---
title: "നഷ്ടത്തിൽ നിന്ന് കരകയറാനാകും എന്ന പ്രതീക്ഷയുമായി ഹാപ്പിനസ് ഫെസ്റ്റിവലിൽ കൈത്തറി സ്റ്റാളുകളും"
english_title: "khdi stall"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/88019/khdi-stall"
published_at: "2022-12-30T15:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63aeb91222923_vac.jpg"
keywords: []
---

# നഷ്ടത്തിൽ നിന്ന് കരകയറാനാകും എന്ന പ്രതീക്ഷയുമായി ഹാപ്പിനസ് ഫെസ്റ്റിവലിൽ കൈത്തറി സ്റ്റാളുകളും

> **Lead Summary:** തറികളുടെയും തിറകളുടെയും നാടായ കണ്ണൂരിൽ കൈത്തറി വ്യവസായം ഇന്ന് നഷ്ടത്തിന്റെ വക്കിലാണ് . തളിപ്പറമ്പ് ,മയ്യിൽ, മൊറാഴ ,കല്യാശ്ശേരി എന്നീ നെയ്ത്തു സംഘങ്ങൾ കണ്ണൂർ ഗവൺമെന്റ് എൻജിനീയറിങ് കോളേജിൽ എത്തിയിരിക്കുന്നത് ഹാപ്പിനസ് തേടിയാണ് . നീണ്ട വർഷങ്ങളുടെ പാരമ്പര്യമുള്ള ഈ സ്ഥാപനങ്ങൾക്ക് പറയാനുണ്ടായിരുന്നത് ആഗോളവൽക്കരണത്തിന് മുമ്പുള്ള ലാഭത്തിന്റെ കഥയും ശേഷമുള്ള നഷ്ടത്തിന്റെ കഥയുമാണ് .കണ്ണൂർ ജില്ലയിലെ ആദ്യത്തെ വീവേഴ്സ് സൊസൈറ്റിയായ തളിപ്പറമ്പ് വീവേഴ്സ് 1938-ലാണ് പ്രവർത്തനമാരംഭിക്കുന്നത് . 1965 ൽ മൊറാഴയിലും 1967 ൽ കല്യാശ്ശേരിയിലും 1979 ൽ മയ്യിലിലും പ്രവർത്തനമാരംഭിക്കുന്നു. 50 വർഷത്തിലേറെ പ്രവർത്തന പരിചയമുള്ള ഈ സംഘങ്ങൾ കൂടുതൽ ഉൽപാദിപ്പിക്കുന്നത് ഷർട്ട്പീസ്, ബെഡ്ഷീറ്റ് , ചവിട്ടികൾ, സാരി , ദോത്തീസ് തുടങ്ങിയവയാണ് . ഷർട്ട്പീസ് ആണ് പ്രധാനമായും വിറ്റഴിക്കപ്പെടുന്ന ഉൽപ്പന്നം. വ്യവസായ വകുപ്പിന് കീഴിലാണ് നിലവിൽ കൈത്തറി വ്യവസായത്തിന്റെ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുന്നത് . കല്യാശേരി വിവേഴ്സിൽ 200 ലേറെ പേരാണ് നിലവിൽ തൊഴിലെടുക്കുന്നത് മൊറാഴ വീവേഴ്സിൽ 185 പേരും മയ്യിൽ വീവേഴ്സിൽ 120 ഓളം പേരും തളിപ്പറമ്പ് വിവേഴ്സിൽ 40 ഓളം പേരും തൊഴിലാളികളായുണ്ട്. നേരത്തെ നൂറുകണക്കിന് ആളുകൾ വിവിധ ജോലികൾ ചെയ്തിരുന്ന ഇവിടങ്ങളിൽ നിന്നും നിരവധി പേർ കൊഴിഞ്ഞുപോയി. അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും കൈത്തറി എന്ന വ്യാജേന വിറ്റഴിക്കപ്പെടുന്ന ഉല്പന്നങ്ങളുടെ ഗുണനിലവാരക്കുറവും ഈ മേഖലക്ക് കടുത്ത വെല്ലുവിളിയാക്കുന്നുണ്ട്. കൈത്തറി മേഖലയെ സംരക്ഷിച്ച് തൊഴിലാളികളുടെ തൊഴിൽ ഉറപ്പു വരുത്തുവാനായി സംസ്ഥാന സർക്കാർ സ്വീകരിച്ച സ്കൂൾ കൈത്തറി യൂണിഫോം പദ്ധതി മേഖലയെ പിടിച്ചുനിർത്താൻ സഹായകരമായി. എന്നാൽ , ഇനിയും ഈ സംഘങ്ങൾക്ക് നഷ്ടത്തിൽ നിന്ന് കരകയറാൻ ആയിട്ടില്ല. ഹാപ്പിനസ്സ് ഫെസ്റ്റിവലിലേക്കെത്തുമ്പോൾ തങ്ങളുടെ ഉൽപന്നങ്ങൾ വലിയതോതിൽ വിറ്റഴിക്കപ്പെടുമെന്ന സ്വപ്നമാണ് ഈ നാലു സ്റ്റാളുകളും ഒരുപോലെ പ്രകടിപ്പിച്ചത് . കണ്ണൂരിലെ തനത് കൈത്തറികൾക്ക് പുറമേ തൃശ്ശൂരിലെ കുത്താമ്പളി നെയ്ത്തു ഗ്രാമത്തിലെ സ്റ്റാളും എക്സിബിഷനിലുണ്ട്.

