---
title: "തെരുവുനായ ആക്രമണത്തിൽ മദ്രസ വിദ്യാർത്ഥി അടക്കം മൂന്ന് പേർക്ക് പരിക്ക്"
english_title: "dog aattack"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/87996/dog-aattack"
published_at: "2022-12-30T13:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ae9bfb384e2_news-card.jpg"
keywords: []
---

# തെരുവുനായ ആക്രമണത്തിൽ മദ്രസ വിദ്യാർത്ഥി അടക്കം മൂന്ന് പേർക്ക് പരിക്ക്

> **Lead Summary:** എടയന്നൂർ മഞ്ഞക്കുന്ന്- മടപ്പുര റോഡിൽ മൂന്ന് പേർക്ക് നായയുടെ കടിയേറ്റു. വ്യാഴാഴ്ച രാവിലെയാണ് സംഭവം. മദ്രസ വിദ്യാർഥി മുഹമ്മദ്, വെള്ളുവക്കണ്ടി ലക്ഷ്മി, കാനാട്ടെ പവിത്രൻ എന്നിവർക്കാണ് കടിയേറ്റത്. ഓടിയെത്തിയ നായ ആക്രമിക്കുക ആയിരുന്നു. പരിക്കേറ്റവർ കണ്ണൂരിലെ ആസ്പത്രിയിൽ ചികിത്സ തേടി. കീഴല്ലൂർ പഞ്ചായത്തിൽ വിവിധയിടങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമായിരിക്കുകയാണ്.

## Article Content

എടയന്നൂർ മഞ്ഞക്കുന്ന്- മടപ്പുര റോഡിൽ മൂന്ന് പേർക്ക് നായയുടെ കടിയേറ്റു. വ്യാഴാഴ്ച രാവിലെയാണ് സംഭവം. മദ്രസ വിദ്യാർഥി മുഹമ്മദ്, വെള്ളുവക്കണ്ടി ലക്ഷ്മി, കാനാട്ടെ പവിത്രൻ എന്നിവർക്കാണ് കടിയേറ്റത്. ഓടിയെത്തിയ നായ ആക്രമിക്കുക ആയിരുന്നു. പരിക്കേറ്റവർ കണ്ണൂരിലെ ആസ്പത്രിയിൽ ചികിത്സ തേടി. കീഴല്ലൂർ പഞ്ചായത്തിൽ വിവിധയിടങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമായിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/87996/dog-aattack)