---
title: "തളിപ്പറമ്പിന്റെ ജനകീയോത്സവത്തിന് ഇന്ന് സമാപനം: സമാപന ദിവസം അരങ്ങുണർത്താൻ  ടോവിനോയുമെത്തും"
english_title: "last day of happiness festival "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/88122/last-day-of-happiness-festival"
published_at: "2022-12-31T09:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63afbb74362df_news-card.jpg"
keywords: []
---

# തളിപ്പറമ്പിന്റെ ജനകീയോത്സവത്തിന് ഇന്ന് സമാപനം: സമാപന ദിവസം അരങ്ങുണർത്താൻ  ടോവിനോയുമെത്തും

> **Lead Summary:** **തളിപ്പറമ്പ : **തളിപ്പറമ്പ മണ്ഡലത്തിലെ ജനകീയോത്സവം ഹാപ്പിനസ് ഫെസ്റ്റിവലിന്റെ അവസാന ദിനം കൊഴുപ്പിക്കാൻ ടോവിനോ തോമസ് എത്തും. അവസാന ദിനമായ ഇന്ന് (ഡിസംബർ 31) ഉച്ചക്ക് 1 മണിയോടെ എത്തുന്ന മലയാളത്തിന്റെ പ്രിയ നടൻ ഫെസ്റ്റിനെ അഭിസംബോധന ചെയ്യും. ഡിസംബർ 23 മുതൽ ആരംഭിച്ച ഫെസ്റ്റിൽ മന്ത്രിമാരും സിനിമ താരങ്ങളും ഉൾപ്പെടെ നിരവധി പ്രമുഖരാണ് പങ്കെടുത്തത്. ലക്ഷകണക്കിന് ആളുകളാണ് ഫെസ്റ്റിലേക്ക് ഒഴുകിയെത്തിയത്ത്. ജനപ്രിയ നായകൻ ടോവിനോ കൂടി എത്തുന്നതോടെ ഫെസ്റ്റിന്റെ മാറ്റ് കൂടും. ഇന്ന് പുതുവത്സരആഘോഷത്തോടെ ഫെസ്റ്റ് സമാപിക്കും.മികച്ച സംഘാടനവും വ്യത്യസ്തമായ പരിപാടികളും കൊണ്ട് ജന മനസ്സുകളിൽ ഇടംപിടിച്ച ഹാപ്പിനെസ് ഫെസ്റ്റിവൽ അവസാന ദിവസത്തിലേക്ക്. മലബാറിന്റെ ഹാപ്പിനസ് ആയി മാറി 10 ദിവസമായി നടക്കുന്ന മഹോത്സവത്തിന് നാളെ സമാപനം കുറിക്കും. പുതുവത്സര രാവിന് തിരി തെളിയിച്ചുകൊണ്ട് ആഘോഷം അതിന്റെ പരിസമാപ്തിയിൽ എത്തുന്നത്. ഫെസ്റ്റിവലിന്റെ സമാപന ദിനത്തിൽ വൈകുന്നേരം 6 മണിക്ക് എം. വി. ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നതോടെ പുതുവത്സരാഘോഷങ്ങൾക്ക് തുടക്കംകുറിക്കും.രാത്രി 9മണിക്ക്‌ പിന്നണി ഗായകൻ സച്ചിൻ വാര്യരും സംഘവും അവതരിപ്പിക്കുന്ന മെഗാ മ്യൂസിക് ബാൻഡ് ഷോ നടക്കും.ഫിലിംഫെസ്റ്റിവൽ അടക്കം 13 ദിവസം നീണ്ടുനിന്ന മഹോത്സവം ഹാപ്പിനസ് ക്യാപിറ്റൽ ഓഫ് കേരള എന്ന വിശേഷണത്തിന് തളിപ്പറമ്പ് നഗരത്തെ അർഹമാക്കി.

## Article Content

**തളിപ്പറമ്പ : **തളിപ്പറമ്പ മണ്ഡലത്തിലെ ജനകീയോത്സവം ഹാപ്പിനസ് ഫെസ്റ്റിവലിന്റെ അവസാന ദിനം കൊഴുപ്പിക്കാൻ ടോവിനോ തോമസ് എത്തും. അവസാന ദിനമായ ഇന്ന് (ഡിസംബർ 31) ഉച്ചക്ക് 1 മണിയോടെ എത്തുന്ന മലയാളത്തിന്റെ പ്രിയ നടൻ ഫെസ്റ്റിനെ അഭിസംബോധന ചെയ്യും. ഡിസംബർ 23 മുതൽ ആരംഭിച്ച ഫെസ്റ്റിൽ മന്ത്രിമാരും സിനിമ താരങ്ങളും ഉൾപ്പെടെ നിരവധി പ്രമുഖരാണ് പങ്കെടുത്തത്. ലക്ഷകണക്കിന് ആളുകളാണ് ഫെസ്റ്റിലേക്ക് ഒഴുകിയെത്തിയത്ത്. ജനപ്രിയ നായകൻ ടോവിനോ കൂടി എത്തുന്നതോടെ ഫെസ്റ്റിന്റെ മാറ്റ് കൂടും. ഇന്ന് പുതുവത്സരആഘോഷത്തോടെ ഫെസ്റ്റ് സമാപിക്കും.മികച്ച സംഘാടനവും വ്യത്യസ്തമായ പരിപാടികളും കൊണ്ട് ജന മനസ്സുകളിൽ ഇടംപിടിച്ച ഹാപ്പിനെസ് ഫെസ്റ്റിവൽ അവസാന ദിവസത്തിലേക്ക്. മലബാറിന്റെ ഹാപ്പിനസ് ആയി മാറി 10 ദിവസമായി നടക്കുന്ന മഹോത്സവത്തിന് നാളെ സമാപനം കുറിക്കും. പുതുവത്സര രാവിന് തിരി തെളിയിച്ചുകൊണ്ട് ആഘോഷം അതിന്റെ പരിസമാപ്തിയിൽ എത്തുന്നത്. ഫെസ്റ്റിവലിന്റെ സമാപന ദിനത്തിൽ വൈകുന്നേരം 6 മണിക്ക് എം. വി. ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നതോടെ പുതുവത്സരാഘോഷങ്ങൾക്ക് തുടക്കംകുറിക്കും.രാത്രി 9മണിക്ക്‌ പിന്നണി ഗായകൻ സച്ചിൻ വാര്യരും സംഘവും അവതരിപ്പിക്കുന്ന മെഗാ മ്യൂസിക് ബാൻഡ് ഷോ നടക്കും.ഫിലിംഫെസ്റ്റിവൽ അടക്കം 13 ദിവസം നീണ്ടുനിന്ന മഹോത്സവം ഹാപ്പിനസ് ക്യാപിറ്റൽ ഓഫ് കേരള എന്ന വിശേഷണത്തിന് തളിപ്പറമ്പ് നഗരത്തെ അർഹമാക്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/88122/last-day-of-happiness-festival)