി​യാ​ന്‍റെ ​േപ​ഴ്​​സ​ന​ൽ സ്റ്റാ​ഫി​ലു​ണ്ടാ​യി​രു​ന്ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​ല്ലാ​ത്ത​വ​രെ ഈ ​മ​ന്ത്രി​മാ​രു​ടെ ഓ​ഫി​സു​ക​ളി​ലേ​ക്ക്​ മാ​റ്റു​ക​യും ചെ​യ്തി​രു​ന്നു. ​ മ​ന്ത്രി​സ​ഭ പു​നഃ​സം​ഘ​ട​ന​യു​ടെ ഘ​ട്ട​ത്തി​ലും സ​ജി ചെ​റി​യാ​ന്​ പ​ക​രം മ​ന്ത്രി​യെ നി​യോ​ഗി​ച്ചി​രു​ന്നി​ല്ല. പാ​ർ​ട്ടി സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക്​ പോ​യ എം.​വി. ഗോ​വി​ന്ദ​ന്​ പ​ക​രം സ്പീ​ക്ക​ർ എം.​ബി. രാ​ജേ​ഷ്​ മ​ന്ത്രി​സ​ഭ​യി​ലേ​ക്കെ​ത്തു​ക മാ​ത്ര​മാ​ണ്​ ചെ​യ്ത​ത്. ഇ​തൊ​ക്കെ സ​ജി ചെ​റി​യാ​ൻ മ​ന്ത്രി​സ​ഭ​യി​ലേ​ക്ക്​ മ​​ട​ങ്ങി​യെ​ത്തു​മെ​ന്ന വ്യ​ക്ത​മാ​യ സൂ​ച​ന​ക​ളാ​യി​രു​ന്നു.

## Article Content

**തിരുവനന്തപുരം: **വിവാദമായ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പേരിൽ മന്ത്രിസ്ഥാനം രാജിവെച്ച സജി ചെറിയാൻ എം.എൽ.എ വീണ്ടും മന്ത്രിയാകുന്നു. സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റിന്റേതാണ് തീരുമാനം. മല്ലപ്പള്ളിയിൽ നടത്തിയ പ്രസംഗത്തെ തുടർന്നാണ് സംസ്കാരിക വകുപ്പ് മന്ത്രിയായിരുന്ന സജി ചെറിയാൻ കഴിഞ്ഞ ജൂലൈയിൽ മന്ത്രിസ്ഥാനം രാജിവെച്ചത്. നിയമസഭാ സമ്മേളനത്തിന് മുൻപ് വീണ്ടും സത്യപ്രതിജ്ഞ നടത്തു​മെന്ന് അറിയുന്നു. ഗവർണറുടെ സൗകര്യം നോക്കി സത്യപ്രതിജ്ഞാ തീയതി നിശ്ചയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ സി.പി.എം ചുമതലപ്പെടുത്തി. സ​ജി ചെ​റി​യാ​ൻ രാ​ജി സ​മ​ർ​പ്പി​ച്ച​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​കു​പ്പു​ക​ൾ മൂ​ന്ന്​ മ​ന്ത്രി​മാ​ർ​ക്കാ​യി വീ​തം​വെ​ച്ച്​ ന​ൽ​കു​ക​യാ​യി​രു​ന്നു. ഫി​ഷ​റീ​സ്, ഹാ​ർ​ബ​ർ എ​ൻ​ജി​നീ​യ​റി​ങ്, ഫി​ഷ​റീ​സ് സ​ർ​വ​ക​ലാ​ശാ​ല എ​ന്നി​വ മ​ന്ത്രി വി. ​അ​ബ്​​ദു​ഹി​മാ​നും സാം​സ്കാ​രി​കം, ച​ല​ച്ചി​ത്ര വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ, ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി, കേ​ര​ള സ്റ്റേ​റ്റ് ക​ൾ​ച​റ​ൽ ആ​ക്ടി​വി​സ്റ്റ് വെ​ൽ​ഫെ​യ​ർ ഫ​ണ്ട് ബോ​ർ​ഡ് എ​ന്നി​വ മ​ന്ത്രി വി.​എ​ൻ. വാ​സ​വ​നും യു​വ​ജ​ന​കാ​ര്യ വ​കു​പ്പ് പി.​എ. മു​ഹ​മ്മ​ദ്​ റി​യാ​സി​നു​മാ​ണ്​ ന​ൽ​കി​യ​ത്. സ​ജി ചെ​റി​യാ​ന്‍റെ ​േപ​ഴ്​​സ​ന​ൽ സ്റ്റാ​ഫി​ലു​ണ്ടാ​യി​രു​ന്ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​ല്ലാ​ത്ത​വ​രെ ഈ ​മ​ന്ത്രി​മാ​രു​ടെ ഓ​ഫി​സു​ക​ളി​ലേ​ക്ക്​ മാ​റ്റു​ക​യും ചെ​യ്തി​രു​ന്നു. ​ മ​ന്ത്രി​സ​ഭ പു​നഃ​സം​ഘ​ട​ന​യു​ടെ ഘ​ട്ട​ത്തി​ലും സ​ജി ചെ​റി​യാ​ന്​ പ​ക​രം മ​ന്ത്രി​യെ നി​യോ​ഗി​ച്ചി​രു​ന്നി​ല്ല. പാ​ർ​ട്ടി സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക്​ പോ​യ എം.​വി. ഗോ​വി​ന്ദ​ന്​ പ​ക​രം സ്പീ​ക്ക​ർ എം.​ബി. രാ​ജേ​ഷ്​ മ​ന്ത്രി​സ​ഭ​യി​ലേ​ക്കെ​ത്തു​ക മാ​ത്ര​മാ​ണ്​ ചെ​യ്ത​ത്. ഇ​തൊ​ക്കെ സ​ജി ചെ​റി​യാ​ൻ മ​ന്ത്രി​സ​ഭ​യി​ലേ​ക്ക്​ മ​​ട​ങ്ങി​യെ​ത്തു​മെ​ന്ന വ്യ​ക്ത​മാ​യ സൂ​ച​ന​ക​ളാ​യി​രു​ന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/88162/saji-cheriyan)