---
title: "പയർ മണി തൊണ്ടയിൽ കുടുങ്ങി രണ്ടു വയസ്സുകാരി മരിച്ചു"
english_title: "2 years old girl"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/88157/2-years-old-girl"
published_at: "2022-12-31T11:57:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63afd6c5519f8_baby.jpg"
keywords: []
---

# പയർ മണി തൊണ്ടയിൽ കുടുങ്ങി രണ്ടു വയസ്സുകാരി മരിച്ചു

> **Lead Summary:** **അടിമാലി: **പയർമണി തൊണ്ടയിൽ കുരുങ്ങി ബാലിക മരിച്ചു. തോക്കുപാറ പുത്തൻപുരക്കൽ രഞ്ജിത് -ഗീതു ദമ്പതികളുടെ മകൾ റിതികയാണ് (രണ്ട്) മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. ടിന്നിൽ മുളപ്പിക്കാൻ സൂക്ഷിച്ചിരുന്ന പയർ മണികൾ വാരിവായിലിടുകയായിരുന്നു. കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ച ഉടൻ തന്നെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

## Article Content

**അടിമാലി: **പയർമണി തൊണ്ടയിൽ കുരുങ്ങി ബാലിക മരിച്ചു. തോക്കുപാറ പുത്തൻപുരക്കൽ രഞ്ജിത് -ഗീതു ദമ്പതികളുടെ മകൾ റിതികയാണ് (രണ്ട്) മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. ടിന്നിൽ മുളപ്പിക്കാൻ സൂക്ഷിച്ചിരുന്ന പയർ മണികൾ വാരിവായിലിടുകയായിരുന്നു. കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ച ഉടൻ തന്നെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/88157/2-years-old-girl)