---
title: "പോപ്പുലർ ഫ്രണ്ട് പഴയങ്ങാടി ഏരിയാ പ്രസിഡൻ്റ് അറസ്റ്റിൽ"
english_title: "popular front leader arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/88014/popular-front-leader-arrested"
published_at: "2022-12-30T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63af0104a7282_news-card.jpg"
keywords: []
---

# പോപ്പുലർ ഫ്രണ്ട് പഴയങ്ങാടി ഏരിയാ പ്രസിഡൻ്റ് അറസ്റ്റിൽ

> **Lead Summary:** കണ്ണൂരിൽ പോപ്പുലര്‍ ഫ്രണ്ട് നേതാവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. കണ്ണൂര്‍ പഴയങ്ങാടി പിഎഫ്‌ഐ ഏരിയാ പ്രസിഡന്റ് മുഹമ്മദ് അബ്ദുള്ളയെയാണ് പയ്യന്നൂര്‍ പോലീസ് കസ്റ്റഡിയിലെടുത്ത്. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ കോട്ടക്കലില്‍ നിന്നുമാണ് പയ്യന്നൂര്‍ എസ്.ഐ വിജേഷിന്റെ നേതൃത്വത്തിലുള്ള സംഘം മുഹമ്മദ് അബ്ദുള്ളയെ കസ്റ്റഡിയിലെടുത്തത്. പോപുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട റെയ്ഡിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് മൂന്ന് പേരെ ദേശീയ അന്വേഷണ ഏജന്‍സിയും നേരത്തെ കസ്റ്റഡിയിലെടുത്തു. പിഎഫ്‌ഐ മുന്‍ സംസ്ഥാന കമ്മിറ്റിയംഗം വിതുര തൊളിക്കോട് സ്വദേശി സുല്‍ഫി, ഇയാളുടെ സഹോദരന്‍ സുധീര്‍, സുധീരിന്റെ കാറ്ററിംഗ് സ്ഥാപനത്തിലെ ജീവനക്കാരന്‍ സലീം എന്നിവരാണ് കസ്റ്റഡിയിലുള്ളത്. സുല്‍ഫിയുടെ വീട്ടില്‍ രാവിലെ തുടങ്ങിയ പരിശോധന വൈകിട്ടാണ് അവസാനിച്ചത്. ഇന്നലെ പുലര്‍ച്ചെ മുതല്‍ സംസ്ഥാനത്ത് പിഎഫ്‌ഐയുമായി ബന്ധപ്പെട്ട 56 കേന്ദ്രങ്ങളിലാണ് എന്‍ഐഎ റെയ്ഡ് നടത്തിയ്ത്.

## Article Content

കണ്ണൂരിൽ പോപ്പുലര്‍ ഫ്രണ്ട് നേതാവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. കണ്ണൂര്‍ പഴയങ്ങാടി പിഎഫ്‌ഐ ഏരിയാ പ്രസിഡന്റ് മുഹമ്മദ് അബ്ദുള്ളയെയാണ് പയ്യന്നൂര്‍ പോലീസ് കസ്റ്റഡിയിലെടുത്ത്. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ കോട്ടക്കലില്‍ നിന്നുമാണ് പയ്യന്നൂര്‍ എസ്.ഐ വിജേഷിന്റെ നേതൃത്വത്തിലുള്ള സംഘം മുഹമ്മദ് അബ്ദുള്ളയെ കസ്റ്റഡിയിലെടുത്തത്. പോപുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട റെയ്ഡിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് മൂന്ന് പേരെ ദേശീയ അന്വേഷണ ഏജന്‍സിയും നേരത്തെ കസ്റ്റഡിയിലെടുത്തു. പിഎഫ്‌ഐ മുന്‍ സംസ്ഥാന കമ്മിറ്റിയംഗം വിതുര തൊളിക്കോട് സ്വദേശി സുല്‍ഫി, ഇയാളുടെ സഹോദരന്‍ സുധീര്‍, സുധീരിന്റെ കാറ്ററിംഗ് സ്ഥാപനത്തിലെ ജീവനക്കാരന്‍ സലീം എന്നിവരാണ് കസ്റ്റഡിയിലുള്ളത്. സുല്‍ഫിയുടെ വീട്ടില്‍ രാവിലെ തുടങ്ങിയ പരിശോധന വൈകിട്ടാണ് അവസാനിച്ചത്. ഇന്നലെ പുലര്‍ച്ചെ മുതല്‍ സംസ്ഥാനത്ത് പിഎഫ്‌ഐയുമായി ബന്ധപ്പെട്ട 56 കേന്ദ്രങ്ങളിലാണ് എന്‍ഐഎ റെയ്ഡ് നടത്തിയ്ത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/88014/popular-front-leader-arrested)