---
title: "കാറിൽ കടത്തിക്കൊണ്ടുപോവുകയായിരുന്ന മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ"
english_title: "arrested with mdma"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/88074/arrested-with-mdma"
published_at: "2022-12-30T20:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63af0f3d5b8fa_Screenshot_20221230_214727_WhatsApp.jpg"
keywords: []
---

# കാറിൽ കടത്തിക്കൊണ്ടുപോവുകയായിരുന്ന മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ

> **Lead Summary:** ക്രിസ്തുമസ് -പുതുവത്സര സ്പെഷ്യൽ ഡ്രൈവിന്റ ഭാഗമായി എക്‌സൈസ് ഇൻസ്‌പെക്ടർ സിനു കൊയില്യത്തിന്റെ നേതൃത്വത്തിൽ കണ്ണൂർ കണ്ണോത്തുംചാൽ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ KL.59.7567 കാറിൽ കടത്തി കൊണ്ടു പോകുകയായിരുന്ന മാരക മയക്കുമരുന്നായ 132 ഗ്രാം എം ഡി എം എയുമായി കണ്ണൂർ മാണിക്കക്കാവിന് സമീപം സലീം ക്വാർട്ടേഴ്സിൽ താമസിക്കുന്ന റിയാസ് സാബിർ എന്നയാളെ പിടികൂടി. കണ്ണൂർ ടൗൺ ഭാഗങ്ങളിൽ മയക്കുമരുന്ന് എത്തിക്കുന്നതിൽ പ്രധാനിയാണ് അറസ്റ്റിലായ റിയാസ് സാബിർ . ആഴ്ച്ചകളോളമായി ഇയാൾ എക്സൈസ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിൽ ആയിരുന്നു. എം ഡി എം എ കണ്ടെടുത്ത പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ ബിജു. സി. കെ, പ്രവീൺ. എൻ. വി. പ്രിവെന്റീവ് ഓഫീസർ ഗ്രേഡ് ദിനേശൻ.പി.കെ, സിവിൽ എക്‌സൈസ് ഓഫീസർമാരായ സജിത്ത്.എം, രജിത്ത് കുമാർ.എൻ.റോഷി. കെ. പി, അനീഷ്. ടി.വനിതാ സിവിൽ എക്‌സൈസ് ഓഫീസർ മാരായ ദിവ്യ. വി. വി, ഷമീന. എം. പി.സീനിയർ ഗ്രേഡ് എക്സൈസ് ഡ്രൈവർ അജിത്ത്.സി എന്നിവരും ഉണ്ടായിരുന്നു.

## Article Content

ക്രിസ്തുമസ് -പുതുവത്സര സ്പെഷ്യൽ ഡ്രൈവിന്റ ഭാഗമായി എക്‌സൈസ് ഇൻസ്‌പെക്ടർ സിനു കൊയില്യത്തിന്റെ നേതൃത്വത്തിൽ കണ്ണൂർ കണ്ണോത്തുംചാൽ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ KL.59.7567 കാറിൽ കടത്തി കൊണ്ടു പോകുകയായിരുന്ന മാരക മയക്കുമരുന്നായ 132 ഗ്രാം എം ഡി എം എയുമായി കണ്ണൂർ മാണിക്കക്കാവിന് സമീപം സലീം ക്വാർട്ടേഴ്സിൽ താമസിക്കുന്ന റിയാസ് സാബിർ എന്നയാളെ പിടികൂടി. കണ്ണൂർ ടൗൺ ഭാഗങ്ങളിൽ മയക്കുമരുന്ന് എത്തിക്കുന്നതിൽ പ്രധാനിയാണ് അറസ്റ്റിലായ റിയാസ് സാബിർ . ആഴ്ച്ചകളോളമായി ഇയാൾ എക്സൈസ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിൽ ആയിരുന്നു. എം ഡി എം എ കണ്ടെടുത്ത പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ ബിജു. സി. കെ, പ്രവീൺ. എൻ. വി. പ്രിവെന്റീവ് ഓഫീസർ ഗ്രേഡ് ദിനേശൻ.പി.കെ, സിവിൽ എക്‌സൈസ് ഓഫീസർമാരായ സജിത്ത്.എം, രജിത്ത് കുമാർ.എൻ.റോഷി. കെ. പി, അനീഷ്. ടി.വനിതാ സിവിൽ എക്‌സൈസ് ഓഫീസർ മാരായ ദിവ്യ. വി. വി, ഷമീന. എം. പി.സീനിയർ ഗ്രേഡ് എക്സൈസ് ഡ്രൈവർ അജിത്ത്.സി എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/88074/arrested-with-mdma)