## Article Content

തറികളുടെയും തിറകളുടെയും നാടായ കണ്ണൂരിൽ കൈത്തറി വ്യവസായം ഇന്ന് നഷ്ടത്തിന്റെ വക്കിലാണ് . തളിപ്പറമ്പ് ,മയ്യിൽ, മൊറാഴ ,കല്യാശ്ശേരി എന്നീ നെയ്ത്തു സംഘങ്ങൾ കണ്ണൂർ ഗവൺമെന്റ് എൻജിനീയറിങ് കോളേജിൽ എത്തിയിരിക്കുന്നത് ഹാപ്പിനസ് തേടിയാണ് . നീണ്ട വർഷങ്ങളുടെ പാരമ്പര്യമുള്ള ഈ സ്ഥാപനങ്ങൾക്ക് പറയാനുണ്ടായിരുന്നത് ആഗോളവൽക്കരണത്തിന് മുമ്പുള്ള ലാഭത്തിന്റെ കഥയും ശേഷമുള്ള നഷ്ടത്തിന്റെ കഥയുമാണ് .കണ്ണൂർ ജില്ലയിലെ ആദ്യത്തെ വീവേഴ്സ് സൊസൈറ്റിയായ തളിപ്പറമ്പ് വീവേഴ്സ് 1938-ലാണ് പ്രവർത്തനമാരംഭിക്കുന്നത് . 1965 ൽ മൊറാഴയിലും 1967 ൽ കല്യാശ്ശേരിയിലും 1979 ൽ മയ്യിലിലും പ്രവർത്തനമാരംഭിക്കുന്നു. 50 വർഷത്തിലേറെ പ്രവർത്തന പരിചയമുള്ള ഈ സംഘങ്ങൾ കൂടുതൽ ഉൽപാദിപ്പിക്കുന്നത് ഷർട്ട്പീസ്, ബെഡ്ഷീറ്റ് , ചവിട്ടികൾ, സാരി , ദോത്തീസ് തുടങ്ങിയവയാണ് . ഷർട്ട്പീസ് ആണ് പ്രധാനമായും വിറ്റഴിക്കപ്പെടുന്ന ഉൽപ്പന്നം. വ്യവസായ വകുപ്പിന് കീഴിലാണ് നിലവിൽ കൈത്തറി വ്യവസായത്തിന്റെ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുന്നത് . കല്യാശേരി വിവേഴ്സിൽ 200 ലേറെ പേരാണ് നിലവിൽ തൊഴിലെടുക്കുന്നത് മൊറാഴ വീവേഴ്സിൽ 185 പേരും മയ്യിൽ വീവേഴ്സിൽ 120 ഓളം പേരും തളിപ്പറമ്പ് വിവേഴ്സിൽ 40 ഓളം പേരും തൊഴിലാളികളായുണ്ട്. നേരത്തെ നൂറുകണക്കിന് ആളുകൾ വിവിധ ജോലികൾ ചെയ്തിരുന്ന ഇവിടങ്ങളിൽ നിന്നും നിരവധി പേർ കൊഴിഞ്ഞുപോയി. അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും കൈത്തറി എന്ന വ്യാജേന വിറ്റഴിക്കപ്പെടുന്ന ഉല്പന്നങ്ങളുടെ ഗുണനിലവാരക്കുറവും ഈ മേഖലക്ക് കടുത്ത വെല്ലുവിളിയാക്കുന്നുണ്ട്. കൈത്തറി മേഖലയെ സംരക്ഷിച്ച് തൊഴിലാളികളുടെ തൊഴിൽ ഉറപ്പു വരുത്തുവാനായി സംസ്ഥാന സർക്കാർ സ്വീകരിച്ച സ്കൂൾ കൈത്തറി യൂണിഫോം പദ്ധതി മേഖലയെ പിടിച്ചുനിർത്താൻ സഹായകരമായി. എന്നാൽ , ഇനിയും ഈ സംഘങ്ങൾക്ക് നഷ്ടത്തിൽ നിന്ന് കരകയറാൻ ആയിട്ടില്ല. ഹാപ്പിനസ്സ് ഫെസ്റ്റിവലിലേക്കെത്തുമ്പോൾ തങ്ങളുടെ ഉൽപന്നങ്ങൾ വലിയതോതിൽ വിറ്റഴിക്കപ്പെടുമെന്ന സ്വപ്നമാണ് ഈ നാലു സ്റ്റാളുകളും ഒരുപോലെ പ്രകടിപ്പിച്ചത് . കണ്ണൂരിലെ തനത് കൈത്തറികൾക്ക് പുറമേ തൃശ്ശൂരിലെ കുത്താമ്പളി നെയ്ത്തു ഗ്രാമത്തിലെ സ്റ്റാളും എക്സിബിഷനിലുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/88019/khdi-stall)