---
title: "തളിപ്പറമ്പിൽ വഖഫ് ബോർഡിന്റെ നഷ്ടപ്പെട്ട ഭൂമി രേഖാമൂലം തിരിച്ചു പിടിക്കാനുള്ള ശ്രമം തുടങ്ങി: സർക്കാർ ഇടപെടണമെന്ന് ആവശ്യം"
english_title: "vakhaf board"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/88127/vakhaf-board"
published_at: "2022-12-31T10:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63afc33252b5b_news-card.jpg"
keywords: []
---

# തളിപ്പറമ്പിൽ വഖഫ് ബോർഡിന്റെ നഷ്ടപ്പെട്ട ഭൂമി രേഖാമൂലം തിരിച്ചു പിടിക്കാനുള്ള ശ്രമം തുടങ്ങി: സർക്കാർ ഇടപെടണമെന്ന് ആവശ്യം

> **Lead Summary:** തളിപ്പറമ്പിലെ വഖഫ് വക ഭൂമി പ്രശ്നത്തിൽ സർക്കാർ ഇടപെട്ട് അദാലത്ത് നടത്തി പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യം. 2021 മെയ്‌ 30നാണ് തളിപ്പറമ്പ് മഹല്ല് വഖഫ് സ്വത്ത്‌ സംരക്ഷണ സമിതി പ്രവർത്തനം ആരംഭിച്ചത്. കഴിഞ്ഞ ഒന്നര വർഷകാലത്തെ നിരന്തരമായ പ്രവർത്തനത്തിന്റെ ഭാഗമായി അതിന്റെ ഫലം കണ്ട് തുടങ്ങിയിട്ടുണ്ട്. വഖഫ് ബോർഡിലും കോടതികളിലും സംസ്ഥാന ഗവണ്മെന്റ് തലത്തിലും വലിയ രീതിയിൽ ഉള്ള പ്രവർത്തനം നടത്തുകയുണ്ടായി. നൂറു കണക്കിന് ഏക്കർ ഭൂമിയാണ് അന്യാധീനപ്പെട്ടത് എന്ന ഞങ്ങളുടെ ആരോപണങ്ങൾ ശരിവെക്കും വിധമാണ് ബോർഡിന്റെ ഇപ്പോഴത്തെ കണ്ടെത്തൽ. തളിപ്പറമ്പ്, കുറുമാതൂർ, പന്നിയൂർ, കുറ്റെരി, അരിയിൽ, പട്ടുവം തുടങ്ങിയ വില്ലേജുകളിൽ തളിപ്പറമ്പ ജുമാഅത് പള്ളിക്ക് സ്വത്തുക്കൾ ഉണ്ടായിരുന്നു. നഷ്ടപ്പെട്ട ഭൂമിയുടെ 40% ത്തോളം രേഖാമൂലം കണ്ടെത്തി അവ തിരിച്ചു പിടിക്കാനുള്ള പ്രാരംഭ പ്രവർത്തനം ഇപ്പോൾ വഖഫ് ബോർഡ് ആരംഭിച്ചിരിക്കുന്നു. അതായത് തൊള്ളായിരത്തോളം വ്യക്തികളുടെ പേരിലാണ് നിലവിൽ കണ്ടെത്തിയ രേഖകൾ ഉള്ളത്. അവർക്കൊക്കെ നോട്ടീസ് അയക്കുവാൻ തീരുമാനമായി കഴിഞ്ഞു. ചെറിയ അളവിലുള്ള ഭൂമി കിടപ്പാടമായുള്ള ആളുകളെ സംബന്ധിച്ച് ഇതിൽ ഗവൺമെന്റുമായി ബന്ധപ്പെട്ട് ഏത് രീതിയിൽ ഉള്ള സംരക്ഷണം നൽകുവാൻ സാധിക്കും എന്നത് സംരക്ഷണ സമിതി പരിശോധിച്ചു വരികയാണ്. കിടപ്പാടം നഷ്ടപ്പെടുന്നവർക്കായി ഗവണ്മെന്റിന്റെ ഭാഗത്തു നിന്നും മാനുഷിക പരിഗണന വെച്ച് ഒരു അദാലത് തളിപ്പറമ്പിൽ തന്നെ നടത്തുവാനും അതുവഴി ഗവണ്മെന്റും വഖഫ് ബോർഡും തീരുമാനിക്കുന്ന ഒരു നിശ്ചിത തുക ഫൈൻ ഈടാക്കി അവരെ സംരക്ഷിക്കുവാനും വേണ്ടി ആവശ്യമായ ഇടപെടൽ വഖഫ് സംരക്ഷണ സമിതിയുടെ ഭാഗത്തു നിന്നും ഉണ്ടാവും. അതിനായ് തളിപ്പറമ്പ് എം എൽ എയുടെയും വഖഫ് മന്ത്രിയുടെയും വഖഫ് സി ഇ ഒ യുടെയും സഹായം തേടുവാനുള്ള ഒരുക്കത്തിലാണ് തളിപ്പറമ്പ മഹല്ല് വഖഫ് സ്വത്ത് സംരക്ഷണ സമിതി. സീതി സാഹിബ് സ്കൂളിലെ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച് വഖഫ് ഓഡിറ്റർ ഇ കെ കരുണാകരന്റെ റിപ്പോർട്ട് അനുസരിച്ച് 28ഓളം ക്രമക്കേടുകൾ കണ്ടെത്തകയും അതിനൊന്നും കൃത്യമായ മറുപടി നൽകിയിട്ടില്ലെന്നും സമിതി ചൂണ്ടിക്കാട്ടി. കൂടാതെ പള്ളിവക കെട്ടിടങ്ങളുടെ വാടക കുടിശിക പിരിച്ചെടുക്കൽ നടപടിയും ആരംഭിച്ചു കഴിഞ്ഞു. കോടതിയിലും ഗവണ്മെന്റിന്റെ വിവിധ വകുപ്പുകളിലും വഖഫ് ബോർഡിലും യഥാർത്ഥത്തിലുള്ള നടപടികളിലേക്ക് പോയികൊണ്ടിരിക്കുകയാണ്. വഖഫ് ഭൂമിയിൽ 1978ൽ 19.05 ഏക്കർ സ്ഥലവും പിന്നീട് 2002 34 സെന്റ് സ്ഥലവും വിൽക്കാനുള്ള അനുമതി വച്ച് ഒട്ടേറെ ഏക്കർ സ്ഥലം കൈമാറപ്പെട്ടിട്ടുണ്ട് എന്നാണ് വഖഫ് ബോർഡ്‌ നിയോഗിച്ച എക്സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. ഇത്തരത്തിൽ പരിശോധിച്ച 58 ആധാരങ്ങളിൽ 18 ആധാരങ്ങൾ ബോർഡ് അനുവാദം നൽകിയ സർവ്വേ നമ്പറുകളിൽ അല്ല രജിസ്റ്റർ ചെയ്തതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ പട്ടികയും ഉദ്യോഗസ്ഥർ ബോർഡിന് സമർപ്പിച്ചിട്ടുണ്ട്.

## Article Content

തളിപ്പറമ്പിലെ വഖഫ് വക ഭൂമി പ്രശ്നത്തിൽ സർക്കാർ ഇടപെട്ട് അദാലത്ത് നടത്തി പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യം. 2021 മെയ്‌ 30നാണ് തളിപ്പറമ്പ് മഹല്ല് വഖഫ് സ്വത്ത്‌ സംരക്ഷണ സമിതി പ്രവർത്തനം ആരംഭിച്ചത്. കഴിഞ്ഞ ഒന്നര വർഷകാലത്തെ നിരന്തരമായ പ്രവർത്തനത്തിന്റെ ഭാഗമായി അതിന്റെ ഫലം കണ്ട് തുടങ്ങിയിട്ടുണ്ട്. വഖഫ് ബോർഡിലും കോടതികളിലും സംസ്ഥാന ഗവണ്മെന്റ് തലത്തിലും വലിയ രീതിയിൽ ഉള്ള പ്രവർത്തനം നടത്തുകയുണ്ടായി. നൂറു കണക്കിന് ഏക്കർ ഭൂമിയാണ് അന്യാധീനപ്പെട്ടത് എന്ന ഞങ്ങളുടെ ആരോപണങ്ങൾ ശരിവെക്കും വിധമാണ് ബോർഡിന്റെ ഇപ്പോഴത്തെ കണ്ടെത്തൽ. തളിപ്പറമ്പ്, കുറുമാതൂർ, പന്നിയൂർ, കുറ്റെരി, അരിയിൽ, പട്ടുവം തുടങ്ങിയ വില്ലേജുകളിൽ തളിപ്പറമ്പ ജുമാഅത് പള്ളിക്ക് സ്വത്തുക്കൾ ഉണ്ടായിരുന്നു. നഷ്ടപ്പെട്ട ഭൂമിയുടെ 40% ത്തോളം രേഖാമൂലം കണ്ടെത്തി അവ തിരിച്ചു പിടിക്കാനുള്ള പ്രാരംഭ പ്രവർത്തനം ഇപ്പോൾ വഖഫ് ബോർഡ് ആരംഭിച്ചിരിക്കുന്നു. അതായത് തൊള്ളായിരത്തോളം വ്യക്തികളുടെ പേരിലാണ് നിലവിൽ കണ്ടെത്തിയ രേഖകൾ ഉള്ളത്. അവർക്കൊക്കെ നോട്ടീസ് അയക്കുവാൻ തീരുമാനമായി കഴിഞ്ഞു. ചെറിയ അളവിലുള്ള ഭൂമി കിടപ്പാടമായുള്ള ആളുകളെ സംബന്ധിച്ച് ഇതിൽ ഗവൺമെന്റുമായി ബന്ധപ്പെട്ട് ഏത് രീതിയിൽ ഉള്ള സംരക്ഷണം നൽകുവാൻ സാധിക്കും എന്നത് സംരക്ഷണ സമിതി പരിശോധിച്ചു വരികയാണ്. കിടപ്പാടം നഷ്ടപ്പെടുന്നവർക്കായി ഗവണ്മെന്റിന്റെ ഭാഗത്തു നിന്നും മാനുഷിക പരിഗണന വെച്ച് ഒരു അദാലത് തളിപ്പറമ്പിൽ തന്നെ നടത്തുവാനും അതുവഴി ഗവണ്മെന്റും വഖഫ് ബോർഡും തീരുമാനിക്കുന്ന ഒരു നിശ്ചിത തുക ഫൈൻ ഈടാക്കി അവരെ സംരക്ഷിക്കുവാനും വേണ്ടി ആവശ്യമായ ഇടപെടൽ വഖഫ് സംരക്ഷണ സമിതിയുടെ ഭാഗത്തു നിന്നും ഉണ്ടാവും. അതിനായ് തളിപ്പറമ്പ് എം എൽ എയുടെയും വഖഫ് മന്ത്രിയുടെയും വഖഫ് സി ഇ ഒ യുടെയും സഹായം തേടുവാനുള്ള ഒരുക്കത്തിലാണ് തളിപ്പറമ്പ മഹല്ല് വഖഫ് സ്വത്ത് സംരക്ഷണ സമിതി. സീതി സാഹിബ് സ്കൂളിലെ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച് വഖഫ് ഓഡിറ്റർ ഇ കെ കരുണാകരന്റെ റിപ്പോർട്ട് അനുസരിച്ച് 28ഓളം ക്രമക്കേടുകൾ കണ്ടെത്തകയും അതിനൊന്നും കൃത്യമായ മറുപടി നൽകിയിട്ടില്ലെന്നും സമിതി ചൂണ്ടിക്കാട്ടി. കൂടാതെ പള്ളിവക കെട്ടിടങ്ങളുടെ വാടക കുടിശിക പിരിച്ചെടുക്കൽ നടപടിയും ആരംഭിച്ചു കഴിഞ്ഞു. കോടതിയിലും ഗവണ്മെന്റിന്റെ വിവിധ വകുപ്പുകളിലും വഖഫ് ബോർഡിലും യഥാർത്ഥത്തിലുള്ള നടപടികളിലേക്ക് പോയികൊണ്ടിരിക്കുകയാണ്. വഖഫ് ഭൂമിയിൽ 1978ൽ 19.05 ഏക്കർ സ്ഥലവും പിന്നീട് 2002 34 സെന്റ് സ്ഥലവും വിൽക്കാനുള്ള അനുമതി വച്ച് ഒട്ടേറെ ഏക്കർ സ്ഥലം കൈമാറപ്പെട്ടിട്ടുണ്ട് എന്നാണ് വഖഫ് ബോർഡ്‌ നിയോഗിച്ച എക്സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. ഇത്തരത്തിൽ പരിശോധിച്ച 58 ആധാരങ്ങളിൽ 18 ആധാരങ്ങൾ ബോർഡ് അനുവാദം നൽകിയ സർവ്വേ നമ്പറുകളിൽ അല്ല രജിസ്റ്റർ ചെയ്തതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ പട്ടികയും ഉദ്യോഗസ്ഥർ ബോർഡിന് സമർപ്പിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/88127/vakhaf-board)